നോക്കിയ ലൂമിയ 610 ഇന്ത്യയിലെത്തി; വില 12,999 രൂപ

Posted By: Super

നോക്കിയ ലൂമിയ 610 ഇന്ത്യയിലെത്തി; വില 12,999 രൂപ

നോക്കിയയുടെ ലൂമിയ ശ്രേണിയില്‍ പെട്ട ലൂമിയ 610 സ്മാര്‍ടഫോണ്‍ ഇന്ത്യന്‍ വിപണിയിലെത്തി. 12,999 രൂപയ്ക്കാണ് ഈ വിന്‍ഡോസ് ഫോണ്‍ എത്തിയിട്ടുള്ളത്. ഫെബ്രുവരിയില്‍ നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ വെച്ചായിരുന്നു ഈ സ്മാര്‍ട്‌ഫോണ്‍ അവതരിപ്പിച്ചത്. ഈ ഹാന്‍ഡ്‌സെറ്റ് ആദ്യമായി എത്തുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ.

വിന്‍ഡോസ് ഫോണ്‍ ടാംഗോ ഓപറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 800 മെഗാഹെര്‍ട്‌സ് പ്രോസസറുള്ള ഇതില്‍ 8ജിബി ഇന്റേണല്‍ മെമ്മറി, 256 എംബി റാം, 5 മെഗാപിക്‌സല്‍ ക്യാമറ എന്നിവയാണ് മറ്റ് സവിശേഷതകള്‍.

മ്യൂസിക്, മാപ്‌സ്, ഡ്രൈവ് തുടങ്ങിയ നോക്കിയ ആപ്ലിക്കേഷനുകളുമായാണ് ഈ ഫോണ്‍ എത്തുന്നത്. സിയാന്‍, മജന്ത, കറുപ്പ്, വെള്ള എന്നീ വ്യത്യസ്തമായ നിറങ്ങളില്‍ ഈ ഫോണ്‍ ലഭിക്കുന്നതാണ്. 11,000 രൂപയ്ക്കാകും ഈ ഫോണ്‍ എത്തുകയെന്നായിരുന്നു മുമ്പ് റിപ്പോര്‍ട്ടുണ്ടായിരുന്നത്.

സവിശേഷതകള്‍

ടിഎഫ്ടി കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീന്‍

ക്വാള്‍കോം എംഎസ്എം7227എ സ്‌നാപ്ഡ്രാഗണ്‍ ചിപ്‌സെറ്റ്

800മെഗാഹെര്‍ട്‌സ് എആര്‍എം കോര്‍ടക്‌സ് എ5

അഡ്രനോ 200 ജിപിയു

സ്റ്റാന്‍ഡേര്‍ഡ് ബാറ്ററി ലിഥിയം അയണ്‍ 1300mAh ബാറ്ററി

2ജി, 3ജി കണക്റ്റിവിറ്റി

131.5 ഗ്രാം ഭാരം

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot