നോക്കിയ ലൂമിയയുടെ വിലകുറഞ്ഞ വേര്‍ഷന്‍ ഇന്ത്യയിലേക്ക്

Posted By: Super

നോക്കിയ ലൂമിയയുടെ വിലകുറഞ്ഞ വേര്‍ഷന്‍ ഇന്ത്യയിലേക്ക്

നോക്കിയ-വിന്‍ഡോസ് കൂട്ടുകെട്ടിലെ ലൂമിയ സ്മാര്‍ട്‌ഫോണ്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കായി 11,000 രൂപയ്ക്ക് വരുന്നു. ഇതിന് മുമ്പ് നോക്കിയ വിന്‍ഡോസ് മാംഗോ പ്ലാറ്റ്‌ഫോമില്‍ ലൂമിയ 800, ലൂമിയ 710 എന്നിവ അവതരിപ്പിച്ചെങ്കിലും അവ ഹൈ എന്‍ഡ്, മിഡ് റേഞ്ച് ഉപയോക്താക്കളെ ലക്ഷ്യമിട്ടായിരുന്നു വിപണിയിലെത്തിയത്.

ലൂമിയ 800 29,000 രൂപയ്ക്കും 710 15,500 രൂപയ്ക്കുമാണ് ഇപ്പോള്‍ ലഭിക്കുക. ഇന്ത്യക്കാരുടെ ശരാശരി സാമ്പത്തികസ്ഥിതി കൂടി പരിഗണിച്ച് വിലകുറഞ്ഞ ഒരു വിന്‍ഡോസ് ലൂമിയ ഫോണ്‍ ഇറക്കുകയെന്ന ഉദ്ദേശ്യമാണ് ലൂമിയ 610യുടെ വരവിന് പിന്നില്‍.

ലൂമിയ 610 ഉടന്‍ വിപണിയിലെത്തുമെങ്കിലും അത് എന്നാകുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് ഫോണ്‍ ഒഎസിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റായ ടാംഗോയാണ് ലൂമിയ 610യില്‍ ഉള്‍പ്പെടുക.

ഈ ഓപറേറ്റിംഗ് സിസ്റ്റം ഏപ്രില്‍, മെയ് മാസങ്ങളിലായി മൈക്രോസോഫ്റ്റ് ഔദ്യോഗികമായി പുറത്തിറക്കാനാണ് സാധ്യത. അങ്ങനെ വരുമ്പോള്‍ ഏകദേശം ഇതേ സമയത്താകും ലൂമിയ 610യും എത്തുക.

ടാംഗോ ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ ഫോണുകള്‍ നോക്കിയ ലൂമിയ 610യും ഇസഡ്ടിഇ ഓര്‍ബിറ്റും ആയിരിക്കും. വിലകുറഞ്ഞ ഉത്പന്നങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ കഴിവുള്ള വിന്‍ഡോസ് ഒഎസായ ടാംഗോ കൂടുതല്‍ മികച്ച സൗകര്യങ്ങളോടെയാണ് കമ്പനി അവതരിപ്പിക്കുന്നത്.

ലൂമിയ 601യുടെ വിലക്കുറവിനര്‍ത്ഥം അതിലെ ഹാര്‍ഡ്‌വെയറുകളും മോശം പെര്‍ഫോമന്‍സ് നടത്തുന്ന ആയിരിക്കും എന്നല്ല. 3.7 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലെയുള്ള ഫോണിന്റെ റെസലൂഷന്‍ 800x480 ആണ്. ക്വാള്‍കോം 800 മെഗാഹെര്‍ട്‌സ് പ്രോസസര്‍ വരുന്ന ഈ ഫോണ്‍ 3ജി പിന്തുണയോടെയാണ് എത്തുക.

5 മെഗാപിക്‌സല്‍ ക്യാമറ, 8ജിബി സ്റ്റോറേജ് എന്നീ സവിശേഷതകളുമുള്ള ലൂമിയ 610ല്‍ നോക്കിയ മ്യൂസിക്, നോക്കിയ മാപ്‌സ്, നോക്കിയ ഡ്രൈവ് തുടങ്ങിയ ആപ്ലിക്കേഷനുകള്‍ പ്രീലോഡായാണ് എത്തുന്നത്. വെള്ള, കറുപ്പ്, മജന്ത, സിയാന്‍ നിറങ്ങളില്‍ ലൂമിയ 610 ലഭിക്കും.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot