നോക്കിയ ആശ 202, 302 ഫോണുകള്‍ എത്തി; 4,149 രൂപ മുതല്‍

Posted By: Staff

നോക്കിയ ആശ 202, 302 ഫോണുകള്‍ എത്തി; 4,149 രൂപ മുതല്‍

ആശ സീരീസ് ഹാന്‍ഡ്‌സെറ്റുകളിലേക്ക് രണ്ട് മോഡലുകള്‍ കൂടി നോക്കിയ അവതരിപ്പിച്ചു. ആശ 202, 302 എന്നിവയാണവ. ഇതില്‍ 202 ഒരു ഡ്യുവല്‍ സിം ഫോണാണ്. സാധാരണ കീപാഡും 2.4 ഇഞ്ച് ടച്ച്‌സ്‌ക്രീനും ഈ ഫോണിലുണ്ട്.

202വില്‍ 2 മെഗാപിക്‌സല്‍ ക്യാമറ, മ്യൂസിക് പ്ലെയര്‍, എഫ്എം റേഡിയോ, നോക്കിയ ബ്രൗസര്‍, ബ്ലൂടൂത്ത് കണക്റ്റിവിറ്റി എന്നിവയാണുള്ളത്. 32ജിബി വരെ മെമ്മറി വിപുലപ്പെടുത്താം. 4,149 രൂപയാണ് ആശ 202വിന്റെ വില. എയര്‍സെല്‍, റിലയന്‍സ്, എയര്‍ടെല്‍, ടാറ്റാ ഡോകോമോ. വോഡഫോണ്‍ എന്നീ ടെലികോം സേവനദാതാക്കള്‍ വഴി 100എംബി ഡാറ്റ പ്രതിമാസം സൗജന്യമായി ഈ ഫോണ്‍ വാങ്ങുന്നവര്‍ക്ക് ഉപയോഗിക്കാം. ആറ് മാസത്തേക്കാണ് ഈ ഓഫര്‍.

ആശ 202 സവിശേഷതകള്‍

  • 2.4  ഇഞ്ച് സ്‌ക്രീന്‍

  • 10എംബി ഇന്റേണല്‍ മെമ്മറി

  • 32 ജിബി എക്‌സ്‌റ്റേണല്‍ മെമ്മറി

  • 2 മെഗാപിക്‌സല്‍ ക്യാമറ

  • 90 ഗ്രാം ഭാരം

ക്യുവര്‍ട്ടി ഹാന്‍ഡ്‌സെറ്റാണ് നോക്കിയ ആശ 302. 1ജിഗാഹെര്‍ട്‌സ് പ്രോസസറിലാണ് ഇതിന്റെ പ്രവര്‍ത്തനം. 3.2 മെഗാപിക്‌സല്‍ ക്യാമറ, 4x ഡിജിറ്റല്‍ സൂം എന്നിവയുമുള്ള ഫോണില്‍ 6,919 രൂപയാണ് വില. നോക്കിയ മ്യൂസിക് അണ്‍ലിമിറ്റഡ്, നോക്കിയ ബ്രൗസര്‍, നോക്കിയ മാപ്‌സ്, സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സവിശേഷതകള്‍ എന്നിവയും ഫോണുകളിലുണ്ട്. വാട്‌സ് ആപ്, ആന്‍ഗ്രിബേര്‍ഡ്‌സ് തുടങ്ങിയ വിവിധ ഗെയിമുകള്‍ ഇില്‍ പ്രീലോഡായെത്തിയിട്ടുമുണ്ട്.

ആശ 302 സവിശേഷതകള്‍

  • 2.4 ഇഞ്ച് സ്‌ക്രീന്‍

  • 100എംബി ഇന്റേണല്‍ മെമ്മറി

  • 32 ജിബി വരെ എക്‌സ്‌റ്റേണല്‍ മെമ്മറി

  • 3.2 മെഗാപിക്‌സല്‍ ക്യാമറ

  • 99 ഗ്രാം ഭാരം

നോക്കിയ 110യും ഇപ്പോള്‍ ലഭ്യമാണ്. ഇന്റര്‍നെറ്റ് സൗകര്യത്തോടെയെത്തുന്ന കമ്പനിയുടെ ഏറ്റവും വിലകുറഞ്ഞ ഫോണുകളിലൊന്നാണിത്. 2,489 രൂപയാണ് ഇതിന്റെ വില.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot