അഞ്ച് സിം കാര്‍ഡുകളെ പിന്തുണക്കുന്ന നോക്കിയ ആശ

Posted By: Super

അഞ്ച് സിം കാര്‍ഡുകളെ പിന്തുണക്കുന്ന നോക്കിയ ആശ

 

നോക്കിയ മൂന്ന് ആശ മൊബൈല്‍ ഫോണ്‍ മോഡലുകള്‍ അവതരിപ്പിച്ചു. ആശ 302, ആശ 203 എന്നിവയെ കൂടാതെ അഞ്ച് സിം വിവരങ്ങള്‍ ഒരുമിച്ച്  ഉള്‍ക്കൊള്ളാന്‍ കഴിവുള്ള ആശ 202 ഫോണും ഉള്‍പ്പെടുന്നു.

നോക്കിയ ഓപറേറ്റിംഗ് സിസ്റ്റമായ സീരീസ് 40യില്‍ അധിഷ്ഠിതമാണ് ഈ മൂന്ന് ഫോണുകളും. ക്ലൗഡ് ബ്രൗസറും ഈ മോഡലുകളില്‍ നോക്കിയ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത.

ക്യുവര്‍ട്ടി കീപാഡ് സൗകര്യമാണ് ആശ 302വിലുള്ളത്. 2.4 ഇഞ്ച് ഡിസ്‌പ്ലെയുള്ള ഫോണിലെ പ്രോസസര്‍ ശേഷി 1 ജിഗാഹെര്‍ട്‌സ് ആണ്. വൈ-ഫൈയ്‌ക്കൊപ്പം 3ജി കണക്റ്റിവിറ്റിയും ഇത് വാഗ്ദാനം ചെയ്യുന്നു. 6,300 രൂപയാണ് ഇതിന്റെ വില.

സാധാരണ കീപാഡുകളാണ് മറ്റ് രണ്ട് മോഡലുകളായ ആശ 202, ആശ 203 എന്നിവയിലുള്ളത്. ടച്ച് ടെക്‌നോളജി പിന്തുണയുള്ള 2.4 ഇഞ്ച് ഡിസ്‌പ്ലെയും ഇവയ്ക്കുണ്ട്.

അഞ്ച് സിം കാര്‍ഡുകളിലെ കോണ്ടാക്റ്റ് ഉള്‍പ്പടെയുള്ള പേര്‍സണലൈസേഷന്‍ സെറ്റിംഗ്‌സുകള്‍ സ്റ്റോര്‍ ചെയ്ത് വെക്കാന്‍ ആശ 202വിലെ സിം മാനേജര്‍ സഹായിക്കും. 2 മെഗാപിക്‌സലാണ് ഇതിലെ ക്യാമറ. മ്യൂസിക് പ്ലെയര്‍, ബ്ലൂടൂത്ത്, നോക്കിയ ബ്രൗസര്‍ എന്നിവയും ആശ 202വിലുണ്ട്. 32 ജിബി വരെ മെമ്മറി വിപുലപ്പെടുത്താനുമാകും.

6000 രൂപയ്ക്കടുത്തായാണ് ആശ 202, ആശ 203 എന്നീ ഫോണുകളുടെ വില. പുതിയ മോഡലുകള്‍ വാങ്ങുന്നവര്‍ക്ക് ഇലക്ട്രോണിക്‌സ് ആര്‍ട്‌സിന്റെ 5,000 രൂപ വിലമതിക്കുന്ന 40 ഗെയിമുകള്‍ സൗജന്യമായി ലഭിക്കും.ആശ 302 ഈ മാസവും മറ്റ് രണ്ട് മോഡലുകള്‍ ഏപ്രിലിലുമായി വില്പനക്കെത്തും.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot