നോക്കിയ ദീപാവലി ഓഫര്‍ : ലൂമിയ 900,800,710

Posted By: Staff

നോക്കിയ ദീപാവലി ഓഫര്‍ : ലൂമിയ 900,800,710

ദീപാവലി പ്രമാണിച്ച് ഒരു സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാന്‍ തീരുമാനിച്ചവര്‍ക്കായി  നോക്കിയയുടെ വക വിലയേറിയ ബ്ലൂടൂത്ത് ഹെഡ്‌സെറ്റുകള്‍ സമ്മാനം. നോക്കിയ ലൂമിയ 900, 800,710,610 എന്നീ മോഡലുകള്‍ക്കൊപ്പമാണ് ഈ ഓഫര്‍ ഉള്ളത്.'ഈ ദീപാവലി നോക്കിയയ്‌ക്കൊപ്പം ആഘോഷിയ്ക്കൂ' എന്ന പേരില്‍ പുതിയ പരസ്യവും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. സാമ്പത്തികപരമായി നഷ്ടങ്ങള്‍ അഭിമുഖീകരിയ്ക്കുന്ന കമ്പനി ഇത്തരം ആകര്‍ഷണീയമായ ഓഫറുകളിലൂടെ ഇന്ത്യന്‍ വിപണിയിലെ നഷ്ടപ്രതാപം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്. ആഘോഷ സമയങ്ങളില്‍ ഇത്തരം ഓഫറുകള്‍ നല്‍കുന്നതിലൂടെ കച്ചവടം പോഷിപ്പിയ്ക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

നോക്കിയ ലൂമിയ 900 നൊപ്പം ഒരു നോക്കിയ ജെ ബ്ലൂടൂത്ത് ഹെഡ്‌സെറ്റും, ലൂമിയ 800 നൊപ്പം നോക്കിയ പ്യൂരിറ്റി സ്റ്റീരിയോ ഹെഡ്‌സെറ്റും, ലൂമിയ 710 ന്റ    കൂടെ BH-111 ഹെഡ്‌സെറ്റും, 610 ന്റെ കൂടെ ഫിലിപ്‌സ് ഹെഡ്‌സെറ്റുമാണ് സൗജന്യം. നവംബര്‍ 20 വരെയാണ് ഓഫര്‍ കാലാവധി. ഈ സൗജന്യ ഹെഡ്‌സെറ്റുകളെല്ലാം തന്നെ വെവ്വേറെ വാങ്ങിയാല്‍ വളരെ വിലയുള്ള മോഡലുകളാണ് എന്നതാണ് ഈ ഓഫറിന്റെ ഏറ്റവും വലിയ ആകര്‍ഷണം.

നോക്കിയ ആശ ശ്രേണിയിലെ തിരഞ്ഞെടുത്ത മോഡലുകള്‍ക്കൊപ്പം സൗജന്യ ട്രാവല്‍ വൗച്ചറുകളും നോക്കിയ നല്‍കുന്നുണ്ട്. ഇന്ത്യന്‍ വിപണിയില്‍ വിജയമായ ആശ ശ്രേണിയിലേയ്ക്ക്  കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിയ്ക്കാനുള്ള നോക്കിയയുടെ ശ്രമമാണ് ഈ ഓഫറുകള്‍ക്ക് പിന്നില്‍.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot