സൗജന്യ മ്യൂസിക് സബ്‌സ്‌ക്രിപ്ഷനുമായി നോക്കിയ ആശ 302 ഇന്ത്യയിലെത്തി

Posted By: Super

സൗജന്യ മ്യൂസിക് സബ്‌സ്‌ക്രിപ്ഷനുമായി നോക്കിയ ആശ 302 ഇന്ത്യയിലെത്തി

ആശ മൊബൈല്‍ ഫോണ്‍ ശ്രേണിയിലേക്ക് നോക്കിയയില്‍ നിന്ന് പുതിയൊരു മോഡല്‍ കൂടി ഇന്ത്യയിലേക്ക്. നോക്കിയ ആശ 302വാണ് 6,411 രൂപയ്ക്ക്  എത്തിയത്. എസ്40 ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ആശ ക്യുവര്‍ട്ടി കീബോര്‍ഡുള്ള ഹാന്‍ഡ്‌സെറ്റാണ്.

2.4 ഇഞ്ച് ഡിസ്‌പ്ലെ വരുന്ന ഇതിന്റെ പ്രോസസര്‍ വേഗത 1 ജിഗാഹെര്‍ട്‌സ്. ഇതിന് മുമ്പ് വില കുറഞ്ഞ മൊബൈല്‍ ഫോണുകളുടെ കൂട്ടത്തില്‍ ആശ 303 ഫോണിലാണ് കമ്പനി ഇതേ വേഗതയുള്ള പ്രോസസര്‍ അവതരിപ്പിച്ചത്. 3.2 മെഗാപിക്‌സല്‍ ക്യാമറയെ കൂടാതെ സെക്കന്റില്‍ 15 ഫ്രെയിം നിരക്കിലുള്ള വീഡിയോ റെക്കോര്‍ഡിംഗ് സൗകര്യവും ഇതിലുണ്ട്. വീഡിയോപ്ലെയര്‍, മ്യൂസിക് പ്ലെയര്‍, എഫ്എം റേഡിയോ തുടങ്ങി സംഗീതാസ്വാദനത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ആശ 302വിലുണ്ട്.

ജിപിആര്‍എസ്, എഡ്ജ്, 3ജി, ബ്ലൂടൂത്ത്, യുഎസ്ബി കണക്റ്റിവിറ്റി ഓപ്ഷനുകളാണ് ഈ ഫോണിലുള്‍പ്പെടുന്നത്. ഫോണിന്റെ യഥാര്‍ത്ഥ വില 6,919 രൂപയാണെങ്കിലും ഈ മോഡലിന്റെ വില്പനക്കായുള്ള നോക്കിയയുടെ ഓണ്‍ലൈന്‍ സെയില്‍സ് പാര്‍ട്ണറായ ഇന്ത്യാ ടൈംസ് വഴി 6,411 രൂപയ്ക്കാണ് ഇത്  ലഭിക്കുന്നത്. ലെറ്റ്‌സ്‌ബൈ, ഫഌപ്കാര്‍ട്ട് ഉള്‍പ്പടെയുള്ള മറ്റ് ചില സൈറ്റുകള്‍ 6,285 രൂപയ്ക്കും ഇത് വില്പനക്കെത്തിക്കുന്നുണ്ട്.


100എംബി ഇന്റേണല്‍ മെമ്മറിയേ ഉള്ളൂവെങ്കിലും മൈക്രോഎസ്ഡി കാര്‍ഡ് പിന്തുണയോടെ ഇത് 32ജിബി വരെ ഉയര്‍ത്താനാകും. ഇതിലെ സ്റ്റാന്‍ഡേര്‍ഡ്

ലിഥിയം അയണ്‍ 1320mAh ബാറ്ററി 2ജി, 3ജി നെറ്റ്‌വര്‍ക്കുകളിലായി യഥാക്രമം 707 മണിക്കൂപര്‍, 830 മണിക്കൂര്‍ സ്റ്റാന്‍ഡ്‌ബൈയും 9 മണിക്കൂര്‍, 5 മണിക്കൂര്‍ 50 മിനുട്ട് എന്നിങ്ങനെ ടോക്ക്‌ടൈമും വാഗ്ദാനം ചെയ്താണ് എത്തുന്നത്.

ആശ 302 ഫോണ്‍ വാങ്ങുന്നവര്‍ക്ക് നോക്കിയ മ്യൂസിക് സേവനം സൗജന്യമായി ഉപയോഗിക്കാം. ഫോണ്‍ വാങ്ങിയ അന്ന് മുതല്‍ 3 മാസത്തേക്കാണ് ഈ ഓഫര്‍.  ആംഗ്രിബേര്‍ഡ് ലൈറ്റ്, വാട്‌സ്ആപ്, സെംഗ ടിവി എന്നീ ആപ്ലിക്കേഷനുകളും ഈ ഫോണിനൊപ്പം ലഭിക്കും.

അഞ്ച് വ്യത്യസ്ത നിറങ്ങളില്‍ ആശ 302 വാങ്ങാവുന്നതാണ്. കറുപ്പ്, നീല, പ്ലം ചുവപ്പ്. വെള്ള, സ്വര്‍ണ്ണനിറങ്ങളിലാണ് ഈ ഫോണ്‍ ലഭിക്കുക.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot