നോക്കിയ ലൂമിയ 510: ലൂമിയ കുടുംബത്തിലെ ഏറ്റവും വില കുറഞ്ഞ ഫോണ്‍

Posted By: Staff

നോക്കിയ ലൂമിയ 510: ലൂമിയ കുടുംബത്തിലെ ഏറ്റവും വില കുറഞ്ഞ ഫോണ്‍

നോക്കിയ കഴിഞ്ഞ ജൂലൈയില്‍ പുറത്തിറക്കിയ ലൂമിയ 610 ആയിരുന്നു ഏറ്റവും വില കുറഞ്ഞ വിന്‍ഡോസ് ഫോണ്‍ എന്ന് അവകാശപ്പെട്ടിരുന്നത്.എന്നാല്‍ അടുത്തിടെ നോക്കിയ അവരുടെ ലൂമിയ 510 അവതരിപ്പിച്ചതോടെ ലൂമിയ 610 കളമൊഴിഞ്ഞു. ഇപ്പോള്‍ ഇതാ  ഈ മോഡല്‍ വെറും 9,999 രൂപയ്ക്ക്  ഫ്ലിപ്കാര്‍ട്ടില്‍ വില്പനയ്‌ക്കെത്തിയിരിയ്ക്കുന്നു. വിന്‍ഡോസ് ഫോണ്‍ കുറഞ്ഞ വിലയില്‍ സ്വന്തമാക്കാന്‍ ആഗ്രഹിയ്ക്കുന്നവര്‍ക്ക് ഒരു എന്‍ട്രി ലെവല്‍ ഫോണ്‍ എന്ന നിലയില്‍ തെരഞ്ഞെടുക്കാവുന്ന ഒന്നാണ് ലൂമിയ 510.

  • വിന്‍ഡോസ് ഫോണ്‍ 7.8 ഓ എസ്

  • 4 ഇഞ്ച് WVGA കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍, 800 x 480പിക്‌സല്‍ റെസല്യൂഷന്‍

  • 800 MHz സിംഗിള്‍ കോര്‍ പ്രൊസസ്സര്‍

  • 256 എം ബി റാം

  • മൈക്രോ എസ് ഡി കാര്‍ഡ് സ്ലോട്ട് ഇല്ല

  • സൗജന്യ 7 ജി ബി സ്‌കൈ ഡ്രൈവ് ക്ലൗഡ് സ്‌റ്റോറേജ്

  • ബ്ലൂടൂത്ത് 2.1 + EDR, വൈ-ഫൈ 802.11 b/g/n,3ജി, മൈക്രോ യു എസ് ബി 2.0

  • 1300 mAh BP-3L ബാറ്ററി

  • 6.2 മണിക്കൂര്‍ ടോക് ടൈം

നോക്കിയ ദീപാവലി ഓഫര്‍ : ലൂമിയ 900,800,710 & 610 മോഡലുകള്‍ക്കൊപ്പം ബ്ലൂടൂത്ത് ഹെഡ്‌സെറ്റുകള്‍ സൗജന്യം

കൂടുതല്‍ നോക്കിയ ഫോണുകളേക്കുറിച്ച് വായിയ്ക്കൂ...

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot