നോക്കിയ ലൂമിയ 900 എത്താന്‍ വൈകും

Posted By: Staff

നോക്കിയ ലൂമിയ 900 എത്താന്‍ വൈകും

നോക്കിയയുടെ ലൂമിയ 900 മോഡല്‍ വില്പനക്കെത്തുന്നത് വൈകും. ഈ മാസം 19ന് ലൂമിയ 900 കമ്പനി അവതരിപ്പിക്കുമെന്നായിരുന്നു ആദ്യത്തെ റിപ്പോര്‍ട്ട്. പക്ഷെ അവതരണം ഏപ്രില്‍ 22ലേക്ക് മാറ്റാനാണ് സാധ്യത. എന്നാല്‍ നോക്കിയയില്‍ നിന്നോ നെറ്റ്‌വര്‍ക്ക് ദാതാക്കളില്‍ നിന്നോ ഇതുമായി ബന്ധപ്പെട്ട പ്രതികരണങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ല.

അടുത്തിടെ ലാസ്‌വേഗാസില്‍ നടന്ന കണ്‍സ്യമൂര്‍ ഇലക്ട്രോണിക് ഷോയില്‍ വെച്ചാണ് നോക്കിയ ആദ്യമായി ലൂമിയ 900 മോഡലിനെ പരിചയപ്പെടുത്തിയത്. ഇന്ത്യന്‍ വിപണിയിലെത്തുമ്പോള്‍ ഏകദേശം 30,000 രൂപയ്ക്കടുത്ത് വിലയാണ് ഇതിന് പ്രതീക്ഷിക്കുന്നത്.

വിന്‍ഡോസ് ഫോണ്‍ 7.5 ഒഎസിലെത്തുന്ന ഫോണിന് 4.3 ഇഞ്ച് ഡിസ്‌പ്ലെയാണുള്ളത്. 1.4 ജിഗാഹെര്‍ട്‌സ് ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ ചിപ്‌സെറ്റും ഇതില്‍ വരുന്നുണ്ട്. 8 മെഗാപിക്‌സല്‍ റെയര്‍ ക്യാമറയെ കൂടാതെ വീഡിയോ കോളിംഗിന് ഇണങ്ങുന്ന ഒരു ഫ്രന്റ് ക്യാമറയും ഇതില്‍ കാണാനാകും.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot