പുതിയ ഓപറേറ്റിംഗ് സിസ്റ്റത്തില്‍ നോക്കിയ എന്‍10 ഫോണ്‍ വരുന്നു

Posted By:

പുതിയ ഓപറേറ്റിംഗ് സിസ്റ്റത്തില്‍ നോക്കിയ എന്‍10 ഫോണ്‍ വരുന്നു

ഇന്ത്യന്‍ വിപണിയില്‍ ഏറെ സ്വീകാര്യത നേടിയ നോക്കിയ ഹാന്‍ഡ്‌സെറ്റുകളാണ് നോക്കിയ എന്‍ സീരീസില്‍ പുറത്തിറങ്ങിയവ.  മികച്ച പ്രവര്‍ത്തനക്ഷമതയും, വിശ്വാസ്യതയുമാണ് ഈ സ്വീകാര്യതയ്ക്ക് കാരണം.  എന്‍ സീരീസിലേക്ക് പുതിയ ഒരു ഹാന്‍ഡ്‌സെറ്റ് പുറത്തിറക്കാനൊരുങ്ങുകയാണ് നോക്കിയ.

നോക്കിയ എന്‍10 ആണ് എന്‍ സീരീസിലെ പുതിയ അംഗം.  നോക്കിയ മീഗോ ഓപറേറ്റിംഗ് സിസ്റ്റത്തിലാണ് നോക്കിയ എന്‍ 10 പ്രവര്‍ത്തിക്കുന്നത്.  വിന്‍ഡോസ് പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ഹാന്‍ഡ്‌സെറ്റുകള്‍ക്ക് പിന്നാലെയാണ് ഈ പുതിയ പ്ലാറ്റ്‌ഫോമിലുള്ള ഫോണിനെ കുറിച്ചുള്ള പ്രഖ്യാപനം.

ഫീച്ചറുകള്‍:

 • മീഗോ ഓപറേറ്റിംഗ് സിസ്റ്റം

 • QWERTY കീപാഡ്

 • 5 സെന്റീമീറ്റര്‍ ഡിസ്‌പ്ലേ

 • 256 എംബി ഇന്റേണല്‍ മെമ്മറി

 • ടി-ഫഌഷ് കാര്‍ഡ് സ്ലോട്ട്

 • 32 ജിബി വരെ മെമ്മറി ഉയര്‍ത്താനുള്ള സംവിധാനം

 • ലിഥിയം അയണ്‍ ബാറ്ററി

 • നിമിഷത്തില്‍ 25 ഫ്രെയിമുകള്‍ സപ്പോര്‍ട്ട് ചെയ്യുന്ന എംപി4 പ്ലെയര്‍

 • എംപി3 പ്ലെയര്‍

 • ഡ്യുവല്‍ സ്പീക്കറുകള്‍

 • 3.5 എംഎം ഓഡിയോ ജാക്ക്

 • ഇന്‍ബില്‍ട്ട് ഗെയിമുകള്‍

 • ഇന്റഗ്രേറ്റഡ് ക്യാമറ

 • ക്‌സിനോണ്‍ ഫ്ലാഷ്

 • 111 എംഎം നീളം, 47.5 എംഎം വീതി, 14.6 എംഎം കട്ടി

 • ഭാരം 78 ഗ്രാം
കാഴ്ചയില്‍ ഒരു കരുത്തന്‍ ഫോണിന്റെ ഭാവമുണ്ട് നോക്കിയ എന്‍10 ഹാന്‍ഡ്‌സെറ്റിന്.  ഫുള്‍ ടച്ച് സ്‌ക്രീനും, QWERTY കീപാഡും ഒരുമിക്കുമ്പോള്‍ മികച്ച ടൈപ്പിംഗ് ഉറപ്പാക്കുന്നു. അതുവഴി മെസ്സേജിംഗ്, ഇമെയിലിംഗ് എന്നിവ വളരെ വേഗത്തില്‍ നടക്കുന്നു.

ഫോണിന്റെ സ്‌ക്രീന്‍ റെസൊലൂഷന്‍ എത്രയാണെന്ന് ഇതുവരെ അറിവായിട്ടില്ല.  എന്നാല്‍ എന്‍8 ഫോണിന്റെ അതേ സ്‌ക്രീന്‍ റെസൊലൂഷന്‍ ആണ് ഈ പുതിയ ഹാന്‍ഡ്‌സെറ്റിലും പ്രതീക്ഷിക്കപ്പെടുന്നത്.  നോക്കിയയും, ഇന്റലും സംയുക്തമായി വികസിപ്പിച്ചെടുത്ത മീഗോ ഓപറേറ്റിംഗ് സിസ്റ്റത്തിലായിരിക്കും ഈ പുതിയ നോക്കിയ മൊബൈല്‍ പ്രവര്‍ത്തിക്കുക.

ലിനക്‌സിന്റെ സോഫ്റ്റ്‌വെയറുകളാണ് ഇതില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നത്.  12 മെഗാപിക്‌സല്‍ ക്യാമറയാണ് ഇതില്‍ ഉപയോഗപ്പെടുത്തുന്നത്.  അതു ശരിയാണെങ്കില്‍, ഒരു മൊബൈല്‍ ഫേണില്‍ പ്രതീക്ഷിക്കീവുന്ന ഏറ്റവും മികച്ച ക്ായമറയായിരിക്കും ഇത്.  ഹൈ ടെക് മള്‍ട്ടി മീഡിയ പ്ലെയറാണിതിലുണ്ടാവുക.

പുഷ് ഇമെയില്‍, ഐഎം, സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് ആപ്ലിക്കേഷനുകളും ഈ ഫോണില്‍ നോക്കിയ ഒരുക്കും.  നോക്കിയ എന്‍10 ഹാന്‍ഡ്‌സെറ്റിന്റെ വില ഇതുവരെ പ്രഖ്യാപിക്കപ്പെട്ടിട്ടില്ല.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot