ആശ 305 ഡ്യുവല്‍ സിം എത്തി; വില 4,668 രൂപ

Posted By: Super

ആശ 305 ഡ്യുവല്‍ സിം എത്തി; വില 4,668 രൂപ

നോക്കിയയുടെ ടച്ച്‌സ്‌ക്രീന്‍ ഡ്യുവല്‍ സിം ഫോണായ ആശ 305 ഇന്ത്യന്‍ വിപണിയിലെത്തി. കമ്പനിയുടെ ഔദ്യോഗിക സ്‌റ്റോര്‍ വഴി 4,668 രൂപയ്ക്കാണ് ഈ ഫോണിന്റെ വില്പന ആരംഭിച്ചത്. ഈസി സ്വാപ് സവിശേഷതയുമായാണ് പുതിയ ഫോണിന്റെ വരവ്. അതായത് ഫോണ്‍ ഓഫ് ചെയ്യാതെ തന്നെ സിം കാര്‍ഡുകള്‍ മാറ്റാനാകും.

3 ഇഞ്ച് റസിസ്റ്റീവ് ടച്ച്‌സ്‌ക്രീനാണ് ആശ 305നുള്ളത്. സ്‌ക്രീന്‍ റെസലൂഷന്‍ 240x400 പിക്‌സല്‍ വരും. 2 മെഗാപിക്‌സല്‍ ക്യാമറ 4x ഡിജിറ്റല്‍ സൂമിലാണ് കമ്പനി ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു. എസ്40യാണ് ഇതിലെ ഓപറേറ്റിംഗ് സിസ്റ്റം. 32 ജിബി വരെ മെമ്മറി വിപുലപ്പെടുത്താനുള്ള സൗകര്യവും ഉണ്ട്.

യുവതലമുറയെ ആകര്‍ഷിക്കുന്നതിനായി സോഷ്യല്‍ ആപ്ലിക്കേഷനുകളായ ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ എന്നിവ നോക്കിയ ഇതില്‍ പ്രീലോഡ് ചെയ്തുവെച്ചിട്ടുണ്ട്. മാത്രമല്ല, ടെട്രിസ്, ഫിഫ 2012, നീഡ് ഓഫ് സ്പീഡ് ദ റണ്‍ ഉള്‍പ്പടെ 40 ഇലക്ട്രോണിക്‌സ് ആര്‍ട്‌സ് ഗെയിംസുകളും ഇതിന്റെ പ്രത്യേകതകയായി കണക്കാക്കാം. ഇവ ആപ്ലിക്കേഷന്‍ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും.

ഗെയിമുകള്‍ക്ക് പുറമെ വിനോദത്തിന് എഫ്എം റേഡിയോ, മ്യൂസിക് പ്ലെയര്‍ എന്നിവയും കണക്റ്റിവിറ്റിക്ക് യുഎസ്ബി 2.0 പോര്‍ട്ട്, 3.5എംഎം ഓഡിയോ ജാക്ക്, എഡ്ജ്, ജിപിആര്‍എസ്, ബ്ലൂടൂത്ത് സൗകര്യങ്ങളും ആശ 305ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

14 മണിക്കൂര്‍ വരെ ടോക്ക്‌ടൈം നല്‍കാന്‍ ശേഷിയുള്ള 1,110mAh ബാറ്ററിയാണ് ഫോണിലുള്ളത്. 528 മണിക്കൂര്‍ സ്റ്റാന്‍ഡ്‌ബൈ ടൈമും ഇത് വാഗ്ദാനം ചെയ്യുന്നു.

സവിശേഷതകള്‍ ഒറ്റനോട്ടത്തില്‍

  • 3 ഇഞ്ച് റസിസ്റ്റീവ് ഡിസ്‌പ്ലെ

  • ഡ്യുവല്‍ സിം പിന്തുണ

  • 2 മെഗാപിക്‌സല്‍ ക്യാമറ

  • സൈ്വപ് യൂസര്‍ ഇന്റര്‍ഫേസുള്ള നോക്കിയ സീരീസ് 40 ഒഎസ്

  • 32 ജിബി വരെ മൈക്രോഎസ്ഡി കാര്‍ഡ് പിന്തുണ

  • 1110mAh ബാറ്ററി

ആശ ശ്രേണിയില്‍ അടുത്തിടെ 202, 302 മോഡലുകള്‍ നോക്കിയ ഇറക്കിയിരുന്നു. ഡ്യുവല്‍ സിം സൗകര്യമുള്ള ഇവ രണ്ടിനും വിപണിയില്‍ മികച്ച പ്രതികരണമാണ് ലഭിച്ചുവരുന്നത്. ആശ 202വിന് 4,149 രൂപയും 302വിന് 6,919 രൂപയുമാണ് വില.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot