ഇന്ത്യയ്ക്കായി ലോക്കിയ ലുമിയ 900ന്റെ നോണ്‍-എല്‍ടിഇ വേര്‍ഷന്‍

By Shabnam Aarif
|
ഇന്ത്യയ്ക്കായി ലോക്കിയ ലുമിയ 900ന്റെ നോണ്‍-എല്‍ടിഇ വേര്‍ഷന്‍

നോക്കിയ ലുമിയ സീരീസ് ഫോണുകളുടെ കാലമാണ് ഇത്.  ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകളുടെ അതിപ്രസരം തുടങ്ങിയ കാലത്ത് നോക്കിയയ്ക്ക് അല്‍പം ക്ഷീണകാലമായിരുന്നു.  എന്നാലിപ്പോള്‍ ചിത്രം മാറി.

ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഹാന്‍ഡ്‌സെറ്റുകളാണ് നോക്കിയ ലുമിയ സീരീസിലുള്ളവ.  ലുമിയ 710, 800 എന്നിവയുടെ വിജയത്തിനു പിന്നാലെയിതാ നോക്കിയ ലുമിയ 900വും എത്താന്‍ പോകുന്നു.  2012 ജനുവരിയില്‍ നടന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോയില്‍ ഈ ഫോണ്‍ ആദ്യമായി അവതരിപ്പിക്കപ്പെടുകയും ഉണ്ടായി.

 

എല്‍ടിഇ മോഡല്‍ ആണ് സിഇഎസില്‍ അവതരിപ്പിക്കപ്പെട്ടത്.  അതുകൊണ്ടു തന്നെ ഇന്ത്യ പോലുള്ള വിപണികള്‍ക്ക് യോജിച്ചവയല്ല ഈ ഫോണ്‍ എന്നൊരു വിമര്‍ശനം ഉയര്‍ന്നിരുന്നു.  എന്നാല്‍ ഈയിടെ യുകെയിലെ യുകെ കാര്‍ഫോണ്‍ എന്ന റീറ്റെയിലര്‍ നോണ്‍-എല്‍ടിഇ നോക്കിയ ലുമിയ 900 ഫോണുകള്‍ ബുക്ക് ചെയ്തതോടെ ഈ സംശയം നീങ്ങുകയും ചെയ്തു.

 

ജൂണോടെ ഈ പുതിയ നോക്കിയ ലുമിയ ഫോണ്‍ ആഗോള വിപണിയിലെത്തി തുടങ്ങും.  ലുമിയ 900ന്റെ നോണ്‍-എല്‍ടിഇ വേര്‍ഷന്‍ ഇന്ത്യയിലിരക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് നോക്കിയ എന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം നല്ല വാര്‍ത്തയാണ്.

ഇന്ത്യയിലെ നെറ്റ്‌വര്‍ക്ക് പ്രൊവൈഡര്‍മാര്‍ ഇപ്പോഴും നെറ്റ് വര്‍ക്ക് എല്‍ടിഇയിലേക്ക് മാറ്റാനുള്ള പരിപാടികളിലാണ്.  ഇത് പൂര്‍ണ്ണമാവാന്‍ ഒരു ആരു മാസം കൂടിയെടുക്കും എന്നാണ് കരുതപ്പെടുന്നത്.  ഈ പ്രത്യേക സഹചര്യത്തിലാണ് ഇന്ത്യ പോലുള്ള രാജ്യങ്ങലില്‍ നോണ്‍-എല്‍ടിഇ വേര്‍ഷനുകള്‍ ഇറക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

ജൂലൈയോടെ നോക്കിയ ലുമിയ 900 ഇന്ത്യയിലെത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.  ഈ ഹാന്‍ഡ്‌സെറ്റ് കാണുമ്പോള്‍ ഇതിന്റെ ഡിസൈന്‍ നമ്മെ നോക്കിയ എന്‍9, ലുമിയ 800 എന്നീ ഹാന്‍ഡ്‌സെറ്റുകളെ ഓര്‍മിപ്പിക്കും.  4.3 ഇഞ്ച് എഎംഒഎല്‍ഇഡി ക്ലിയര്‍ബ്ലാക്ക് ഡിസ്‌പ്ലേയാണ് ലുമിയ 900ന്.

ഇതിന്റെ ഹാര്‍ഡ്‌വെയര്‍ സ്‌പെസിഫിക്കേഷനുകള്‍ക്ക് ലുമിയ 800മായി സാമ്യം കാണാം.  1.4 ജിഗാഹെര്‍ഡ്‌സ് ക്ലോക്ക് സ്പീഡുള്ള സിംഗിള്‍ കോര്‍ എപിക്യു 8055 മൊബൈല്‍ പ്രോസസ്സരിന്റെ സപ്പോര്‍ട്ടുണ്ടായിരിക്കും ഇതിന്.  ഡ്യുവല്‍ കോര്‍ അല്ലെങ്കില്‍ ക്വാഡ് കോര്‍ പ്രോസസ്സറുകളുടെ സപ്പോര്‍ട്ടോടെ ഹാന്‍ഡ്‌സെറ്റുകളെത്തുന്ന ഇക്കാലത്ത് ലുമിയ 900ന്റെ സിംഗിള്‍ കോര്‍ ഒരു പോരായ്മയായി തോന്നുക സ്വാഭാവികം.

3ജി നെറ്റ് വര്‍ക്ക് സപ്പോര്‍ട്ട് നല്‍കുന്ന എംഡി എം9200 ചിപ് ഉണ്ട് ഈ പുതിയ ലുമിയ ഫോണില്‍.  അതുപോലെ 14.5 ജിബി ഇന്റേണല്‍ മെമ്മറി, 512 എംബി റാം എന്നിവയുടെ ശക്തമായ സപ്പോര്‍ട്ടും ഈ പുതിയ സ്മാര്‍ട്ട്‌ഫോണിനുണ്ട്.

നോക്കിയ ലുമിയ 900ന്റെ വിലയെ കുറിച്ച് വൈകാതെ തന്നെ നോക്കിയയില്‍ നിന്നും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X