Home
Mobile

നോക്കിയ ജി42 5ജി: സോ ന്യൂ, സോ മച്ച് ബാറ്ററി, സോ ഫിക്സബിൾ, സോ ഫാസ്റ്റ്, സോ ക്ലിയർ, സോ...!

ഇന്ത്യക്കാർ ഇന്നും ഏറെ ഇഷ്ടത്തോടെയും വാത്സല്യത്തോടെയും പറയുന്ന ഒരു ബ്രാൻഡ് നെയിം ആണ് നോക്കിയ. ഒരുകാലത്ത് ഇന്ത്യൻ മൊ​ബൈൽ വിപണിയിലെ രാജാവായിരുന്ന നോക്കിയ, പിന്നീട് ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളുടെ കടന്നുവരവോടെ ഒരു ഗൃഹാതുര ഓർമ്മ മാത്രമായി. ഇപ്പോഴും ഫോണുകൾ പുറത്തിറക്കുന്നുണ്ടെങ്കിലും പഴയ സ്വാധീനം തിരിച്ചുപിടിക്കാൻ നോക്കിയയ്ക്ക് കഴിഞ്ഞിരുന്നില്ല.

എന്നാൽ, തിരിച്ചടികളിൽ പതറാതെ സ്മാർട്ട്ഫോൺ രംഗത്ത് പുതിയ പരീക്ഷണങ്ങളുമായി നോക്കിയ സജീവമാണ്. അ‌ടുത്തകാലത്തായി, ഇന്ത്യൻ സാഹചര്യങ്ങൾക്ക് കൂടി അ‌നുയോജ്യമായ വിധത്തിൽ നിരവധി സ്മാർട്ട്ഫോൺ മോഡലുകൾ നോക്കിയ ഇന്ത്യയിൽ അ‌വതരിപ്പിക്കുന്നുണ്ട്. അ‌ക്കൂട്ടത്തിലേക്ക് ഒരു കിടിലൻ നോക്കിയ 5ജി ഫോൺ കൂടി ഇപ്പോൾ എത്താൻ പോകുകയാണ്.

നോക്കിയ ജി42 5ജി: സോ ന്യൂ, സോ മച്ച് ബാറ്ററി, സോ ഫിക്സബിൾ, സോ...!

ഇതിനകം യൂറോപ്പിൽ ലോഞ്ച് ചെയ്ത നോക്കിയ ജി42 5ജി (Nokia G42 ) ​സ്മാർട്ട്ഫോൺ സെപ്റ്റംബർ 11 ന് ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ലോഞ്ച് ചെയ്യും. ഒരുപാട് പ്രത്യേകതകളുമായാണ് ഈ നോക്കിയ ഫോണിന്റെ വരവ്. ഈസി റിപ്പയറബിളിറ്റി ആണ് മറ്റ് സ്മാർട്ട്ഫോണുകളിൽ നിന്ന് ഈ നോക്കിയ ഫോണിനെ വേറിട്ടതാക്കി മാറ്റുന്നത്.

ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി കഴിഞ്ഞ ദിവസം നോക്കിയ ഇന്ത്യ തങ്ങളുടെ ട്വിറ്റർ പേജിലൂടെ ഉപയോക്താക്കളോട് പുതിയ നോക്കിയ ജി42 വിന്റെ വില ഊഹിക്കാൻ ആവശ്യപ്പെട്ടു. ഇതോടൊപ്പം വില സംബന്ധിച്ച ചില സൂചനകളും നൽകി. 16,xxx, Rs. 18,xxx, എന്നിങ്ങനെ ക്ലൂ നൽകിയാണ് വില ഊഹിക്കാൻ നോക്കിയ ആവശ്യപ്പെട്ടത്.

വരാൻ പോകുന്ന നോക്കിയ ജി42 വിന് ഇന്ത്യയിൽ രണ്ട് വേരിയന്റുകൾ ഉണ്ടാകും എന്ന് ഈ വില സൂചന നൽകുന്നു. കൂടാതെ ഏത് വിലയിലാണ് ഇവ എത്തുന്നത് എന്നതിന്റെ സൂചനയും ഈ ട്വിറ്റർ പോസ്റ്റ് നൽകുന്നുണ്ട്. 16,***, എന്ന് നൽകിയിരിക്കുന്നതിനാൽ പ്രാരംഭമോഡൽ 16,999 രൂപയ്ക്കോ, 16,499 രൂപയ്ക്കോ ലോഞ്ച് ചെയ്തേക്കാം. 16,999 രൂപയ്ക്കാണ് സാധ്യത കൂടുതൽ.

നോക്കിയ ജി42 വിന്റെ ഉയർന്ന വേരിയന്റ് 18,999 രൂപയ്ക്ക് എത്താനാണ് സാധ്യത എന്ന് ബ്രാൻഡിന്റെ ട്വിറ്റർ പോസ്റ്റ് സൂചിപ്പിക്കുന്നു. ഇതിനോടകം ജി42 പുറത്തിറങ്ങിയിട്ടുള്ള യൂറോപ്യൻ വിപണിയിൽ 6GB RAM + 128GB സ്റ്റോറേജ് മോഡലിന് 199 യൂറോ (ഏകദേശം 20,800 രൂപ) ആണ് വില.

ക്വാൽക്കോം സ്നാപ്ഡ്രാഗൺ 480+ ചിപ്സെറ്റ് കരുത്തിലാണ് നോക്കിയ ജി42 5ജി ഇന്ത്യയിൽ എത്തുന്നത്. 50-മെഗാപിക്സൽ പ്രൈമറി സെൻസർ നയിക്കുന്ന ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റും ഫോണിലുണ്ടാകും. ആമസോൺ വഴിയാണ് നോക്കിയ G42 5G ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുന്നത് എന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.

ഇതിനകം പുറത്തിറങ്ങിയ വിപണികളിൽ ''സോ ഗ്രേ", "സോ പർപ്പിൾ" കളർ ഓപ്ഷനുകളിലാണ് നോക്കിയ ജി42 5ജി ലഭ്യമായിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം ''സോ പിങ്ക്'' എന്ന ഒരു കളർ വേരിയന്റുകൂടി നോക്കിയ പുറത്തിറക്കുകയുണ്ടായി. മറ്റ് വിപണികളിലെല്ലാം പുതിയ കളറിൽ നോക്കിയ ജി42 എത്തും.

എന്നാൽ ഇന്ത്യയിലെ ലോഞ്ച് നടക്കാനിരിക്കെ, പുതിയ പിങ്ക് കളർ ഓപ്ഷൻ ഇന്ത്യയിൽ ലഭ്യമാക്കുമോ എന്നകാര്യത്തിൽ വ്യക്തതയായിട്ടില്ല. മികച്ച ക്യാമറ ക്ലാരിറ്റി, മികച്ച വേഗത, മികച്ച ബാറ്ററി തുടങ്ങിയവയെല്ലാം ഈ ഫോണിന്റെ സവിശേഷതയായി കമ്പനി എടുത്തുകാട്ടുന്നു. ഈസിയായി റിപ്പയർ ചെയ്യാം എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

നോക്കിയ ജി42 5ജി: സോ ന്യൂ, സോ മച്ച് ബാറ്ററി, സോ ഫിക്സബിൾ, സോ...!

അ‌ടുത്തകാലത്ത് ഉപയോക്താവിന് തന്നെ സ്വയം റിപ്പയർ ചെയ്യാൻ സാധിക്കുന്ന വിധത്തിൽ രൂപകൽപ്പന ചെയ്ത ഫോണുകൾ നോക്കിയ അ‌വതരിപ്പിച്ചിരുന്നു. ഇന്ത്യയിൽ അ‌വതരിപ്പിക്കുന്ന പുതിയ 5ജി സ്മാർട്ട്ഫോൺ ആയ ജി42വും അ‌തേപോലെ തന്നെ മികച്ച റിപ്പയറബിളിറ്റിയോടെ ആണ് എത്തുന്നത്. 90Hz റിഫ്രഷ് റേറ്റുള്ള 6.56-ഇഞ്ച് HD+ (720 x 1,612 പിക്സലുകൾ) LCD ഡിസ്‌പ്ലേയാണ് ഇതിലുള്ളത്.

6 ജിബി വരെ റാമും 128 ജിബി ഓൺബോർഡ് സ്റ്റോറേജും 5GB വരെ വെർച്വൽ റാമും നോക്കിയ ജി42 വാഗ്ദാനം ചെയ്യുന്നു. ആൻഡ്രോയിഡ് 13 ൽ ആണ് പ്രവർത്തനം. രണ്ട് വർഷത്തെ ആൻഡ്രോയിഡ് ഒഎസ് അപ്‌ഗ്രേഡുകളും അടുത്ത മൂന്ന് വർഷത്തേക്ക് പ്രതിമാസ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.

നോക്കിയ ജി42 വിലെ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തിൽ 50 മെഗാപിക്സൽ പ്രൈമറി സെൻസറിന് പുറമേ രണ്ട് 2 മെഗാപിക്സൽ സെൻസറുകളാണ് ഉണ്ടാകുക. ഫ്രണ്ടിൽ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറയും ഉണ്ട്. 20W വയർഡ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,000mAh ബാറ്ററിയാണ് നോക്കിയ G42 5ജിയിൽ നൽകിയിരിക്കുന്നത്.

More from GizBot

Best Mobiles in India

English summary
The Nokia G42 5G smartphone will be launched in the Indian smartphone market on September 11. Nokia G42 5G is coming to India powered by Qualcomm Snapdragon 480+ chipset. The phone will also sport a triple rear camera unit led by a 50-megapixel primary sensor. It has been confirmed that the Nokia G42 5G will go on sale in India via Amazon.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X