നോകിയ ലൂമിയ 525 ഓണ്‍ലൈനില്‍; വില 10,199 രൂപ

Posted By:

2013-ല്‍ നോകിയ പുറത്തിറക്കിയ സ്മാര്‍ട്‌ഫോണുകളില്‍ ഏറ്റവും മികച്ചതായിരുന്നു ലൂമിയ 520. ഉപഭോക്താക്കളുടെ പ്രശംസ നേടിയ ഈ ഫോണ്‍ വിപണിയില്‍ കൂടുതല്‍ സ്വാധീനമുറപ്പിക്കാനും നോകിയയെ സഹായിച്ചു. അതിനു പിന്നാലെയാണ് കഴിഞ്ഞ വര്‍ഷം ഒടുവില്‍ ലൂമിയ 525- ലോഞ്ച് ചെയ്തത്.

ഇന്ത്യന്‍ വിപണിയില്‍ ഈ മാസം ആദ്യം ആണ് ഫോണ്‍ എത്തിയത്. അതും നോകിയയുടെ ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെ. എന്നാല്‍ ഇപ്പോള്‍ മറ്റു മുന്‍നിര ഇ കൊമേഴ്‌സ് സൈറ്റുകളിലും ലൂമിയ 525 ലഭ്യമാണ്.

നോകിയ ലൂമിയ 525 ഓണ്‍ലൈനില്‍; വില 10,199 രൂപ

നോകിയ സ്‌റ്റോറില്‍ 10,399 രൂപ വിലയുള്ള ഫോണിന് പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ ഫ് ളിപ് കാര്‍ട്ടില്‍ 10,199 രൂപ മാത്രമാണുള്ളത്. എന്നാല്‍ അതിലും വിലകുറച്ച് 9,999 രൂപയ്ക്കാണ് മറ്റൊരു ഓണ്‍ലൈന്‍ സ്‌റ്റോറായ സാഹോളികില്‍ ഫോണ്‍ വില്‍ക്കുന്നത്.

ലൂമിയ 525-നു മാത്രമല്ല, ലൂമിയ 520-നും വിലക്കുറവുണ്ട് ഓണ്‍ലൈന്‍ സ്‌റ്റോറില്‍. ഔദ്യോഗികമായി കമ്പനി വിലക്കുറവ് പ്രധ്യാപിച്ചിട്ടില്ലെങ്കിലും ഇ കൊമേഴ്‌സ് സൈറ്റുകളില്‍ 7,750 രൂപയ്ക്ക് ഫോണ്‍ ലഭിക്കും.

നോകിയ ലൂമിയ 525-ന്റെ പ്രത്യേകതകള്‍

480-800 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 4 ഇഞ്ച് ഡിസ്‌പ്ലെ, 1 GHz ഡ്യുവല്‍ കോര്‍ ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ S4 പ്രൊസസര്‍, 1 ജി.ബി. റാം, 8 ജി.ബി. ഇന്റേണല്‍ മെമ്മറി മൈക്രോ എസ്.ഡി കാര്‍ഡ് ഉപയോഗിച്ച് 64 ജി.ബി. വരെ വികസിപ്പിക്കാം. 7 ജി.ബി. സൗജന്യ ക്ലൗഡ് സ്‌റ്റോറേജും ലഭിക്കും. വിന്‍ഡോസ് ഫോണ്‍ 8 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം.

5 മെഗാപിക്‌സല്‍ ക്യാമറയാണ് പിന്‍വശത്തുള്ളത്. എന്നാല്‍ ഫ്രണ്ട് ക്യാമറയില്ല. നോകിയ സ്മാര്‍ട് കാം ആപ്ലിക്കേഷന്‍ പ്രീ ലോഡഡായി ഫോണിലുണ്ട്. 1430 mAh ആണ് ബാറ്ററി. ഒറ്റ ചാര്‍ജില്‍ 17 മണിക്കൂര്‍ സംസാര സമയവും 336 മണിക്കൂര്‍ സ്റ്റാന്‍ഡ് ബൈ സമയവും നല്‍കും എന്നാണ് കമ്പനി അവകാശപ്പെടുന്നത്. 3 ജി, വൈ-ഫൈ, ജി.പി.എസ് തുടങ്ങിയ സംവിധാനങ്ങളുമുണ്ട്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot