കുത്തക വീണ്ടെടുക്കാന്‍ നോക്കിയ ലിനക്‌സ്

Posted By: Staff

കുത്തക വീണ്ടെടുക്കാന്‍ നോക്കിയ ലിനക്‌സ്

മൊബൈല്‍ ഫോണ്‍ നോക്കിയയുടേതാണോ എങ്കില്‍ ഗുണമേന്‍മയെ കുറിച്ച് സംശയമേ ആവശ്യമില്ല, ഈ ഒരു സ്ഥാനം എപ്പോഴും നോക്കിയയ്ക്ക് ആളുകള്‍ക്കിടയില്‍ ഉണ്ടെന്നുള്ളത് തന്നെയാണ് നോക്കിയയുടെ വിജയ രഹസ്യം.

എന്നാല്‍ ചെറിയ വിലയില്‍ ഗുണമേന്‍മയില്‍ വളരെ മുന്നില്‍ നില്‍ക്കുന്ന ഹാന്‍ഡ്‌സെറ്റുകള്‍ പുറത്തിറക്കാന്‍ ഹുവാവെ, ഐബോള്‍, ജി ഫൈവ് എന്നീ കമ്പനികള്‍ പരസ്പരം മല്‍സരിക്കാന്‍ തുടങ്ങിയപ്പോള്‍ നോക്കിയയ്ക്ക് ചെറിയൊരു മങ്ങല്‍ ഏറ്റോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.

ഇതിനൊരു പ്രധാന കാരണം, വിലകൂടിയ വിന്‍ഡോസ് ഓപറേറ്റിംഗ് സിസ്റ്റമാണ് എന്നും നോക്കിയ ഉപയോഗിക്കുന്നത് എന്നതാണ്. ആ സാഹചര്യത്തിലാണ് സ്വന്തമായി ഒരു ഓപറേറ്റിംഗ് സിസ്റ്റം വികസിപ്പിച്ചാലെന്താ എന്ന ചിന്ത ഉയര്‍ന്നു വന്നത്.

'മെല്‍ടെമി' എന്ന പേരിട്ടിരിക്കുന്ന, ലിനക്‌സില്‍ പ്രവര്‍ത്തിക്കുന്ന, ഒരു ഓപറേറ്റിംഗ് സിസ്റ്റത്തിന്റെ ലോഞ്ചിംഗ് അടുത്തു തന്നെ ഉണ്ടാകും. ഈ ലോ എന്‍ഡ് ഓപറേറ്റിംഗ് സിസ്റ്റം, 5,000 രൂപയ്ക്കു താഴേ വിലയുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ ഉള്‍പ്പെടെയുള്ള ലോ എന്‍ഡ് ഉപകരണങ്ങളെ സപ്പോര്‍ട്ട് ചെയ്യും എന്നാണ് നോക്കിയയുടെ അവകാശ വാദം.

സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ സ്വന്തമായി ഒരിടം കണ്ടെത്തി, മൊബൈല്‍ വിപണിയിലെ കുത്തക നിലനിര്‍ത്തുക എന്ന ലക്ഷ്യം ഈ പുതിയ ലിനക്‌സ് സ്മാര്‍ട്ട്‌ഫോണുകളിലൂടെ നേടാനാവും എന്നാണ് നോക്കിയയുടെ പ്രതീക്ഷ. ഇവിടെ വിജയം നോക്കിയയ്ക്ക് അനിവാര്യമാണു താനും.

സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെ ആന്‍ഡ്രോയിഡ് വിപ്ലവമാണ് നോക്കിയയെ ഇങ്ങനെ നിലനില്‍പിനു വേണ്ടി പൊരുതുക എന്നൊരു അവസ്ഥയിലെത്തിച്ചത്. കാരണം വിന്‍ഡോസിന്റെ ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളേക്കാല്‍ വിലക്കുറവില്‍ വിപണിയിലെത്തിക്കാന്‍ കഴിയും ആന്‍ഡ്രോയിഡ് ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകള്‍.

നോക്കിയയുടെ ഈ പുതിയ പ്രൊജക്റ്റിനു പിന്നില്‍ നോക്കിയ മൊബൈല്‍ ഫോണ്‍സിന്റെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ആയ മേരി മാക് ഡോവെല്‍ ആണ്.

വിലക്കുറവിനൊപ്പം ഗുണമേന്‍മയും അവകാശപ്പെടാവുന്ന ഈ പുതിയ നോക്കിയ ലിനക്‌സ് സ്മാര്‍ട്ട്‌ഫോണുകളുടെ വില എന്തായാലും 5,000 രൂപയ്ക്ക് താഴേയാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot