ബയ്ബാക് ഓഫര്‍; നോകിയ ലൂമിയ 1020-ന് 13500 രൂപവരെ കിഴിവ്

Posted By:

ലൂമിയ സീരീസില്‍ പെട്ട വിവിധ ഫോണുകള്‍ക്ക് നോകിയ ഇതിനോടകം വന്‍ ബയ്ബാക് ഓഫറുകള്‍ പ്രഖ്യാപിച്ചിരുന്നു. ഏറ്റവും ഒടുവില്‍ 41 എം.പി. ക്യാമറയുള്ള ലൂമിയ 1020-നും മികച്ച ബൈബാക് ഓഫറാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

തെരഞ്ഞെടുത്ത മോഡലുകളുമായി എക്‌സ്‌ചേഞ്ച് ചെയ്യുമ്പോള്‍ 13500 രൂപവരെ ലൂമിയ 1020-ന് കിഴിവ് ലഭിക്കും. അതായത് 49,999 രൂപ വിലയുള്ള ഫോണ്‍ 36,499 രൂപയ്ക്ക് ലഭിക്കുമെന്നര്‍ഥം. ട്വിറ്റര്‍ പോസ്റ്റിലൂടെയാണ് നോകിയ ഇക്കാര്യം അറിയിച്ചത്.

ബയ്ബാക് ഓഫര്‍; നോകിയ ലൂമിയ 1020-ന് 13500 രൂപവരെ കിഴിവ്

നോകിയ ലൂമിയ സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

ഏതെല്ലാം മോഡലുകളാണ് എക്‌സ്‌ചേഞ്ച് ഓഫറിന് അര്‍ഹമാവുകയെന്ന് ചുവടെ കൊടുക്കുന്നു

ബ്ലക്‌ബെറി Q10, ബ്ലാക്‌ബെറി Z10, സാംസങ്ങ് ഗാലക്‌സി S1/S2/S3/S4, ഗാലക്‌സി നോട് 1, ഗാലക്‌സി നോട് 2, ഗാലക്‌സി ഗ്രാന്‍ഡ്, ക്വട്രോ, ഗാലക്‌സി കോര്‍, നോകിയ ലൂമിയ 625, നോകിയ ലൂമിയ 820, നോകിയ ലൂമിയ 920, നോകിയ ലൂമിയ 925, സോണി എക്‌സ്പീരിയ Z, എക്‌സ്പീരിയ ZR, എക്‌സ്പീരിയ ZL, എക്‌സ്പീരിയ Z1, എക്‌സ്പീരിയ C, എക്‌സ്പീരിയ M, എക്‌സ്പീരിയ SP, HTC ബട്ടര്‍ഫ് ളൈ, 8 X, 8S, HTC വണ്‍, മൈക്രോമാക്‌സ് കാന്‍വാസ് HD, കാന്‍വാസ് 4, ആപ്പിള്‍ ഐ ഫോണ്‍ 3G, 3GS, 4, 4S, LG ഗൂഗിള്‍ നെക്‌സസ് 4, HTC വണ്‍ X, HTC ഡിസൈര്‍ 500, ലെനോവൊ K900.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot