നോകിയ ലൂമിയ 630 ഡ്യുവല്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്തു; വില 11,500 രൂപ

Posted By:

നോകിയയുടെ ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണായ ലൂമിയ 630 ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. മൈക്രോസോഫ്റ്റ്ിന്റെ ഏറ്റവും പുതിയ ഒ.എസ് ആയ വിന്‍ഡോസ് ഫോണ്‍ 8.1-ല്‍ പ്രവര്‍ത്തിക്കുന്ന ലൂമിയ 630-ന് 11,500 രൂപയാണ് വില. മെയ് 14 മുതല്‍ റീടെയ്ല്‍ സ്‌റ്റോറുകളിലൂടെ ഫോണ്‍ ലഭ്യമാവും. ഫോണിന്റെ സിംഗിര്‍ സിം വേരിയന്റ് ഈ മാസം അവസാനത്തോടെ പുറത്തിറക്കുമെന്നും കമ്പനി അറിയിച്ചു. 10,500 രൂപയായിരിക്കും വില.

വിന്‍ഡോസ് ഫോണ്‍ 8.1 ഒ.എസിന്റെ സഹായത്തോടെ പുതിയ നിരവധി ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ച ഫോണാണ് ഇത്. ബാക്ഗ്രൗണ്ട് ഫോട്ടോകള്‍ ഉള്‍പ്പെടുത്തി സ്‌ക്രീന്‍ കസ്റ്റമൈസ് ചെയ്യാനും സാധിക്കും. ഫോണിന്റെ സാങ്കേതികമായ പ്രത്യേകതകള്‍ പരിശോധിക്കാം.

4.5 ഇഞ്ച് ക്ലിയര്‍ ബ്ലാക് IPS LCD ഡിസ്‌പ്ലെ, 854-480 പിക്‌സല്‍ റെസല്യൂഷന്‍, കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷന്‍, 1.2 GHz ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ 400 സി.പി.യു, 512 എം.ബി. റാം എന്നിവയുള്ള ഫോണ്‍ ക്യാമറയുടെ കാര്യത്തില്‍ അത്ര മികച്ചതല്ല. 5 എം.പി. ഓട്ടോഫോക്കസ് പ്രൈമറി ക്യാമറയുണ്ടെങ്കിലും ഫ്രണ്ട് ക്യാമറയില്ല.

ഡ്യുവല്‍ സിം ഫോണില്‍ മൈക്രോ യു.എസ്.ബി, വൈ-ഫൈ, 3 ജി, ബ്ലുടൂത്ത് തുടങ്ങിയവ സപ്പോര്‍ട് ചെയ്യും. 8 ജി.ബി. ഇന്റേണല്‍ മെമ്മറി 128 ജി.ബി. വരെ എക്‌സ്പാന്‍ഡ് ചെയ്യാം. കൂടാതെ 7 ജി.ബി. സൗജന്യ ക്ലൗഡ് സ്‌റ്റോറേജും നല്‍കുന്നുണ്ട്. 1830 mAh ആണ് ബാറ്ററി. 2 ജിയില്‍ 16.4 മണിക്കൂറും 3 ജിയില്‍ 13.1 മണിക്കൂറും സംസാരസമയം നല്‍കും.

27 ദിവസമാണ് സ്റ്റാന്‍ഡ്‌ബൈ സമയം. 58 മണിക്കൂര്‍ മ്യൂസിക് പ്ലേബാക്കും 7 മണിക്കൂര്‍ വീഡിയോ പ്ലേബാക്ക് സമയവും നല്‍കും.

ലൂമിയ 630-നൊപ്പം ട്രഷര്‍ ടാഗ് എന്ന ഉപകരണവും നോകിയ ലോഞ്ച് ചെയ്തു. താക്കോല്‍, ബാഗ് തുടങ്ങിയ സാധനങ്ങള്‍ സെന്‍സറുകളുടെ സഹായത്തോടെ ട്രാക് ചെയ്യാനുള്ള ഉപകരണമാണ് ഇത്. തീപ്പെട്ടിക്കൂടിന്റെ വലിപ്പത്തിലുള്ള ട്രഷര്‍ ടാഗ് വയര്‍ലെസ് ആയി ലൂമിയ 630-മായി കണക്റ്റ് ചെയ്യാന്‍ സാധിക്കും. 2099 രൂപയാണ് വില.

ഫോണിന്റെ കൂടുതല്‍ പ്രത്യേകതകള്‍ ചുവടെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

രണ്ടു സിമ്മുകളിലേക്കും വരുന്ന കോളുകള്‍, മെസേജുകള്‍, സേവ് ചെയ്തിരിക്കുന്ന കോണ്‍ടാക്റ്റുകള്‍ എന്നിവ തിരിച്ചറിയാന്‍ സഹായിക്കുന്ന സംവിധാനമാണ് സ്മാര്‍ട് ഡ്യുവല്‍ സിം. അതായത് രണ്ടു സിമ്മിലേയും ഡാറ്റകള്‍ വ്യത്യസ്ത നിറങ്ങളില്‍ പ്രത്യക്ഷപ്പെടും.

 

#2

ക്വാഡ്‌കോര്‍ പ്രൊസസര്‍ ലൂമിയ 630-ന് മികച്ച വേഗത നല്‍കും. കൂടാതെ വാട്‌സ്ആപ്, വി ചാറ്റ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനുകള്‍ ഇന്‍ബിലറ്റായിതന്നെ ഉണ്ട്. ആക്ഷന്‍ സെന്ററിന്റെ സഹായത്തോടെ ഒറ്റ സൈ്വപില്‍ നോട്ടിഫിക്കേഷനുകള്‍ ലഭ്യമാക്കാനും സാധിക്കും.

 

#3

ബാറ്ററി അധികം ഉപയോഗിക്കാതെ തന്നെ ഫിറ്റ്‌നസ് ട്രാക് ചെയ്യാന്‍ കഴിയുന്ന സംവിധാനമാണ് ഇത്.

 

#4

ഫോണുമായി കണക്റ്റ് ചെയ്യാവുന്ന ഇന്റര്‍ചാര്‍ജബിള്‍ പോളികാര്‍ബണേറ്റ് ഷെല്ലുകളും ഫോണിനൊപ്പം ലഭിക്കും.

 

#5

ഹോളിവുഡ്, ബോളിവുഡ് കണ്ടന്റുകള്‍ ലഭ്യമാക്കുന്ന വീഡിയോ ആപ്ലിക്കേഷനായ ബോക്‌സ് ടി.വി പ്രീലോഡഡായി ഫോണിലുണ്ട്. 2 മാസം ഇത് സൗജന്യമായി ഉപയോഗിക്കും. കൂടാതെ 2000 രൂപ വരെ ഇ ബുക്കുകള്‍ ഫ് ളിപ്കാര്‍ട്ടില്‍ നിന്നും സ്വന്തമാക്കാനും കഴിയും. ക്രിക്കറ്റ് ആസ്വാദകര്‍ക്കായി NexGTv ആപ്, ഗേംസ്‌ലോഫ്റ്റിന്റെ ആറ് ഗെയിമുകള്‍ എന്നിവയും ലഭിക്കും. വൊഡാഫോണ്‍ ഉപയോക്താക്കള്‍ക്ക് മാസം 1 ജി.ബി. എന്ന കണക്കില്‍ 2 മാസത്തേക്ക് 3 ജി ഡാറ്റ സൗജന്യമായി ലഭിക്കും.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot