പുതിയ ലൂമിയ സ്മാര്‍ട്‌ഫോണുമായി നോക്കിയ വരുന്നു

By Shabnam Aarif
|
പുതിയ ലൂമിയ സ്മാര്‍ട്‌ഫോണുമായി നോക്കിയ വരുന്നു

ലൂമിയയില്‍ വീണ്ടും ഭാഗ്യം പരീക്ഷിക്കാന്‍ നോക്കിയയെത്തുന്നു. ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളുയര്‍ത്തിയ വെല്ലുവിളികള്‍ മൂലം ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ നിര്‍മ്മാതാക്കളായ നോക്കിയയ്ക്ക് വിപണിയ പങ്കാളിത്തം നഷ്ടപ്പെട്ടുകൊണ്ടിരിക്കുമ്പോഴാണ് മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ്  ഫോണ്‍ ഒഎസില്‍ അധിഷ്ഠിതമായ ലൂമിയയുമായി നോക്കിയ എത്തിയത്. ലൂമിയയില്‍ നേടിയ വിജയം ആവര്‍ത്തിക്കാനായി ഈ ശ്രേണിയിലേക്ക് നോക്കിയ  719നെയാണ് കമ്പനി പുതുതായി അവതരിപ്പിക്കുന്നത്.

ബ്ലൂടൂത്ത് അംഗീകാരം ലഭിക്കുന്നതിനായി ബ്ലൂടൂത്ത് സിഗി(ബ്ലൂടൂത്ത് സ്‌പെഷ്യല്‍ ഇന്ററസ്റ്റ് ഗ്രൂപ്പ്)ല്‍ കമ്പനി റിപ്പോര്‍ട്ട് ചെയ്തതോടെയാണ് ലൂമിയ  719നെക്കുറിച്ച് പുറംലോകം അറിഞ്ഞത്. ഉത്പന്ന നിര്‍മ്മാതാക്കള്‍ക്ക് ബ്ലൂടൂത്ത് അംഗീകാരം നല്‍കുന്ന ഈ സംഘടന ലൂമിയ 719നും ലൈസന്‍സ്  നല്‍കിക്കഴിഞ്ഞു. താമസിയാതെ ഏഷ്യ, വടക്കെ അമേരിക്ക, തെക്കെ അമേരിക്ക എന്നിവിടങ്ങളില്‍  ഉത്പന്നം വില്പനക്കെത്തിക്കാനാണത്രെ നോക്കിയയുടെ

പദ്ധതി.

3.7 ഇഞ്ച് ക്ലിയര്‍ ബ്ലാക്ക് ഡിസ്‌പ്ലെ, 5 മെഗാപിക്‌സല്‍ ക്യാമറ, ഹൈ ഡെഫനിഷന്‍ വീഡിയോ റെക്കോര്‍ഡിംഗ്, ഫേസ്ബുക്ക്, ട്വിറ്റര്‍ ആപ്ലിക്കേഷനുകള്‍, നോക്കിയ ഡ്രൈവിന്റെ നാവിഗേഷന്‍ പിന്തുണ എന്നിവയാണ് നോക്കിയ 719ല്‍ പ്രതീക്ഷിക്കുന്നത്. ഈ സവിശേഷകളില്‍ പലതും ഇപ്പോള്‍ വിപണിയിലുള്ള നോക്കിയ 710യിലും കാണുന്നതിനാല്‍ ലൂമിയ 710യുടെ രൂപഘടനയാകും പുതിയ ലൂമിയ 719നുമെന്നാണ് കരുതുന്നത്.

ഈ മാസം 27ന് ബാര്‍സിലോണയില്‍ ആരംഭിക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ വെച്ച് ലൂമിയ മോഡലുകളായ ലൂമിയ 900, ലൂമിയ 610 എന്നിവയെ അവതരിപ്പിക്കാനിടയുണ്ടെന്ന വാര്‍ത്തകളും പ്രചരിക്കുന്നുണ്ട്. അങ്ങനെയാണെങ്കില്‍ അവയ്‌ക്കൊപ്പം ലൂമിയ 719നേയും കമ്പനി പരിചപ്പെടുത്താന്‍ സാധ്യതയുണ്ട്. എന്തായാലും ഇത് സംബന്ധിച്ച ഔദ്യോഗിക വിശദീകരണങ്ങള്‍ ഒന്നും ലഭ്യമല്ല.

വിലയെക്കുറിച്ച് ഒന്നും അറിവായിട്ടില്ല. അഥവാ 20,000നടുത്ത് കമ്പനി നിശ്ചയിക്കുകയാണെങ്കില്‍ മിഡ് ലെവല്‍ ആന്‍ഡ്രോയിഡ് ഫോണുകള്‍ക്കും ലൂമിയ 719 ഭീഷണി സൃഷ്ടിച്ചേക്കാം. കൂടാതെ തേഡ് പാര്‍ട്ടി സോഫ്റ്റ്‌വെയര്‍ ഗെയിമുകളുടെ ലഭ്യത ഈ വിന്‍ഡോസ് ഉപകരണ ശ്രേണിയില്‍ കൂടിവരുന്നതും ആന്‍ഡ്രോയിഡിന് വെല്ലുവിളിയാണ്.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X