നോക്കിയ ലൂമിയ 1020 ലോഞ്ച് ചെയ്തു; ഒക്‌ടോബര്‍ 11-മുതല്‍ വിപണിയില്‍

Posted By:

നോക്കിയയുടെ ഏറ്റവും മികച്ച കാമറാ ഫോണായ ലൂമിയ 1020 ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. ഒക്‌ടോബര്‍ 11-മുതല്‍ വിപണിയില്‍ ലഭ്യമാവും. എന്നാല്‍ വില എത്രയായിരിക്കുമെന്ന് കമ്പനി അറിയിച്ചിട്ടില്ല. 41 മെഗാപിക്‌സല്‍ ക്യാമറയുള്ള ഫോണിന് ഏകദേശം 48000 രൂപയായിരിക്കുമെന്നാണ് സൂചന.

ലൂമിയ 1020-നൊപ്പം മൂന്ന് ചാര്‍ജിംഗ് ഉപകരണങ്ങളും നോക്കിയ പുറത്തിറക്കിയിട്ടുണ്ട്.

മുന്‍പ് പറഞ്ഞതുപോലെ ക്യാമറതന്നെയാണ് ഫോണിന്റെ പ്രധാന ആകര്‍ഷണം. 41 എം.പി ക്യാമറയുള്ള ആദ്യ വിന്‍ഡോസ് ഫോണാണ് ലൂമിയ 1020. ആപ്പിള്‍ ഐ ഫോണ്‍ 5എസിനും സാംസങ്ങ് ഗാലക്‌സി S4-നുമാണ് പുതിയ ലൂമിയ കടുത്ത വെല്ലുവിളി ഉയര്‍ത്തുക.

ക്യാമറയിലെ ഡ്യുവല്‍ സെന്‍സര്‍ ഉയര്‍ന്ന സൈസുള്ള ചിത്രങ്ങളും 5 എം.പി. ചിത്രങ്ങളും എടുക്കാന്‍ സഹായിക്കും. അതായത് ഏതു തരത്തിലുള്ള ഫോട്ടോ വേണമെങ്കിലും ലഭ്യമാവും. അതോടൊപ്പം വൈറ്റ് ബാലന്‍സ്, ഷട്ടര്‍ സ്പീഡ്, ഫോകസ് എന്നിവയും ക്രമീകരിക്കാം.

ഗാലക്‌സി എസ് 4, ആപ്പിള്‍ ഐ ഫോണ്‍ എസ്. എന്നിവയുമായി താരതമ്യം ചെയ്യുമ്പോള്‍ ലൂമിയ 1020 തന്നെയാണ് മുന്നില്‍ നില്‍ക്കുക. കുറഞ്ഞ വെളിച്ചത്തിലും തെളിഞ്ഞ ചിത്രങ്ങള്‍ ഫോണില്‍ ലഭ്യമാവും. കൂടാതെ 1.2 എം.പി. HD ഫ്രണ്ട് കാമറയുമുണ്ട്.

നോകിയ ലൂമിയ 1020-ന്റെ മറ്റു പ്രത്യേകതകള്‍

1280-768 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 4.5 ഇഞ്ച് AMOLED WXGA ഡിസ്‌പ്ലെ, 1.5 GHz ഡ്യുവല്‍ കോര്‍ സ്‌നാപ് ഡ്രാഗണ്‍ S4 പ്രൊസസര്‍, 2 ജി.ബി. റാം, വിന്‍ഡോസ് ഫോണ്‍ 8 ഓപ്പറേറ്റിംഗ് സിസ്റ്റം, 32 ജി.ബി. ഇന്റേണല്‍ സ്‌റ്റോറേജ് എന്നിവയുമുണ്ട്. സൗജന്യമായി 7 ജി.ബി. സ്‌കൈ ഡ്രൈവ് ക്ലൗഡ് സ്‌റ്റോറേജും അനുവദിക്കുന്നു. 2000 mAh ആണ് ബാറ്ററി.

നോകിയ ലൂമിയ സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

ചാര്‍ജിംഗ് ഉപകരണങ്ങള്‍

4000 രൂപ വിലവരുന്ന വയര്‍ലെസ് ചാര്‍ജിംഗ് പ്ലേറ്റ്, 3200 രൂപ വില വരുന്ന വയര്‍ലെസ് ചാര്‍ജിംഗ് ഷെല്‍, 7500 രൂപ വിലവരുന്ന കാമറ ഗ്രിപ് എന്നിവയാണ് നോകിയ ലോഞ്ച് ചെയ്ത മറ്റ് ഉപകരണങ്ങള്‍.

സൗകര്യപ്രദമായി ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന ഉപകരണമാണ് വയര്‍ലെസ് ചാര്‍ജിംഗ് പ്ലേറ്റ്, ഫോണ്‍ പ്ലേറ്റിനു മുകളില്‍ വച്ചാല്‍ തനിയെ ചാര്‍ജ് കയറും. അതുപോലെ ഫോണ്‍ കവറിനു പകരമായി വയ്ക്കാവുന്ന ചാര്‍ജിംഗ് ഉപകരണമാണ് വയര്‍ലെസ് ചാര്‍ജിംഗ് ഷെല്‍. ട്രൈപോഡിന്റെ ഉപയോഗം സാധ്യമാക്കുകയും ബാറ്ററിയുടെ ദൈര്‍ഖ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്ന ഉപകരണമാണ് കാമറ ഗ്രിപ്.

നോകിയ ലൂമിയ 1020-ന്റെ ലോഞ്ചിംഗ് ചിത്രങ്ങള്‍ കാണുന്നതിന് താഴേക്ക് സ്‌ക്രോള്‍ ചെയ്യുക

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നോകിയ ലൂമിയ 1020 ലോഞ്ചിംഗ്‌

നോകിയ ലൂമിയ 1020 ലോഞ്ചിംഗ്‌

നോകിയ ലൂമിയ 1020 ലോഞ്ചിംഗ്‌

നോകിയ ലൂമിയ 1020 ലോഞ്ചിംഗ്‌

നോകിയ ലൂമിയ 1020 ലോഞ്ചിംഗ്‌

നോകിയ ലൂമിയ 1020 ലോഞ്ചിംഗ്‌

നോകിയ ലൂമിയ 1020 ലോഞ്ചിംഗ്‌

നോകിയ ലൂമിയ 1020 ലോഞ്ചിംഗ്‌

നോകിയ ലൂമിയ 1020 ലോഞ്ചിംഗ്‌

നോകിയ ലൂമിയ 1020 ലോഞ്ചിംഗ്‌

നോകിയ ലൂമിയ 1020 ലോഞ്ചിംഗ്‌

നോകിയ ലൂമിയ 1020 ലോഞ്ചിംഗ്‌

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
നോക്കിയ ലൂമിയ 1020 ലോഞ്ച് ചെയ്തു; ഒക്‌ടോബര്‍ 11-മുതല്‍ വിപണിയില്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot