നോക്കിയ 4ജി ഫീച്ചര്‍ ഫോണുകള്‍ എത്തുന്നു!

Written By:

ഇപ്പോള്‍ 4ജി ഫീച്ചര്‍ ഫോണുകളും എത്തിത്തുടങ്ങുന്നു. 4ജി ഫീച്ചര്‍ ഫോണുകളുടെ തുടക്കം എവിടെ നിന്നാണെന്ന് നിങ്ങള്‍ക്ക് എല്ലാവര്‍ക്കും അറിയാം. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഉടമസ്തതയിലുളള വിപ്ലവകാരിയായ ജിയോ ഫോണിന്റെ തുടക്കമാണ് വിപണിയില്‍ 4ജി ഫീച്ചര്‍ ഫോണ്‍ എത്തിക്കാന്‍ കാരണം. ഈ ഒരു തുടക്കം കൊണ്ടു തന്ന ഇപ്പോള്‍ മറ്റു പല കമ്പനികളും 4ജി ഫീച്ചര്‍ ഫോണ്‍ എത്തിക്കാന്‍ തുടങ്ങിയിട്ടുണ്ട്. എയര്‍ടെല്‍ അവതരിപ്പിക്കാന്‍ പോകുന്ന 4ജി ഫീച്ചര്‍ ഫോണിന്റെ വില 2000 രൂപ എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

5 രൂപയുടെ ഈ 4ജിബി ഡാറ്റ നിങ്ങള്‍ റീച്ചാര്‍ജ്ജ് ചെയ്‌തോ?

നോക്കിയ 4ജി ഫീച്ചര്‍ ഫോണുകള്‍ എത്തുന്നു!

എന്നാല്‍ ഇപ്പോള്‍ ഇതു കൂടാതെ എച്ച്എംഡി ഗ്ലോബല്‍ കമ്പനി പുറത്തിറക്കുന്ന നോക്കിയ 4ജി ഫീച്ചര്‍ ഫോണ്‍ എത്തിക്കാന്‍ പോകുന്നു എന്നാണ് പല മീഡിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരിക്കുന്നത്. നോക്കിയ ബ്രാന്‍ഡിന്റെ പേരില്‍ ഇപ്പോള്‍ സ്മാര്‍ട്ട്‌ഫോണുകള്‍ നിര്‍മ്മിച്ച് വിപണിയില്‍ എത്തിക്കുന്ന കമ്പനിയാണ് എച്ച്എംഡി ഗ്ലോബല്‍. മൈക്രോസോഫ്റ്റിന്റെ മൊബൈല്‍ ഫീച്ചര്‍ ഫോണുകള്‍ക്ക് ശേഷം 2016 മുതല്‍ കമ്പനി പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

4ജി എല്‍ടിഇ ഉപകരണങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മറ്റു ഹാന്‍സെറ്റ് നിര്‍മ്മാതാക്കളും ടെലികോം ഓപ്പറേറ്റര്‍മാരും റിലയര്‍സിന്റെ ജിയൊഫോണ്‍ എന്ന വിജയം പിന്‍ന്തുടരുകയാണ്. ലാവ, ഇന്‍ടെക്‌സ്, ഐഡിയ, എയര്‍ടെല്‍ എന്നിവയും ഇപ്പോള്‍ ഇത്തരം 4ജി ഡിവൈസുകള്‍ വികസിപ്പിക്കാന്‍ ലക്ഷ്യമിടുന്നുണ്ട്.

നോക്കിയ 4ജി ഫീച്ചര്‍ ഫോണുകള്‍ എത്തുന്നു!

കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് വിപണി പിടിച്ചടക്കിയ കമ്പനിയായിരുന്നു നോക്കിയ. അന്ന് നോക്കിയക്ക് സാധാരണ ഫീച്ചര്‍ ഫോണുകള്‍ മാത്രമേ ഉണ്ടായിരുന്നുളളൂ. ആന്‍ഡ്രോയിഡ് ഫോണുകളുടെ വരവോടു കൂടി അന്ന് നോക്കിയ ഫോണുകള്‍ വിപണിയില്‍ നിന്നും അപ്രത്യക്ഷ്യമായതാണ്. എന്നാല്‍ ഇന്ന് വിപണി തിരിച്ചു പിടിക്കാനായി നോക്കിയ ആന്‍ഡ്രോയിഡ് ഫോണുകളും ഫീച്ചര്‍ ഫോണുകളുമായി തിരിച്ചെത്തി. നോക്കിയ 3, നോക്കിയ 5, നോക്കിയ 6 എന്നീ ഫോണുകള്‍ ഇതിനകം തന്നെ വിപണിയില്‍ എത്തിക്കഴിഞ്ഞു. എന്നാല്‍ ഏറ്റവും ഒടുവില്‍ എത്തിയ നോക്കിയ ആന്‍ഡ്രോയിഡ് ഫോണ്‍ ആണ് നോക്കിയ 8. 36,999 രൂപയ്ക്കാണ് ഈ ഫോണ്‍ വിപണിയില്‍ എത്തിയത്.

English summary
HMD Global is the company that develops and markets feature phones and smartphones under the Nokia brand name. The company has been operational since December 2016, after it bought Microsoft Mobile's feature phone business.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot