ആന്‍ഡ്രോയിഡ് ഫോണുകളോടു മത്സരിക്കാന്‍ രണ്ട് വിന്‍ഡോസ് ഫോണുകള്‍

By Shabnam Aarif
|
ആന്‍ഡ്രോയിഡ് ഫോണുകളോടു മത്സരിക്കാന്‍ രണ്ട് വിന്‍ഡോസ് ഫോണുകള്‍

ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകള്‍ അരങ്ങുവാഴുന്ന സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലേക്ക് രണ്ട് വിന്‍ഡോസ് സ്മാര്‍ട്ടുകളുമായി നോക്കിയ ഭാഗ്യ പരീക്ഷണത്തിനൊരുങ്ങുന്നു.  നോക്കിയ ലുമിയ 800, നോക്കിയ ലുമിയ 710 എന്നിവയാണ് ഈ പുതിയ നോക്കിയ സ്മാര്‍ട്ട്‌ഫോണുകള്‍.  മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഫോണ്‍ 7.5 മാന്‍ഗോ ഓപറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ ഹാന്‍ഡ്‌സെറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്.

നോക്കിയ ലുമിയ 800ന്റെ ഫീച്ചറുകള്‍:

  • ജിഎസ്എം ഹാന്‍ഡ്‌സെറ്റ്

  • നീളം 116.5 എംഎം, വീതി 61.2 എംഎം, കട്ടി 12.1 എംഎം

  • ഭാരം 142 ഗ്രാം

  • 480 x 800 പിക്‌സല്‍ റെസൊലൂഷനുള്ള 3.7 ഇഞ്ച് ടിഎഫ്ടി കപ്പാസിറ്റീവ് മള്‍ട്ടി ടച്ച് സ്‌ക്രീന്‍

  • ഗോറില്ല ഗ്ലാസ് ഡിസ്‌പ്ലേ

  • ക്വാല്‍കോം എംഎസ്എം8255 സ്‌നാപ്ഡ്രാഗണ്‍ ചിപ്‌സെറ്റ്

  • 1.4 ജിഗാഹെര്‍ഡ്‌സ് സ്‌കോര്‍പിയോണ്‍ പ്രോസസ്സര്‍

  • അഡ്രിനോ 205 ഗ്രാഫിക്‌സ് പ്രോസസ്സിംഗ് യൂണിറ്റ്

  • 512 എംബി റാം

  • 16 ജിബി ഇന്റേണല്‍ സ്റ്റോറേജ്

  • മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഫോണ്‍ 7.5 മാന്‍ഗോ

  • ആക്‌സലറോമീറ്റര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍

  • ജിപിആര്‍എസ്, എഡ്ജ് സപ്പോര്‍ട്ട്

  • 1450 mAh ലിഥിയം അയണ്‍ ബാറ്ററി

  • ജിപിആര്‍എസ്, എഡ്ജ് സപ്പോര്‍ട്ട്

  • 3ജി ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി സപ്പോര്‍ട്ട്

  • വൈഫൈ കണക്റ്റിവിറ്റി സപ്പോര്‍ട്ട്

  • എ2ഡിപിയുള്ള ബ്ലൂടൂത്ത് കണക്റ്റിവിറ്റി

  • കാള്‍ സെയ്‌സ് ഒപ്റ്റിക്‌സ് ഉള്ള, 3264 x 2448 പിക്‌സല്‍ റെസൊലൂഷനുള്ള 8മെഗാപിക്‌സല്‍ ഡ്യുവല്‍ എല്‍ഇഡി ഫ്ലാഷ് ക്യാമറ

  • 720പി എച്ച്ഡി വീഡിയോ റെക്കോര്‍ഡിംഗ്
നോക്കിയ ലുമിയ 710ന്റെ ഫീച്ചറുകള്‍:
  • ജിഎസ്എം ഹാന്‍ഡ്‌സെറ്റ്

  • നീളം 119 എംഎം, വീതി 62.4 എംഎം, കട്ടി 12.5 എംഎം

  • ഭാരം 125.5 ഗ്രാം

  • 480 x 800 പിക്‌സല്‍ റെസൊലൂഷന്‍ ഉള്ള 3.7 ഇഞ്ച് ടിഎഫ്ടി കപ്പാസിറ്റീവ് മള്‍ട്ടി ടച്ച് സ്‌ക്രീന്‍

  • ഗോറില്ല ഗ്ലാസ് ഡിസ്‌പ്ലേ

  • ക്വാല്‍കോം എംഎസ്എം8255 സ്‌നാപ്ഡ്രാഗണ്‍ ചിപ്‌സെറ്റ്

  • 1.4 ജിഗാഹെര്‍ഡ്‌സ് സ്‌കോര്‍പിയോണ്‍ പ്രോസസ്സര്‍

  • അഡ്രിനോ 205 ഗ്രാഫിക്‌സ് പ്രോസസ്സിംഗ് യൂണിറ്റ്

  • 512 എംബി റാം

  • 8 ജിബി ഇന്റേണല്‍ സ്‌റ്റോറേജ്

  • ആക്‌സലറോമീറ്റര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍

  • ജിപിആര്‍എസ്, എഡ്ജ് സപ്പോര്‍ട്ട്

  • 3ജി ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി സപ്പോര്‍ട്ട്

  • വൈഫൈ കണക്റ്റിവിറ്റി സപ്പോര്‍ട്ട്

  • എ-ജിപിഎസ് സപ്പോര്‍ട്ട് ഉള്ള ജിപിഎസ് സംവിധാനം

  • ഓട്ടോ ഫോക്കസ് സംവിധാനമുള്ള 2592 x 1944 പിക്‌സല്‍ റെസൊലൂഷനുള്ള 5 മെഗാപിക്‌സല്‍ എല്‍ഇഡി ഫ്ലാഷ് ക്യാമറ

  • 720പി എച്ച്ഡി വീഡിയോ റെക്കോര്‍ഡിംഗ്

  • 1300 mAh ലിഥിയം അയണ്‍ ബാറ്ററി
ചിപ്‌സെറ്റ്, പ്രോസസ്സിംഗ് യൂണിറ്റ്, ഗ്രാഫിക്‌സ് പ്രോസസ്സിംഗ് യൂണിറ്റ്, റാം എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ നോക്കിയ ലുമിയ 800ഉം, നോക്കിയ ലുമിയ 710ഉം തമ്മില്‍ സാമ്യങ്ങളുണ്ട്.  ലുമിയ 800ല്‍ 8 മെഗാപിക്‌സല്‍ ക്യാമറയും, ലുമിയ 710ല്‍ 5 മെഗാപിക്‌സല്‍ ക്യാമറയുമാണ് ആണ് എന്നതാണ് ഇവ തമ്മിലുള്ള കാര്യമായ വ്യത്യാസം.

ഇരു ഫോണുകളിലും സെക്കന്ററി ക്യാമറയില്ല.  അതിനാല്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് രണ്ടു ഫോണുകളിലൂടെയും സാധ്യമല്ല.  എന്നാല്‍ വീഡിയോ റെക്കോര്‍ഡിംഗ് സൗകര്യം ഇരു ഹാന്‍ഡ്‌സെറ്റുകളിലും ഉണ്ട്.

നോക്കിയ ലുമിയ 800ന്റെ വില 30,000 രൂപയോളവും, നോക്കിയ ലുമിയ 710ന്റെ വില 19,000 രൂപയോളവും ആണ്.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X