നോകിയ ലൂമിയ 1520 ഇന്ത്യയില്‍ ലോഞ്ച് ചെയ്തു; വില 46,999 രൂപ

By Bijesh
|

ലൂമിയ 1020-ശേഷം നോകിയ വിലകൂടിയ മറ്റൊരു സ്മാര്‍ട്‌ഫോണ്‍ കൂടി ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. കഴിഞ്ഞ സെപ്റ്റംബറില്‍ അബുദാബിയില്‍ നടന്ന ചടങ്ങില്‍ അവതരിപ്പിച്ച ലൂമിയ 1520 സ്മാര്‍ട്‌ഫോണാണ് ഇപ്പോള്‍ ഔദ്യോഗികമായി പുറത്തിറങ്ങിയിരിക്കുന്നത്. നോകിയയുടെ ആദ്യത്തെ 6 ഇഞ്ച് ഫോണാണെന്ന പ്രത്യേകതയും ലൂമിയ 1520-ന് ഉണ്ട്. 46,999 രൂപയാണ് വില.

ഫോണിന്റെ പ്രത്യേകതകള്‍

1920-1080 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 6 ഇഞ്ച് ക്ലിയര്‍ ബ്ലാക് IPS LCD ഫുള്‍ HD ഡിസ്‌പ്ലെ, 2.2 GHz ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ 800 പ്രൊസസര്‍, 2 ജി.ബി. റാം, 32 ജി.ബി. ഇന്റേണല്‍ മെമ്മറി, മൈക്രോ എസ്.ഡി. കാര്‍ഡ് സ്ലോട് എന്നിവയാണ് പ്രധാന സവിശേഷതകള്‍.

നോകിയ ലൂമിയ സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

2 ജി, 3 ജി, 4 ജി, വൈ-ഫൈ, ബ്ലുടൂത്ത്, മൈക്രോ യു.എസ്.ബി, NFC എന്നിവ സപ്പോര്‍ട് ചെയ്യുന്ന ലൂമിയ 1520-ല്‍ 20 എം.പി. പ്രൈമറി ക്യാമറയും 2 എം.പി. ഫ്രണ്ട് ക്യാമറയുമാണ് ഉള്ളത്. ലൂമിയ 1520-നൊപ്പം 2,999 രൂപ വിലവരുന്ന ബാക് കവറും നോകിയ പുറത്തിറക്കി.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

സാംസങ്ങ് ഗാലക്‌സി നോട് 3, HTC വണ്‍, HTC മാക്‌സ്, സോണി എക്‌സ്പീരിയ Z അള്‍ട്ര തുടങ്ങിയ ഫോണുകളോടായിരിക്കും ലൂമിയ 1520-ന് മത്സരിക്കേണ്ടി വരിക. ഫോണിന്റെ കൂടുതല്‍ പ്രത്യേകതകളും ചിത്രങ്ങളും ചുവടെ.

{photo-feature}

നോകിയ ലൂമിയ 1520 ഇന്ത്യയില്‍ ലോഞ്ച് ചെയ്തു; വില 46,999 രൂപ

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X