നോക്കിയ ലൂമിയ 920, 820, 620 മോഡലുകള്‍ ഇന്ന് ഇന്ത്യയിലിറങ്ങി: സവിശേഷതകള്‍,ചിത്രങ്ങള്‍

Posted By: Staff

നോക്കിയ ലൂമിയ 920, 820, 620 മോഡലുകള്‍ ഇന്ന് ഇന്ത്യയിലിറങ്ങി: സവിശേഷതകള്‍,ചിത്രങ്ങള്‍

കുറേ നാളത്തെ കാത്തിരിപ്പിനൊടുവില്‍ നോക്കിയയുടെ വിന്‍ഡോസ് ഫോണ്‍ 8 സ്മാര്‍ട്ട്‌ഫോണുകളായ നോക്കിയ ലൂമിയ 920, ലൂമിയ 820, ലൂമിയ 620 എന്നീ മോഡലുകള്‍ എന്നിവ ഇന്ന് ഇന്ത്യയില്‍ വെളിച്ചം കണ്ടു. വിന്‍ഡോസ് ഫോണ്‍ 8ന്റെ സാധ്യകളെ പരമാവധി ഉപയോഗപ്പെടുത്തിക്കൊണ്ട്, ഈ വര്‍ഷം തങ്ങളുടേതാക്കാനാണ് നോക്കിയയുടെ ശ്രമം. 2013ല്‍ നോക്കിയയിലേയ്ക്ക് മാറൂ എന്ന ആഹ്വാനത്തോടെയാണ് ഈ മോഡലുകള്‍ എത്തിയിരിയ്ക്കുന്നത്.

നോക്കിയ പ്യുവര്‍ വ്യൂ ഇമേജിങ് സാങ്കേതിക വിദ്യയുടെ പുത്തന്‍ പതിപ്പുമായാണ് ലൂമിയ 920 വരുന്നത്. ഫഌഷിന്റെ ഉപയോഗമില്ലാതെ, വിപണിയില്‍ ലഭ്യമായ സമാന ഫോണുകളുടെ ക്യാമറകളേക്കാള്‍ 5 മടങ്ങ് വെളിച്ചം ഈ മോഡലിന് ഉള്‍ക്കൊള്ളാനാകും.മാത്രമല്ല രാത്രിയിലും മറ്റും വ്യക്തമായ ഇന്‍ഡോര്‍ ചിത്രങ്ങളും, വീഡിയോകളും  പകര്‍ത്താനും ഇതിന്റെ ക്യാമറയ്ക്കാകും. ഇന്റഗ്രേറ്റഡ് ചാര്‍ജിംഗ് ഉള്ള ആദ്യത്തെ സ്മാര്‍ട്ട്‌ഫോണാണ് നോക്കിയ ലൂമിയ 920.

മറ്റ് ഉയര്‍ന്ന ലൂമിയ ഫോണുകളുടെ രൂപത്തിന് സമാനമാണെങ്കിലും ലൂമിയ 820യുടെ കവറുകള്‍ താത്പര്യമനുസരിച്ച് മാറ്റാനാകും.വയര്‍ലെസ് ചാര്‍ജിംഗ് ചേര്‍ക്കാനുമാകും. ലൂമിയ 920 പോലെ, 820യും പെരുമയായി പറയുന്നത് ലോകത്തിലേയ്ക്കും ഏറ്റവും സെന്‍സിറ്റീവായ ടച്ച്‌സ്‌ക്രീനും, നോക്കിയ ക്ലിയര്‍ബ്ലാക്ക് ഡിസ്‌പ്ലേയുമാണ്.

കൂടുതല്‍ യുവത്വമുള്ള മോഡലാണ് നോക്കിയ ലൂമിയ 620. 5 മാറിയിടാവുന്ന ഷെല്ലുകള്‍ ഇതിന്റെ പ്രത്യേകതയാണ്. ഉപയോക്താവിന് തന്റെ ഫോണിന്റെ ലുക്ക് താത്പര്യത്തിനനുസരിച്ച് മാറ്റാമെന്നതാണ് ഇതിന്റെ മേന്മ. എന്‍എഫ്‌സി സപ്പോര്‍ട്ടുള്ള മോഡലാണിത്.

നോക്കിയ ലൂമിയ 920യ്ക്ക് ഇന്ത്യന്‍ വിപണിയില്‍ 38,199 രൂപയാണ് വില.ലൂമിയ 820യ്ക്ക് 27,559 രൂപയ്ക്കും. ലൂമിയ 620യുടെ വിലവിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല.

[gallery link="file"]

Please Wait while comments are loading...

Social Counting