നോകിയ ലൂമിയ 630 Vs മോട്ടറോള മോട്ടോ ജി; ആരാണ് കേമന്‍

By Bijesh
|

ഇന്നലെയാണ് നോകിയ ഇടത്തരം ശ്രേണിയില്‍ പെട്ട ലൂമിയ 630 സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്തത്. സിംഗിള്‍ സിം വേരിയന്റിന് 10,500 രൂപയും ഡ്യുവല്‍ സിം വേരിയന്റിക് 11,500 രൂപയുമാണ് വില. സാങ്കേതികമായ പ്രത്യേകതകള്‍ പരിശോധിച്ചാല്‍ തീര്‍ത്തും ന്യായമയാ വിലയാണ് ലൂമിയ 630-ന്റെത്.

എന്നാല്‍ അതോടൊപ്പം ഇന്ത്യയില്‍ ആദ്യമായി ലോഞ്ച് ചെയ്ത വിന്‍ഡോസ് ഫോണ്‍ 8.1 ഒ.എസ് സ്മാര്‍ട്‌ഫോണ്‍ എന്ന പ്രത്യേകതയും ഫോണിനുണ്ട്. എന്തായാലും ലൂമിയ 630 പ്രധാനമായും വെല്ലുവിളിയാകുന്നത് മോട്ടറോളയുടെ മോട്ടോ ജി സ്മാര്‍ട്‌ഫോണിനാണ്.

വിലയുടെ കാര്യത്തിലും സാങ്കേതിക മികവിന്റെ കാര്യത്തിലും രണ്ടു ഫോണുകളും ഒപ്പത്തിനൊപ്പമാണ്. അതുകൊണ്ട് തന്നെ ഇവ രണ്ടും തമ്മിലുള്ള ഒരു താരതമ്യം ചുവടെ കൊടുക്കുന്നു.

#1

#1

സൈസ് പരിശോധിച്ചാല്‍ രണ്ട് ഫോണുകളും ഏറെക്കുറെ ഒരുപോലെയാണ്. ലൂമിയ 630-ന് 129.5-66.7-9.2 mm ആണ് നീളവും വീതിയും കട്ടിയും. മോട്ടോ ജിക്കാകട്ടെ 129.9-65.9-11.6 ആണ് ഇത്. ഭാരം ലൂമിയ 630-ന് 134 ഗ്രാമും മോട്ടോ ജിക്ക് 143 ഗ്രാമുമാണ്. മോട്ടോ ജിയുടെ കര്‍വ്ഡ് ഡിസൈന്‍ കൂടുതല്‍ ഗ്രിപ് നല്‍കുന്നുണ്ട്. രണ്ട് ഫോണുകള്‍ക്കും ഊരിമാറ്റാന്‍ കഴിയുന്ന ബാക്പാനലും ഉണ്ട്.

 

#2

#2

ഡിസ്‌പ്ലെയുടെ കാര്യത്തില്‍ ലൂമിയ 630-നേക്കാള്‍ ബഹുദൂരം മുന്നിലാണ് മോട്ടോ ജി. രണ്ടുഫോണുകള്‍ക്കും 4.5 ഇഞ്ച് സ്‌ക്രീന്‍തന്നെയാണെങ്കിലും ലൂമിയ 630-ല്‍ FWVGA (854-480 പിക്‌സല്‍ ) ഡിസ്‌പ്ലെയാണ്. എന്നാല്‍ മോട്ടോ ജിയില്‍ HD (720 പിക്‌സല്‍) റെസല്യൂഷനാണ് ഉള്ളത്. പിക്‌സല്‍ ഡെന്‍സിറ്റിയിലും ഉണ്ട് പ്രകടമായ വ്യത്യാസം. മോട്ടോ ജിയില്‍ 326 ppi ആണെങ്കില്‍ ലുമിയ 630-ല്‍ 218ppi ആണ്.

 

#3

#3

പ്രൊസസറിന്റെ കാര്യത്തില്‍ രണ്ടു ഫോണുകളും സമാനമാണ്. 1.2 GHz സ്‌നാപ്ഡ്രാഗണ്‍ 400 ക്വാഡ്‌കോര്‍ പ്രൊസസറാണുള്ളത്. എന്നാല്‍ റാം പരിശോധിച്ചാല്‍ ലൂമിയ 630-ല്‍ 512 എം.ബിയും മോട്ടോ ജിയില്‍ 1 ജി.ബിയുമാണ്. എന്നാല്‍ വിന്‍ഡോസ് ഫോണ്‍ 8.1 ഒ.എസിന് 512 എം.ബി. റാം ധാരാളമാണെന്നാണ് നോകിയ അവകാശപ്പെടുന്നത്.

ഇന്റേണല്‍ മെമ്മറിയില്‍ ലൂമിയ 630-ാണ് മികച്ചുനില്‍ക്കുന്നത്. മോട്ടോ ജിയില്‍ 8 ജി.ബി/ 16 ജി.ബി. ഇന്റേണല്‍ മെമ്മറിയാണ് ഉള്ളത്. എക്‌സ്പാന്‍ഡബിള്‍ മെമ്മറി ഇല്ലതാനും. അതേസമയം ലൂമിയ 630-ല്‍ 8 ജി.ബി. ഇന്റേണല്‍ മെമ്മറിയും 128 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറിയുമാണ് ഉള്ളത്.

 

#4

#4

ക്യാമയില്‍ മോട്ടോ ജി തന്നെയാണ് മികച്ച് നില്‍ക്കുന്നത്. രണ്ടു ഫോണിലും 5 എം.പി പ്രൈമറി ക്യാമറയാണ് ഉള്ളത്. എന്നാല്‍ ലൂമിയ 630-ല്‍ LED ഫ് ളാഷ് ഇല്ല. മാത്രമല്ല, ഫ്രണ്ട് ക്യാമറയും ഇല്ല.

 

#5

#5

മോട്ടോ ജി വാട്ടര്‍-ഡസ്റ്റ് റസിസ്റ്റന്റ് ആണ്. എന്നാല്‍ ലൂമിയ 630-ല്‍ ഈ സംവിധാനമില്ല.

 

#6

#6

ഇവിടെയാണ് ഫോണ്‍ തെരഞ്ഞെടുക്കുമ്പോള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ടത്. മോട്ടോ ജിയില്‍ ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ആണ് ഒ.എസ് എങ്കില്‍ ലൂമിയ 630-ല്‍ ഏറ്റവും പുതിയ, വിന്‍ഡോസ് 8.1 ഒ.എസ് ആണ് ഉള്ളത്. ഇതുവരെയുള്ള വിന്‍ഡോസ് ഒപ്പറേറ്റിംഗ് സിറ്റങ്ങള്‍ ആന്‍ഡ്രോയ്ഡിനേക്കാള്‍ വളരെ പിന്നിലായിരുന്നു. എന്നാല്‍ ആന്‍ഡ്രോയ്ഡിനോട് എല്ലാ അര്‍ഥത്തിലും കിടപിടിക്കുന്ന ഒന്നാണ് വിനഡോസ് 8.1. ഡ്യുവല്‍ സിം സപ്പോര്‍ട് ഉള്‍പ്പെടെ നിരവധി പുതിയ ഫീച്ചറുകളും ഈ ഒ.എസിലുണ്ട്.

 

#7

#7

നോകിയ ലൂമിയ 630-ന്റെ സിംഗിള്‍ സിം വേരിയന്റിന് 10,500 രൂപയും ഡ്യുവല്‍ സിം വേരിയന്റിന് 11,500 രൂപയുമാണ്. അതേസമയം മോട്ടോ ജിയുടെ 8 ജി.ബി. വേരിയന്റിന് 12,500 രൂപയും 16 ജി.ബി. വേരിയന്റിന് 13,500 രൂപയുമാണ് വില.

 

#8

#8

സാങ്കേതികമായി പരിശോധിച്ചാല്‍ നേരിയ മുന്‍തൂക്കം മോട്ടോ ജിക്കാണ്. എന്നാല്‍ അതിനനുസരിച്ചുള്ള വ്യത്യാസം വിലയിലുമുണ്ട്. അതുകൊണ്ടുതന്നെ മേല്‍പറഞ്ഞ ഫോണുകളില്‍ ഒന്ന് തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാനകാര്യം ഏത് ഓപ്പറേറ്റിംഗ് സിസ്റ്റം വേണം എന്നതാണ്. ഏറെ പ്രചാരമുള്ള ആന്‍ഡ്രോയ്ഡ് തെരഞ്ഞെടുക്കാനാണ് ഉദ്ദേശമെങ്കില്‍ മോട്ടോ ജി തന്നെ ഉത്തമം. മറിച്ച് പുതിയ വിന്‍ഡോസ് ഫോണ്‍ 8.1-അനുഭവിച്ചറിയണമെങ്കില്‍ ലൂമിയ 630-തെരഞ്ഞെടുക്കാം.

 

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X