നോകിയ ലൂമിയ 630; ഇതുവരെ ഇറങ്ങിയതില്‍ ഏറ്റവും മികച്ച വിന്‍ഡോസ് ഫോണ്‍

By Bijesh
|

നോകിയയുടെ ആദ്യ വിനഡോസ് ഫോണ്‍ 8.1 സ്മാര്‍ട്‌ഫോണാണ് ലൂമിയ 630. പരിഷ്‌കരിച്ച ഓപ്പറേറ്റിംഗ് സിസ്റ്റത്തിനൊപ്പം മികച്ച ഹാര്‍ഡ്‌വെയര്‍ കൂടി ഉണ്ട് എന്നതാണ് ഫോണിന്റെ പ്രത്യേകത. ബഡ്ജറ്റ് സ്മാര്‍ട്‌ഫോണാണെങ്കിലും ഇതേ ശ്രേണിയില്‍ വരുന്ന ആന്‍ഡ്രോയ്ഡ് ഫോണുകളോട് കിടപിടിക്കാനുള്ള കഴിവ് ലൂമിയ 630-ക്കുണ്ടെന്ന് നിഃസംശയം പറയാം.

കഴിഞ്ഞ ഏതാനും ദിവസമായി ഞങ്ങള്‍ ലൂമിയ 630 ഉപയോഗിച്ചു വരികയായിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ഫോണിനെ കുറിച്ച് തയാറാക്കിയ റിവ്യു ചുവടെ കൊടുക്കുന്നു.

#1

#1

നോകിയയുടെ ആദ്യ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്‌ഫോണായ നോകിയ X-ന്റെയും നേരത്തെ ഇറങ്ങിയ ലൂമിയ 620-ന്റെയും ഡിസൈനുകള്‍ ചേര്‍ന്നതാണ് ലൂമിയ 630. കാഴ്ചയില്‍ ഉറപ്പുള്ളതായി തോന്നും അതേസമയം പിന്‍വശത്ത് ഗ്രിപ് കുറവാണ്.

 

#2

#2

480-854 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 4.5 ഇഞ്ച് സ്‌ക്രീനാണ് ഫോണിനുള്ളത്. റെസല്യൂഷന്‍ കുറവാണെങ്കിലും നോകിയയുടെ ക്ലിയര്‍ ബ്ലാക് ടെക്‌നോളജി ഉപയോഗിച്ചിരിക്കുന്നതിനാല്‍ ഈ പ്രശ്‌നം ഒരു പരിധിവരെ പരിഹരിച്ചിട്ടുണ്ട്. എങ്കിലും വ്യൂവിംഗ് ആംഗിളും കളറും അത്ര മികച്ചതല്ല.

 

#3

#3

വിന്‍ഡോസ് ഫോണ്‍ 8.1 ഒ.എസ് ഉപയോഗിച്ചിരിക്കുന്ന നോകിയയുടെ ആദ്യ സ്മാര്‍ട്‌ഫോണാണ് ലൂമിയ 630. വിന്‍ഡോസ് ഫോണ്‍ 8.1 എന്നു കേള്‍ക്കുമ്പോള്‍ ആദ്യം മനസില്‍ വരിക ഡിജിറ്റല്‍ അസിസ്റ്റന്റായ കോര്‍ടാനയാണ്. എന്നാല്‍ ഖേദകരമെന്നു പറയട്ടെ ഇന്ത്യയില്‍ കോര്‍ട്ടാന ലഭിക്കുകയില്ല.
എന്നാല്‍ മറ്റു പല പുതുമകളും പുതിയ ഒ.എസില്‍ ഉണ്ട്. പ്രധാനമായും ആക്ഷന്‍ സെന്ററാണ്. ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ് ഫോണുകളില്‍ കാണുന്നപോലെ നോട്ടിഫിക്കേഷന്‍ ബാര്‍ ഉണ്ട് എന്നതാണ് ആക്ഷന്‍ സെന്ററിന്റെ പ്രധാന ഗുണം. കൂടാതെ ക്യാമറ, വൈ-ഫൈ, ബ്ലുടൂത്ത്, ബ്രൈറ്റ്‌നസ് എന്നിവയിലേക്കുള്ള ഷോട്കട്ടും ആക്ഷന്‍ സെന്ററില്‍ ഉണ്ട്.

 

#4

#4

1.2 GHz ക്വാഡ്‌കോര്‍ ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ 400 പ്രൊസസര്‍ ആണ് ലൂമിയ 630-യില്‍ ഉള്ളത്. ഇത് സാമാന്യം തരക്കേടില്ലാത്ത വേഗത നല്‍കും. അതേസമയം റാം 512 എം.ബിയാണ്. അതുകൊണ്ടുതന്നെ ആപ്ലിക്കേഷനുകള്‍ അത്ര സുഖകരമായി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയില്ല.

 

#5

#5

5 എം.പി വരുന്ന ക്യാമറ സാമാന്യം തരക്കേടില്ലാത്തതാണ്. പകല്‍ വെളിച്ചത്തില്‍ മികച്ച ചിത്രങ്ങള്‍ തന്നെ ലഭിക്കും. ഷാര്‍പ്‌നസും ക്ലാരിറ്റിയും ശരാരശരിക്കും മുകളില്‍. അതേസമയം കുറഞ്ഞ വെളിച്ചത്തില്‍ ചിത്രങ്ങള്‍ക്ക് ക്ലാരിറ്റി കുറവാണ്. ഫ് ളാഷ് ഇല്ല എന്നതുതന്നെ പ്രധാന കാരണം. ഫ്രണ്ട് ക്യാമറയില്ല എന്നതും ന്യൂനതയാണ്.

 

#6

#6

1830 mAh ബാറ്ററിയാണ് ഫോണിലുള്ളത്. വീഡിയോ പ്ലേചെയ്യുകയും ബ്രൗസിംഗും എല്ലാം നടത്തിയ ശേഷവും 12 മണിക്കൂര്‍ സമയം ലഭിച്ചു. അതുകൊണ്ടുതന്നെ ബാറ്ററി മികച്ചതാണ്.

 

#7

#7

വിന്‍ഡോസ് ഫോണ്‍ 8.1 ഒ.എസ് എങ്ങനെയായിരിക്കും എന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ലൂമിയ 630. മാത്രമല്ല, ഉപയോഗിക്കാനും സൗകര്യപ്രദമാണ്. അതേസമയം ഹാര്‍ഡ്‌വെയര്‍ സംബന്ധിച്ച് ഇനിയും ഏറെ പുരോഗമിക്കാനും ഉണ്ട്. വീഡിയോ കണുകയോ ഗെയിമിംഗോ ആണ് നിങ്ങളുടെ ഉദ്ദേശമെങ്കില്‍ സമാനവിലയിലുള്ള മറ്റ് ഫോണുകള്‍ പരിഗണിക്കുന്നതായിരിക്കും നല്ലത്.

 

<center><iframe width="100%" height="360" src="//www.youtube.com/embed/igYcIMgHgV8?feature=player_detailpage" frameborder="0" allowfullscreen></iframe></center>

Best Mobiles in India

English summary
Nokia Lumia 630 Dual Review: Windows Phone Never Felt this Good, Nokia lumia 630 Dual Review, Specs and features of Lumia 630, Read More...

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X