നോക്കിയ ലൂമിയ 925 ഇന്ത്യന്‍ വിപണിയിലും; ഓണ്‍ലൈന്‍്‌സറ്റോറുകളില്‍ വന്‍ വിലക്കുറവ്

By Bijesh
|

കഴിഞ്ഞ മേയില്‍ യു.കെയില്‍ ലോഞ്ച് ചെയ്ത നോക്കിയ ലൂമിയ 925 സ്മാര്‍ട്ട് ഫോണ്‍ ഇനി മുതല്‍ ഇന്ത്യന്‍ വിപണിയിലും. നിലവില്‍ ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ മാത്രമാണ് ഫോണ്‍ ലഭ്യമാവുക. പ്രതീക്ഷകള്‍ തെറ്റിച്ച് 33999 രൂപവരെ മാത്രമാണ് വിവിധ സൈറ്റുകളില്‍ ലൂമിയ 925-ന്റെ വില.

 

കാമറ തന്നെയാണ് ഹാന്‍ഡ്‌സെറ്റിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. ബെസ്റ്റ് ഷോട്ട്, ആക്ഷന്‍ ഷോട്ട്, മോഷന്‍ ഫോകസ് തുടങ്ങിയ സംവിധാനങ്ങളുള്ള നോക്കിയ സ്മാര്‍ട്ട് കാമറ മോഡ് വൈവിധ്യമാര്‍ന്നതും തെളിമയുള്ളതുമായ ഫോട്ടോകള്‍ എടുക്കാന്‍ സഹായകരമാണ്.

വായിക്കുക: രക്ഷാബന്ധന്‍ ചിത്രങ്ങള്‍ ഗിസ്‌ബോട്ടുമായി പങ്കുവയ്ക്കു, സ്മാര്‍ട്ട്‌ഫോണ്‍ സമ്മാനമായി നേടുവായിക്കുക: രക്ഷാബന്ധന്‍ ചിത്രങ്ങള്‍ ഗിസ്‌ബോട്ടുമായി പങ്കുവയ്ക്കു, സ്മാര്‍ട്ട്‌ഫോണ്‍ സമ്മാനമായി നേടു

ഒഗ്ള്‍ എന്ന ആപ്ലിക്കേഷനാണ് ഫോണിന്റെ മറ്റൊരു പ്രത്യേകത. ലോകത്തെവിടെയുമുള്ള വ്യക്തികളുമായി ഫോട്ടോ ഷെയര്‍ ചെയ്യാന്‍ സഹായിക്കുന്നതാണ് ഈ ആപ്ലിക്കേഷന്‍. സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളിലും ഈ ആപ്ലിക്കേഷനിലൂടെ ഫോട്ടോകള്‍ ഷെയര്‍ ചെയ്യാം.

വിന്‍ഡോസ് ഫോണ്‍ 8 ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന് 1.5 GHz ഡ്യുവല്‍ കോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രൊസസറാണുള്ളത്. 4.5 ഇഞ്ച് AMOLED WXGA (1280-768) ഡിസ്‌പ്ലെ, 8.7 എം.പി. പ്രൈമറി കാമറ, 1.2 എം.പി. ഫ്രണ്ട് കാമറ, 1 ജി.ബി. റാം, 16 ജി.ബി. ഇന്റേണല്‍ മെമ്മറി, 2000mAh ബാറ്ററി എന്നിവയാണ് മറ്റു സവിശേഷതകള്‍.

നോക്കിയ ലൂമിയ ലഭ്യമാകുന്ന ഏതാനും ഇ കൊമേഴ്‌സ് സൈറ്റുകള്‍ ഇതാ

നോക്കിയ ലൂമിയ 925 സ്മാര്‍ട്ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

നോക്കിയ ലൂമിയ 925; ഓണ്‍ലൈന്‍്‌സറ്റോറുകളില്‍ വന്‍ വിലക്കുറവ്
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X