Home
Mobile

ഇതെന്താ ഡിസ്കൗണ്ടിൽ വിൽക്കാനായി മാത്രം ഉണ്ടാക്കിയ 5G ഫോണോ! വില കേട്ടില്ലേ, 8749 രൂപ

ഇന്ത്യക്കാർക്ക്, പ്രത്യേകിച്ച് 30 വയസിന് മുകളിൽ പ്രായമുള്ള ആളുകൾക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത പേരാണ് നോക്കിയ എന്നത്. സ്മാർട്ട്ഫോണുകൾ കളം നിറയും മുമ്പ് ഇന്ത്യയിൽ നിറഞ്ഞുനിന്നത് നോക്കിയയുടെ ഫീച്ചർ ഫോണുകളായിരുന്നു. മൊ​ബൈലുകളുടെ ലോകത്തേക്ക് നമ്മെ ​​കൈപിടിച്ചു നടത്തിയ പാരമ്പര്യം അ‌വകാശപ്പെടാനാകുന്ന സ്മാർട്ട്ഫോൺ ബ്രാൻഡാണ് നോക്കിയ. എന്നാൽ കാലത്തിനൊത്ത് കോലം മാറാൻ അ‌ൽപ്പം ​വൈകിപ്പോയതിനാൽ സ്മാർട്ട്ഫോൺ രംഗത്ത് അ‌ത്രകണ്ട് ശോഭിക്കാൻ നോക്കിയയ്ക്ക് സാധിച്ചില്ല. എങ്കിലും സ്മാർട്ട്ഫോൺ രംഗത്തും തങ്ങളുടെ സാന്നിധ്യം അ‌റിയിച്ചുകൊണ്ട് ഇടയ്ക്കിടയ്ക്ക് നോക്കിയ ഫോണുകൾ വിപണിയിൽ എത്താറുണ്ട്.

സ്മാർട്ട്ഫോൺ വിപണിയിൽ ​ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡുകളിൽ നിന്നുള്ള മത്സരം ശക്തമായതിനാൽ തങ്ങളാൽ കഴിയും വിധം മികച്ച ഫീച്ചറുകൾ ഉൾപ്പെടുത്തിക്കൊണ്ടാണ് നോക്കിയ ബ്രാൻഡ് ​ലൈസൻസിയായ എച്ച്എംഡി ഗ്ലോബൽ നോക്കിയ സ്മാർട്ട്ഫോണുകൾ പുറത്തിറക്കാറുള്ളത്. അ‌ത്തരത്തിൽ ​നോക്കിയ ഇന്ത്യയിൽ ലോഞ്ച് ചെയ്ത ബജറ്റ് 5ജി സ്മാർട്ട്ഫോൺ ആണ് നോക്കിയ ജി42 5ജി (Nokia G42 5G).

ഇതെന്താ ഡിസ്കൗണ്ടിൽ വിൽക്കാനായി ഉണ്ടാക്കിയ 5G ഫോണോ! വില 8749 രൂപ

നോക്കിയയുടെ ആദ്യ റിപ്പയറബിൾ 5ജി സ്മാർട്ട്ഫോൺ എന്ന വിശേഷണവും നോക്കിയ ജി42 5ജിക്ക് ഉണ്ട്. 2023 സെപ്റ്റംബറിൽ ആണ് നോക്കിയ ജി42 5ജി ഇന്ത്യയിൽ ആദ്യം ലോഞ്ച് ചെയ്യുന്നത്. പിന്നീട് 8 ജിബി റാമിനൊപ്പം (8 ജിബി അധിക വെർച്വൽ റാം) 256 ജിബി സ്റ്റോറേജ് വേരിയന്റും ഇന്ത്യയിലെത്തിച്ചു.

നോക്കിയയുടെ ആദ്യ റിപ്പയറബിൾ 5ജി സ്മാർട്ട്ഫോൺ എന്ന വിശേഷണവും നോക്കിയ ജി42 5ജിക്ക് ഉണ്ട്. 2023 സെപ്റ്റംബറിൽ ആണ് നോക്കിയ ജി42 5ജി ഇന്ത്യയിൽ ആദ്യം ലോഞ്ച് ചെയ്യുന്നത്. ഈ വർഷം മാർച്ചിൽ നോക്കിയ ജി42 5ജിയുടെ 128 ജിബി സ്റ്റോറേജ്+ 4 ജിബി റാം (2 ജിബി അധിക വെർച്വൽറാം) വേരിയന്റും ഇന്ത്യയിൽ അ‌വതരിപ്പിക്കുകയുണ്ടായി.

ഇതെന്താ ഡിസ്കൗണ്ടിൽ വിൽക്കാനായി ഉണ്ടാക്കിയ 5G ഫോണോ! വില 8749 രൂപ

നോക്കിയ ജി42 5ജിയുടെ 4GB റാം+ 128GB സ്റ്റോറേജ് മോഡലിന് 9999 രൂപയാണ് വില. 6GB റാം+ 128GB സ്റ്റോറേജ് മോഡലിന് 11499 രൂപ നൽകേണ്ടതുണ്ട്. എന്നാൽ ആമസോണിൽ ഈ ഫോണിന് എപ്പോഴും ഡിസ്കൗണ്ട് ഉണ്ടാകാറുണ്ട്. ഇപ്പോഴും നോക്കിയ ജി42 5ജിക്ക് ആമസോണിൽ ഡിസ്കൗണ്ട് കാണാം.

നോക്കിയ ജി42 5ജിയുടെ അ‌ടിസ്ഥാന മോഡൽ 9999 രൂപ വിലയിൽ തന്നെയാണ് ആമസോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ബാങ്ക് ഡിസ്കൗണ്ട് ആയി 1250 രൂപയുടെ വരെ ഡിസ്കൗണ്ട് ലഭ്യമാകും. അ‌തിനാൽ 8749 രൂപ വിലയിൽ ഈ 5ജി സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ സാധിക്കും. മറ്റ് ബ്രാൻഡുകളുടെ പലതിന്റെയും ബജറ്റ് 5ജി ഫോണുകൾക്ക് ഇതിനെക്കാൾ വില നൽകണം.

നോക്കിയ G42 5ജിയുടെ പ്രധാന ഫീച്ചറുകൾ: ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 480+ ചിപ്സെറ്റ് ആണ് നോക്കിയ ജി42 5ജിയുടെ കരുത്ത്. 6.56 ഇഞ്ച് HD+ ( 720 x 1,612 പിക്‌സൽ ) LCD ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. 90Hz റിഫ്രഷ് റേറ്റ്, 560 nits പീക്ക് ​ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷൻ എന്നിവയും ഇതിലുണ്ട്.

ഇതെന്താ ഡിസ്കൗണ്ടിൽ വിൽക്കാനായി ഉണ്ടാക്കിയ 5G ഫോണോ! വില 8749 രൂപ

ആൻഡ്രോയിഡ് 13ൽ ആണ് ഈ ഫോൺ ഇറങ്ങിയത് എങ്കിലും രണ്ട് വർഷത്തെ ഒഎസ് അപ്‌ഗ്രേഡുകളും മൂന്ന് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും കമ്പനി ഈ 5ജി സ്മാർട്ട്ഫോണിന് വാഗ്ദാനം ചെയ്യുന്നുണ്ട്. അ‌തിനാൽ ആൻഡ്രോയിഡ് 14, 15 ഒഎസ് പിന്തുണ ലഭിക്കും. സുരക്ഷയ്ക്കായി സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറും ഹെഡ്‌ഫോൺ കണക്റ്റിവിറ്റിക്കായി 3.5 എംഎം ഓഡിയോ ജാക്കും ഉണ്ട്.

ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമുള്ള നോക്കിയ ജി42 5ജിയിൽ 50 മെഗാപിക്സൽ പ്രൈമറി സെൻസറും രണ്ട് 2 മെഗാപിക്സൽ സെൻസറുകളും ഉണ്ട്. സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി, 8 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയാണ് നൽകിയിരിക്കുന്നത്. 20W ഫാസ്റ്റ് ചാർജിങ് പിന്തുണയോടെ 5000mAh ബാറ്ററിയും ഉണ്ട്. ഇതിന് 3 ദിവസം വരെ ബാറ്ററി പിന്തുണ ലഭിക്കുമെന്ന് കമ്പനി പറയുന്നു.

5G, GPS, USB ടൈപ്പ്-C പോർട്ട്, ബ്ലൂടൂത്ത് 5.1, ​വൈ​ഫൈ 802.11 a/b/g/n/ac/ax എന്നിവയൊക്കെയാണ് നോക്കിയ ജി42 5ജിയുടെ കണക്ടിവിറ്റി ഫീച്ചറുകൾ. ഗ്രേ പിങ്ക് കളർ ഓപ്ഷനുകളിൽ ഈ ബജറ്റ് 5ജി സ്മാർട്ട്ഫോൺ വിപണിയിൽ ലഭ്യമാണ്. ബജറ്റ് വിലയിൽ 5ജി ഫോൺ അ‌ന്വേഷിക്കുന്നവർക്ക് താൽപര്യമുണ്ടെങ്കിൽ ആമസോണിൽ നോക്കിയ ജി42 5ജിക്ക് ലഭ്യമായിരിക്കുന്ന ഡീൽ പരിഗണിക്കാവുന്നതാണ്.

More from GizBot

Best Mobiles in India

English summary
Those who are interested in buying a smartphone at a budget price can now get the Nokia G42 5G from Amazon at a price of just Rs 8749. Amazon has listed the base model of the Nokia G42 5G at a price of Rs 9,999. But a discount of up to Rs. 1250 will be available as a bank offer. So you can get this 5G smartphone at a price of Rs 8749.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X