നോകിയ ലൂമിയ 630 സിംഗിള്‍ സിം വേരിയന്റ് ഓണ്‍ലൈനില്‍; വില 10,500 രൂപ

Posted By:

അടുത്തിടെ ലോഞ്ച് ചെയ്ത നോകിയയുടെ മികച്ച ഫോണുകളിലൊന്നാണ് ലൂമിയ 630. വിന്‍ഡോസ് ഫോണ്‍ 8.1 ഒ.എസുമായി ഇറങ്ങിയ ഫോണിന്റെ ഡ്യുവല്‍ സിം വേരിയന്റ് നേരത്തെ ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ എത്തിയിരുന്നു. 11,500 രൂപയായിരുന്നു വില.

നോകിയ ലൂമിയ 630 സിംഗിള്‍ സിം വേരിയന്റ് ഓണ്‍ലൈനില്‍; വില 10,500 രൂപ


ഇപ്പോള്‍ ഫോണിന്റെ സിംഗിള്‍ സിം വേരിയന്റും വില്‍പനയ്‌ക്കെത്തി. ഓണ്‍ലൈന്‍ റീടെയ്‌ലറായ ഇന്ത്യടൈംസ് 10,500 രൂപയ്ക്കാണ് ഫോണ്‍ വില്‍ക്കുന്നത്. കറുപ്പ്, ഓറഞ്ച്, പച്ച, മഞ്ഞ എന്നീ നിറങ്ങളില്‍ ഫോണ്‍ ലഭിക്കും.

നോകിയ ലൂമിയ 630-ന്റെ പ്രത്യേകതകള്‍

854-480 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 4.5 ഇഞ്ച് IPS ഡിസ്‌പ്ലെ, 1.2 GHz ക്വാഡ്‌കോര്‍ ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ 400 പ്രൊസസര്‍, 512 എം.ബി റാം, 8 ജി.ബി. ഇന്റേണല്‍ മെമ്മറി, 128 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി, 5 എം.പി. പ്രൈമറി ക്യാമറഎന്നിവയാണ് ഫോണിന്റെ പ്രത്യേകതകള്‍.

3 ജി, വൈ-ഫൈ, ബ്ലുടൂത്ത്, ജി.പി.എസ്, HERE മാപ്‌സ് എന്നീ കണക്റ്റിവിറ്റി ഓപ്ഷനുകള്‍ ഉണ്ട്. 1830 mAh ആണ് ബാറ്ററി.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot