നോകിയ ആശ സീരീസില്‍ രണ്ട് മൊബൈല്‍ ഫോണുകള്‍ ലോഞ്ച് ചെയ്തു

Posted By:

സ്‌പെയിനിലെ ബാര്‍സലോണയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ നോകിയ ആന്‍ഡ്രോയ്ഡ് ഫോണുകള്‍ക്കൊപ്പം പുതിയ രണ്ട് ആശാസീരീസില്‍ പെട്ട ഫോണുകള്‍ കൂടി ലോഞ്ച് ചെയ്തു. ആശ 220, ആശ 220 ഡ്യുവല്‍, ആശ 230 ഡ്യുവല്‍ എന്നിവയാണ് ഈ ഫോണുകള്‍.

നോകിയ ആശ സീരീസില്‍ രണ്ട് മൊബൈല്‍ ഫോണുകള്‍ ലോഞ്ച് ചെയ്തു

നോകിയ ആശ 230 ഡ്യുവല്‍

2.8 ഇഞ്ച് QVGA ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലെ, 1.3 എം.പി. പ്രൈമറി ക്യാമറ, 32 ജി.ബി. വരെ വികസിപ്പിക്കാവുന്ന മെമ്മറി കാര്‍ഡ് സ്ലോട് എന്നിവയുള്ള ഫോണില്‍ വാട്‌സ്ആപ്, ഫേസ്ബുക്, ട്വിറ്റര്‍, ലൈന്‍, വി ചാറ്റ്, HERE മാപ്‌സ്, നോകിയ എക്‌സ്പ്രസ് ബ്രൗസര്‍ തുടങ്ങിയവയെല്ലാം പ്രീ ലോഡഡായി ലഭിക്കും. ഏകദേശം 4000 രൂപയായിരിക്കും ഫോണിന്റെ വില.

നോകിയ ആശ സീരീസില്‍ രണ്ട് മൊബൈല്‍ ഫോണുകള്‍ ലോഞ്ച് ചെയ്തു

നോകിയ 220, നോകിയ 220 ഡ്യുവല്‍

നോകിയ 220, 220 ഡ്യുവല്‍ എന്നിവ ഫീച്ചര്‍ ഫോണുകളാണ്. 2ജി കണക്ഷന്‍ ലഭ്യമാവുന്ന ഫോണിന് 2.4 ഇഞ്ച് ഡിസ്‌പ്ലെയാണ്. സിംഗിള്‍, ഡ്യുവല്‍ സിം വേര്‍ഷനുകളുണ്ട് ഫോണിന്. ഏകദേശം 2500 രൂപയോളമായിരിക്കും ഫോണുകള്‍ക്ക് വില.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot