Home
Mobile

മുൻപ് പുറത്തുവന്നത് പലതും പാതി സത്യങ്ങൾ! നോക്കിയ ജി42 5ജി ഇന്ത്യയിൽ ​എത്തി; വില 12,599 രൂപ

നോക്കിയ ഇന്ന് പുതിയൊരു 5ജി ഫോണിനെ ഇന്ത്യൻ വിപണിയിൽ പരിചയപ്പെടുത്തി. ഈ വർഷം ജൂണിൽ തിരഞ്ഞെടുത്ത വിപണികളിൽ അവതരിപ്പിച്ച നോക്കിയ ജി42 5ജി ആണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ അ‌വതരിപ്പിച്ചിരിക്കുന്നത്. മുൻപ് പുറത്തിറങ്ങിയ മോഡൽ ആയിരുന്നതിനാൽത്തന്നെ വരാൻ പോകുന്ന ഫോണിനെപ്പറ്റി വിപണിയിൽ ഏകദേശ ധാരണ ഉണ്ടായിരുന്നു.

ഇതിന് പുറമേ നോക്കിയ ജി42 ഫീച്ചറുകൾ സംബന്ധിച്ച ചില അ‌ഭൂഹങ്ങളും പ്രചരിച്ചിരുന്നു. എന്നാൽ ഇതുവരെ കേട്ടതിൽ പലതും പാതി സത്യങ്ങൾ മാത്രമാണെന്ന് ഇന്ത്യയിൽ ലോഞ്ച് ചെയ്ത ജി42 5ജി നമ്മോട് വിളിച്ചുപറയുന്നു. 6 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്.

നോക്കിയ ജി42 5ജി ഇന്ത്യയിൽ ​എത്തി; വില 12,599 രൂപ

ഇന്ത്യൻ വിപണിയിൽ അ‌വതരിപ്പിക്കുന്നതിന് മുന്നോടിയായി ട്വിറ്ററിലൂടെ വരാൻ പോകുന്ന ഫോണിന്റെ വില ഊഹിക്കാൻ ആവശ്യപ്പെട്ട് കമ്പനി ഒരു ട്വീറ്റ് നടത്തിയിരുന്നു. 16,***, Rs. 18,***, എന്നിങ്ങനെ ക്ലൂവും നൽകി. എന്നാൽ ഇപ്പോൾ ലോഞ്ച് ചെയ്ത മോഡലിന് ഈ ക്ലൂവുമായി യാതൊരു ബന്ധവുമില്ല. 12,599 രൂപ വിലയിലാണ് ഈ ഫോൺ എത്തിയിരിക്കുന്നത്.

നോക്കിയ ജി42 5ജി ഫീച്ചറുകൾ: 90Hz റിഫ്രഷ് റേറ്റ്, 560 nits പീക്ക് ​ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 3 സംരക്ഷണം തുടങ്ങിയ സവിശേഷതകളുമായാണ് ഇതിലെ 6.56 ഇഞ്ച് HD+ ( 720 x 1,612 പിക്‌സൽ ) LCD ഡിസ്‌പ്ലേ എത്തുന്നത്.

ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 480+ ചിപ്സെറ്റ് ആണ് നോക്കിയയുടെ ഈ പുതിയ 5ജി ഫോണിന്റെ കരുത്ത്. ഇതോടൊപ്പം 6 ജിബി റാമും 5 ജിബി വെർച്വൽ റാമും സജ്ജമാക്കിയിട്ടുണ്ട്. 128GB ആണ് ഇന്റേണൽ സ്റ്റോറേജ്. ആൻഡ്രോയിഡ് 13ൽ ആണ് പ്രവർത്തനം. രണ്ട് വർഷത്തെ ഒഎസ് അപ്‌ഗ്രേഡുകളും മൂന്ന് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു.

ക്യാമറ വിഭാഗത്തിലേക്ക് വന്നാൽ, 12,599 രൂപ എന്ന ബജറ്റ് നിരക്കിൽ എത്തുന്നു എങ്കിലും ഈ നോക്കിയ 5ജി ഫോൺ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം വാഗ്ദാനം ചെയ്യുന്നു. 50 മെഗാപിക്സൽ പ്രൈമറി സെൻസറും രണ്ട് 2 മെഗാപിക്സൽ സെൻസറുകളും ഉൾപ്പെടുന്നതാണ് ഈ ട്രിപ്പിൾ റിയർ ക്യാമറ.

സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി, 8 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും നോക്കിയ ജി42 5ജിയിൽ ഉണ്ട്. 5G, GPS, USB ടൈപ്പ്-C പോർട്ട്, ബ്ലൂടൂത്ത് 5.1, ​വൈ​ഫൈ 802.11 a/b/g/n/ac/ax എന്നിവയൊക്കെയാണ് കണക്ടിവിറ്റി ഫീച്ചറുകളിൽ വരുന്നത്. ആക്സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, ഇ-കോമ്പസ്, പ്രോക്സിമിറ്റി സെൻസർ എന്നിവയും ഇതിലുണ്ട്.

നോക്കിയ ജി42 5ജി ഇന്ത്യയിൽ ​എത്തി; വില 12,599 രൂപ

സുരക്ഷയ്ക്കായി സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറും ഹെഡ്‌ഫോൺ കണക്റ്റിവിറ്റിക്കായി 3.5 എംഎം ഓഡിയോ ജാക്കും നൽകിയിരിക്കുന്നു. പൊടി, വെള്ളം എന്നിവ പ്രതിരോധിക്കാൻ IP52-റേറ്റഡ് ബിൽഡും ഈ നോക്കിയ ഹാൻഡ്‌സെറ്റ് വാഗ്ദാനം ചെയ്യുന്നു. 5000mAh ബാറ്ററിയാണ് നോക്കിയ G42 5Gയിൽ ഉള്ളത്. ഇത് 20W ഫാസ്റ്റ് ചാർജിങ് പിന്തുണയോടെ എത്തുന്നു.

ബോക്സിൽ, സോഫ്റ്റ് കെയ്‌സും 20W ചാർജറും ഉൾപ്പെടെയാണ് നോക്കിയ ജി42 5ജി എത്തുന്നത്. ഒറ്റ ചാർജിൽ മൂന്ന് ദിവസം വരെ ഈ ഫോൺ ഉപയോഗിക്കാൻ സാധിക്കും എന്നാണ് നോക്കിയ ബ്രാൻഡ് ലൈസൻസി HMD ഗ്ലോബൽ അ‌വകാശപ്പെടുന്നത്. ഇന്ത്യയിൽ സോ ഗ്രേ, സോ പർപ്പിൾ നിറങ്ങളിലാണ് ഈ ഫോൺ ലഭ്യമാകുക.

മറ്റ് വിപണികളിലും സോ ഗ്രേ, സോ പർപ്പിൾ കളർ ഓപ്ഷനുകളിലാണ് ജി42 5ജി ആദ്യം പ്രത്യക്ഷപ്പെട്ടത്. എന്നാൽ അ‌ടു​ത്തിടെ ഏറെ ആകർഷകമായ സോ പിങ്ക് കളർ വേരിയന്റും നോക്കിയ അ‌വതരിപ്പിക്കുകയുണ്ടായി. ഇന്ത്യയിൽ ആമസോൺ വഴിയാണ് നോക്കിയ ജി42 5ജിയുടെ വിൽപ്പന. ഇന്ത്യയിലെ നോക്കിയ ആരാധകർക്ക് ബജറ്റ് വിലയിൽ തെരഞ്ഞെടുക്കാവുന്ന നല്ലൊരു 5ജി ഫോണാകും ജി42.

Best Mobiles in India

English summary
Nokia G42 5G launched in Indian market. The 6GB RAM + 128GB storage model has been launched in India at a price of Rs 12,599. This phone is powered by Qualcomm's Snapdragon 480+ chipset. It sports a 6.56-inch HD+ LCD display with a 90Hz refresh rate. It has 6GB of RAM and 5GB of virtual RAM. The internal storage is 128GB.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X