പഠേന്ന് ഒരൊറ്റ വില കുറയ്ക്കലായിരുന്നു, പിന്നെ നോക്കുമ്പോൾ ഈ 5ജി ഫോണിന് 8499 രൂപ മാത്രം!
ബജറ്റ് വിലയിൽ സ്മാർട്ട്ഫോൺ വാങ്ങാൻ പോകുന്ന നിരവധി ആളുകൾ പറ്റിക്കപ്പെടാറുണ്ട്. കാരണം കുറഞ്ഞ വിലയിൽ ഒരു സ്മാർട്ട്ഫോൺ എന്നത് മാത്രമാകും ഫോൺ വാങ്ങാൻ പോകുന്ന സാധാരണക്കാരായ പലരുടെയും ലക്ഷ്യം. എന്നാൽ 5ജി രാജ്യത്ത് വ്യാപിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സ്മാർട്ട്ഫോൺ ഉപയോക്താക്കൾ 5ജി ഫോണുകളിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്.
ഇതൊന്നുമറിയാതെ ഫോൺ വാങ്ങാൻ പോകുന്നവർ 4ജി ഫോണുകൾ വാങ്ങി തിരിച്ചുപോകാറുണ്ട്. ബജറ്റ് വിലയിൽ 5ജി ഫോണുകൾ കിട്ടുമോയെന്ന് സംശയിക്കുന്നവരും ധാരാളം. എന്നാൽ കുറഞ്ഞ വിലയിലും 5ജി ഫോണുകൾ എത്തുന്നുണ്ട് എന്നതാണ് വാസ്തവം. മാത്രമല്ല പുതിയ ഫോൺ വാങ്ങുമ്പോൾ 5ജി ഫോൺതന്നെ നോക്കി വാങ്ങുന്നതാണ് കൂടുതൽ അനുയോജ്യം.

വിവിധ ബ്രാൻഡുകൾ 10000 രൂപ ബജറ്റിൽ 5ജി ഫോണുകൾ പുറത്തിറക്കിയിട്ടുണ്ട്. ഇത് കൂടാതെ വിലക്കുറവ് പ്രഖ്യാപിക്കുന്നതിലൂടെ വില 10000 രൂപയിൽ താഴേക്ക് എത്തുന്ന സ്മാർട്ട്ഫോണുകളും ഉണ്ട്. ഇത് കൂടാതെ ബാങ്ക് ഡിസ്കൗണ്ടുകളും ലഭ്യമാകുന്നതിനാൽ 10000 രൂപയിൽ താഴെ വിലയിൽ 5ജി ഫോൺ ഈസിയായി വാങ്ങാൻ സാധിക്കും.
ബജറ്റ് വിലയിൽ സ്മാർട്ട്ഫോൺ വാങ്ങാൻ താൽപര്യപ്പെടുന്നവർക്ക് ഇപ്പോൾ ആമസോണിൽ ഡിസ്കൗണ്ട് സഹിതം ലഭ്യമാകുന്ന നോക്കിയ ജി42 5ജി (Nokia G42 5G) വെറും 8499 രൂപ വിലയിൽ സ്വന്തമാക്കാൻ സാധിക്കും. കഴിഞ്ഞ വർഷം നോക്കിയ ലോഞ്ച് ചെയ്ത 5ജി സ്മാർട്ട്ഫോൺ ആണ് ജി42 5ജി. ഈ വർഷം അതിന്റെ പുതിയൊരു വേരിയന്റ് കമ്പനി പുറത്തിറക്കുകയുണ്ടായി.

നോക്കിയ ജി42 5ജി ലോഞ്ച് ചെയ്ത സമയത്ത് 6 ജിബി റാം+ 128 ജിബി സ്റ്റോറേജും പിന്നീട് ഒക്ടോബറിൽ 8 ജിബി റാമിനൊപ്പം (8 ജിബി അധിക വെർച്വൽ റാം) 256 ജിബി സ്റ്റോറേജ് വേരിയന്റും ഏറ്റവുമൊടുവിലായി ഈ വർഷം 4 ജിബി റാം (2 ജിബി അധിക വെർച്വൽറാം)+ 128ജിബി വേരിയന്റും അവതരിപ്പിച്ചു.
നോക്കിയയുടെ ഈ ജി42 5ജി അടിസ്ഥാന വേരിയന്റ് ആമസോണിൽ 9999 രൂപ വിലയിൽ ആണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് കൂടാതെ 1500 രൂപ ബാങ്ക് ഡിസ്കൗണ്ട് ആമസോണിൽ ലഭ്യമാണ്. ഈ ഡിസ്കൗണ്ട് ഉപയോഗപ്പെടുത്തുന്നതോടെ കണ്ണടച്ചുതുറക്കുന്ന വേഗത്തിൽ ഈ ഫോണിന്റെ വില 9999 രൂപയിൽ നിന്ന് 8499 രൂപയിലേക്ക് കുറയും.
നോക്കിയ ജി42 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.56 ഇഞ്ച് HD+ ( 720 x 1,612 പിക്‌സൽ ) LCD ഡിസ്‌പ്ലേ, 90Hz റിഫ്രഷ് റേറ്റ്, 560 nits പീക്ക് ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 3 സംരക്ഷണം എന്നിവ ഇതിലുണ്ട്. ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 480+ ചിപ്സെറ്റ് ആണ് നോക്കിയ ജി42 5ജിയുടെ കരുത്ത്.

ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം നോക്കിയ ജി42 5ജി എന്ന ഈ ബജറ്റ് ഫോണിൽ നോക്കിയ വാഗ്ദാനം ചെയ്യുന്നു. 50 മെഗാപിക്സൽ പ്രൈമറി സെൻസറും രണ്ട് 2 മെഗാപിക്സൽ സെൻസറുകളും ഉൾപ്പെടുന്നതാണ് ഇതിലെ റിയർ ക്യാമറ യൂണിറ്റ്. സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി, 8 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഉണ്ട്.
5G, GPS, USB ടൈപ്പ്-C പോർട്ട്, ബ്ലൂടൂത്ത് 5.1, സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, ഹെഡ്‌ഫോൺ, ആക്സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, ഇ-കോമ്പസ്, പ്രോക്സിമിറ്റി സെൻസർ കണക്റ്റിവിറ്റിക്കായി 3.5 എംഎം ഓഡിയോ ജാക്ക്, IP52 റേറ്റിങ്, 20W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5000mAh ബാറ്ററി തുടങ്ങിയവയൊക്കെയാണ് ഇതിലെ മറ്റ് ഫീച്ചറുകൾ.


Click it and Unblock the Notifications








