നോകിയ ലൂമിയ 1320-ന് വെല്ലുവളി ഉയര്‍ത്തുന്ന 10 സ്മാര്‍ട്‌ഫോണുകള്‍

By Bijesh
|

നോകിയ ഏതാനും ദിവസം മുമ്പാണ് ലൂമിയ സീരീസില്‍ പെട്ട പുതിയ ഫോണായ ലൂമിയ 1320 ഇന്ത്യയില്‍ ലോഞ്ച് ചെയ്തത്. അടുത്തിടെ ലോഞ്ച് ചെയ്ത ലൂമിയ 1520-ന്റെ മറ്റൊരു പതിപ്പാണ് ഈ ഫോണ്‍. അടുത്ത വര്‍ഷം ആദ്യം ഓണ്‍ലൈന്‍- റീടെയ്ല്‍ സ്‌റ്റോറുകളില്‍ എത്തുമെന്നു കരുതുന്ന ഫോണിന്റെ വില ഇതുവരെ കമ്പനി പുറത്തുവിട്ടിട്ടില്ല.

 

എങ്കിലും സാംസങ്ങ്, HTC, LG, സോണി, മൈക്രോമാക്‌സ് തുടങ്ങിയ കമ്പനികളുടെ വിവിധ ഫോണുകള്‍ ലൂമിയ 1320-ന് കടുത്ത വെല്ലുവളി ഉയര്‍ത്തുമെന്നാണ് കരുതുന്നത്. അതുകൊണ്ടുതന്നെ പുതിയ ലൂമിയ ഫോണിന് ഭീഷണി ആയേക്കാവുന്ന 10 ഫോണുകള്‍ ഗിസ്‌ബോട് അവതരിപ്പിക്കുകയാണ്. അതിനു മുമ്പ് ലൂമിയ 1320-ന്റെ പ്രത്യേകതകള്‍ നോക്കാം

6 ഇഞ്ച് HD LCD ക്ലിയര്‍ ബ്ലാക് ഡിസ്‌പ്ലെ, 1280-720 പിക്‌സല്‍ റെസല്യൂഷന്‍, ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷന്‍ എന്നിവയുള്ള ഫോണില്‍ 1.7 GHz ഡ്യുവല്‍ കോര്‍ പ്രൊസസറാണ് ഉള്ളത്. 1 ജി.ബി. റാമും. വിന്‍ഡോസ് 8 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം.

5 എം.പി പ്രൈമറി ക്യാമറ, 0.3 എം.പി. ഫ്രണ്ട് ക്യാമറ, 8 ജി.ബി. ഇന്റേണല്‍ മെമ്മറി, 64 ജി.ബി. വരെ മെമ്മറി വികസിപ്പിക്കാവുന്ന മൈക്രോ എസ്.ഡി. കാര്‍ഡ് സ്ലോട് എന്നിവയും 7 ജി.ബി. സൗജന്യ ക്ലൗഡ് സ്‌റ്റോറേജും ഉണ്ട്.

കണക്റ്റിവിറ്റിയുടെ കാര്യമെടുത്താല്‍ 3 ജി, 4 ജി, വൈ-ഫൈ, ബ്ലുടൂത്ത്, NFC, മൈക്രോ യു.എസ്.ബി എന്നിവ സപ്പോര്‍ട് ചെയ്യും. 3400 mAh ആണ് ബാറ്ററി. ഓറഞ്ച്, മഞ്ഞ, വെള്ള, കറുപ്പ് എന്നീ നിറങ്ങളില്‍ ലഭിക്കുന്ന ഫോണിന് ഏകദേശം 21,000 രൂപയായിരിക്കും വില എന്നാണ് കരുതുന്നത്.

ലൂമിയ 1320-ന് വെല്ലുവിളി ഉയര്‍ത്തുന്ന ഫോണുകള്‍ പരിചയപ്പെടാം.

{photo-feature}

നോകിയ ലൂമിയ 1320-ന് വെല്ലുവളി ഉയര്‍ത്തുന്ന 10 സ്മാര്‍ട്‌ഫോണുകള്‍

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X