ഒടുവില്‍ നോക്കിയ പ്യുവര്‍വ്യൂ എത്തി; വില 33,899 രൂപ (വീഡിയോ)

By Super
|

നോക്കിയ ഒടുവില്‍ 808 പ്യുവര്‍വ്യൂ സ്മാര്‍ട്‌ഫോണ്‍ അവതരിപ്പിച്ചു. 33,899 രൂപയാണ് ഇതിന്റെ വില. ഈ 41 മെഗാപിക്‌സല്‍ ഫോണിന്റെ അവതരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ധാരാളം റിപ്പോര്‍ട്ടുകള്‍ ഞങ്ങള്‍ പ്രസിദ്ധപ്പെടുത്തിക്കഴിഞ്ഞു. അതിലേറെയും ഈ സ്മാര്‍ട്‌ഫോണിന്റെ വില സംബന്ധിച്ചായിരുന്നു. എന്നാല്‍ പുറത്തിറക്കും വരെ വില രഹസ്യമാക്കി വെക്കാന്‍ നോക്കിയയ്ക്ക് സാധിച്ചു.

41 മെഗാപിക്‌സല്‍ പ്യുവര്‍വ്യൂ ടെക്‌നോളജിയുമായെത്തുന്ന ക്യാമറയില്‍ 2, 3, 5, 8 എന്നിങ്ങനെ സാധാരണ മെഗാപിക്‌സല്‍ റെലൂഷനിലുള്ള ഫോട്ടോകള്‍ എടുക്കാം. 4:3 അനുപാതത്തില്‍ 38 മെഗാപിക്‌സല്‍ ഫോട്ടോ വരെ ഇതിന്റെ ക്യാമറയില്‍ എടുക്കാന്‍ സാധിക്കും എന്നതാണ് പ്യുവര്‍വ്യൂവിന്റെ അവതരണത്തിനായി ഇന്ത്യന്‍ ഉപഭോക്താക്കള്‍ കാത്തിരിക്കാന്‍ ഒരു പ്രധാന കാരണം. 16:9 അനുപാതത്തില്‍ 34 മെഗാപികസലില്‍ ഫോട്ടോയെടുക്കാനും 808 പ്യുവര്‍വ്യൂവില്‍ സാധിക്കും.

സിമ്പിയാന്‍ ബെല്ലി ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്മാര്‍ട്‌ഫോണിന്റെ സവിശേഷതകൡ പ്രധാനം 4 ഇഞ്ച് ക്ലിയര്‍ ബ്ലാക്ക് അമോലെഡ് ഡിസ്‌പ്ലെ, ഗോറില്ല ഗ്ലാസ് സംരക്ഷണം, 1.3 ജിഗാഹെര്‍ട്‌സ് പ്രോസസര്‍, 16ജിബി ഇന്റേണല്‍ മെമ്മറി, 32 ജിബി മൈക്രോഎസ്ഡി കാര്‍ഡ് പിന്തുണ, 512 എംബി റാം എന്നിവയാണ്.

പ്യുവര്‍വ്യൂവിന്റെ കൂടുതല്‍ സവിശേഷതകള്‍ ഇവിടെ നിന്നറിയാം.

ഫെബ്രുവരിയില്‍ ബാര്‍സിലോണയില്‍ നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ വെച്ചാണ് 808 പ്യുവര്‍വ്യൂവിനെ നോക്കിയ പരിചയപ്പെടുത്തിയത്. സ്മാര്‍ട്‌ഫോണ്‍ എന്നാണോ ക്യാമറയെന്നാണോ ഇതിനെ വിശേഷിപ്പിക്കേണ്ടതെന്ന ആശങ്കയായിരുന്നു ആ മേളയില്‍ ഉണ്ടായിരുന്നത്. കാരണം ഇത്രയും ഉയര്‍ന്ന പിക്‌സലില്‍ എത്തുന്ന ആദ്യ ഫോണായിരുന്നു ഇത്.

നോക്കിയ 808 പ്യുവര്‍വ്യൂ വീഡിയോ

പിന്നീട് 808 പ്യുവര്‍വ്യൂവിനെ മുന്‍നിര്‍ത്തി ഏറെ റിപ്പോര്‍ട്ടുകള്‍ വന്നു. ഇന്ത്യാ അവതരണവും വിലയുമായിരുന്നു ഇതിലെ പ്രധാന വിഷയങ്ങള്‍. മെയ് മാസത്തില്‍ അവതരിപ്പിക്കുമെന്ന് സൂചന ലഭിച്ചെങ്കിലും പിന്നീട് ജൂണ്‍ ആദ്യവാരമാകും ഇതിന്റെ അവതരണമെന്ന റിപ്പോര്‍ട്ടുകള്‍ വന്നു.

ഒടുവില്‍ കഴിഞ്ഞാഴ്ചയുടെ അവസാനമാണ് നോക്കിയ ഇന്ത്യ ജൂണ്‍ 13ന് അഥവാ ഇന്ന് ഒരു പത്രസമ്മളനം വിളിച്ചു ചേര്‍ക്കുന്നതായി വാര്‍ത്ത വന്നത്. തുടര്‍ന്നാണ് ഇന്ന് പ്യുവര്‍വ്യൂ സ്മാര്‍ട്‌ഫോണിനെ യഥാര്‍ത്ഥ വില സഹിതം കമ്പനി അവതരിപ്പിക്കുന്നത്.

നോക്കിയ 808 പ്യുവര്‍വ്യൂവിലെടുത്ത ചിത്രങ്ങള്‍

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X