നോകിയ ആശ 500, 502, 503 സ്മാര്‍ട്‌ഫോണുകള്‍ അവതരിപ്പിച്ചു

Posted By:

അബുദാബിയില്‍ നടക്കുന്ന ചടങ്ങില്‍ നോകിയ പുതിയ ഫോണുകളുടെ പെരുമഴതന്നെയാണ് നടത്തുന്നത്. ലൂമിയ സീരീസില്‍ പെട്ട 1520, 1320 സ്മാര്‍ട്‌ഫോണുകള്‍ക്കു പിന്നാലെ ആശ സീരീസില്‍ പെട്ട മൂന്നു ഫോണുകള്‍ കൂടി കമ്പനി ലോഞ്ച് ചെയ്തു. ആശ500, ആശ502, ആശ503 എന്നിവയാണ് നോകിയ സി.ഇ.ഒ. അവതരിപ്പിച്ചത്.

നോകിയ സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

സാധാരണക്കാരെ ഉദ്ദേശിച്ച് പുറത്തിറക്കിയ സ്മാര്‍ട്‌ഫോണുകള്‍ക്ക് 6500 രൂപയില്‍ താഴെയായിരിക്കും വില. 'ഡ്യുവല്‍ ഷോട് ലെയറിംഗ് എഫക്റ്റ് എന്നു വിളിക്കുന്ന തീര്‍ത്തും വ്യത്യസ്തമായ ഡിസൈനിലുള്ളതാണ് പുതിയ ഫോണുകള്‍. സുതാര്യമെന്നു തോന്നിക്കുന്നതും എന്നാല്‍ കരുത്തുള്ളതുമായ ബോഡിയാണ് പുതിയ ഡിസൈനിന്റെ പ്രധാന ആകര്‍ഷണം.

ആശ പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകള്‍ ചുവപ്പ്, പച്ച, മഞ്ഞ, സിയാന്‍, വെള്ള, കറുപ്പ് നിറങ്ങളിലാണ് ലഭിക്കുക. മൂന്നു ഫോണുകളുടെയും പ്രത്യേകതകള്‍ ചുവടെ കൊടുക്കുന്നു

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നോകിയ ആശ 500

2.8 ഇഞ്ച് സ്‌ക്രീന്‍
2 എം.പി. ക്യാമറ
സിംഗിള്‍ സിം, ഡ്യവല്‍ സിം വേരിയന്റ്
64 എം.ബി. ഇന്റേണല്‍ മെമ്മറി 32 ജി.ബി് വരെ വികസിപ്പിക്കാം
ബ്ലു ടൂത്ത്, SLAM, WLAN, മൈക്രോ യു.എസ്.ബി.

 

നോകിയ ആശ 502

3 ഇഞ്ച് സ്‌ക്രീന്‍
LED ഫ് ളാഷോടു കൂടിയ 5 എം.പി. ക്യാമറ
ഡ്യുവല്‍ സിം സപ്പോര്‍ട്
64 എം.ബി. ഇന്റേണല്‍ മെമ്മറി 32 ജി.ബി വരെ വികസിപ്പിക്കാം
ബ്ലൂടൂത്ത്, SLAM, WLAN, മൈക്രോ യു.എസ്.ബി.

 

നോകിയ ആശ 503

സിംഗിള്‍ സിം, ഡ്യുവല്‍ സിം വേരിയന്റ്
ഒരു സിമ്മില്‍ 3 ജി സപ്പോര്‍ട് ചെയ്യും.
3 ഇഞ്ച് കപ്പാസിറ്റീവ് ഡിസ്‌പ്ലെ
ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷന്‍
LED ഫ് ളാഷോടു കൂടിയ 5 എം.പി. ക്യാമറ
64 എം.ബി. ഇന്റേണല്‍ മെമ്മറി 32 ജി.ബി. വരെ വികസിപ്പിക്കാം
ബ്ലുടൂത്ത്, SLAM, WLAN്, മൈക്രോ യു.എസ്.ബി.

ആശ 500, 502, 503

ചാറ്റിംഗ്, മെസേജിംഗ് ആപ്ലിക്കേഷനായ വാട്‌സ് ആപ് ഡൗണ്‍ലോഡ് ചെയ്യാമെന്നതാണ് മറ്റൊരു പ്രത്യേകത. നേരത്തെ ഇറങ്ങിയ ആശ 501-ല്‍ ഇത് സാധ്യമായിരുന്നില്ല.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
 നോകിയ ആശ 500, 502, 503 സ്മാര്‍ട്‌ഫോണുകള്‍ അവതരിപ്പിച്ചു

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot