TRENDING ON ONEINDIA
-
രണ്ട് വര്ഷത്തിനിടെ സര്ക്കാര് സ്കൂളില് എത്തിയത് രണ്ടര ലക്ഷം വിദ്യാര്ത്ഥികള്
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന് പുരയ്ക്കല്!
-
ഇന്ത്യന് ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര് ജയിക്കുന്നത്'; ന്യൂസിലന്ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള് ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്പ്പന കുറഞ്ഞ 10 കാറുകള്
ഐ ഫോണ് 4-നും നെക്സസ് 7 ടാബ്ലറ്റിനും പിന്നാലെ നോകിയ ലൂമിയ 625-നും ഓണ്ലൈന് സൈറ്റുകളില് വന് വിലക്കുറവ്. 19999 രൂപ ഉണ്ടായിരുന്ന ലൂമിയ 625- ഇപ്പോള് 16149 രൂപയ്ക്കാണ് ഫ് ളിപ് കാര്ട് എന്ന ഓണ്ലൈന് ഷോപ്പിംഗ് സൈറ്റ് വില്ക്കുന്നത്. എന്നാല് മറ്റു ഇ കൊമേഴ്സ് സൈറ്റുകളില് ഈ വിലക്കുറവ് ലഭ്യമല്ലതാനും. ഫ് ളിപ് കാര്ട് മാത്രം വില കുറച്ചു വില്ക്കുന്നതിന്റെ കാരണവും വ്യക്തമല്ല.
കഴിഞ്ഞ ദിവസം ഗുഗിളിന്റെ നെക്സസ് 7 ടാബ്ലറ്റിന് 5000 രൂപയും ആപ്പിളിന്റെ ഐ ഫോണ് 4-ന് 4000 രൂപയും കുറച്ചിരുന്നു. ഇതിനു പിന്നാലെയാണ് ലൂമിയയ്ക്കും വില കുറഞ്ഞത്.
നോകിയ ലൂമിയ 625-ന്റെ പ്രത്യേകതകള് നോക്കാം.
480-800 പിക്സല് റെസല്യൂഷനോടു കൂടിയ 4.7 ഇഞ്ച് IPS LCD ടച്ച് സ്ക്രീന്, വരവീഴാതിരിക്കാന് സഹായിക്കുന്ന 2.25 D ഗൊറില്ല ഗ്ലാസ് 2 എന്നിവയുള്ള ഫോണിന് 159 ഗ്രാം ആണ് ഭാരം. വിന്ഡോസ് ഫോണ് 8 ഒ.എസില് പ്രവര്ത്തിക്കുന്ന ഫോണിന് 1.2 GHz ഡ്യുവല് കോര് ക്വാള്കോം സ്നാപ്ഡ്രാഗണ് പ്രൊസസറാണ്.
കൂടാതെ 512 എം.ബി. റാം, 8 ജി.ബി. ഇന്റേണല് മെമ്മറി, 64 ജി.ബി. വരെ വികസിപ്പിക്കാന് കഴിയുന്ന മെമ്മറി സ്ലോട്ട് എന്നിവയുമുണ്ട്. LED ഫ് ളാഷ് ലൈറ്റോടു കൂടിയ 5 എം.പി. പ്രൈമറി ക്യാമറ, VGA ക്വാളിറ്റി ഫ്രണ്ട് ക്യാമറ എന്നിവയുമുണ്ട്.
കണക്റ്റിവിറ്റിയുടെ കാര്യമെടുത്താല് EDGE, 3G, Wi-Fi, USB, Wi-Fi ഹോട്സ്പോട്, HSPA, HSUPA, DLNA, ബ്ലൂടുത്ത് എന്നിവയെല്ലാമുണ്ട്.
നോകയ ലൂമിയ 625-ന്റെ ചിത്രങ്ങള്ക്കായി താഴേക്കു സ്ക്രോള് ചെയ്യുക.
