നോക്കിയയുടെ പുതിയൊരു സ്മാര്‍ട്ടഫോണ്‍ കൂടി

Posted By: Staff

നോക്കിയയുടെ പുതിയൊരു സ്മാര്‍ട്ടഫോണ്‍ കൂടി

മൊബൈല്‍ ഫോണുകളുടെ കാര്യത്തിലായാലും, സ്മാര്‍ട്ട്‌ഫോണുകളുടെ കാര്യത്തിലായാലും നോക്കിയയ്ക്ക് അനിഷേധ്യമായ ഒരു സ്ഥാനം ഉപഭോക്താക്കളുടെ മനസ്സില്‍ ഉണ്ടെന്നത് എതിരാളികള്‍ പോലും സമ്മതിക്കുന്ന കാര്യമാണ്. ഏറ്റവും പുതിയതായി നോക്കിയ പുറത്തിറക്കിയ ഒരു ഹാന്‍ഡ്‌സെറ്റാണ് നോക്കിയ എന്‍12.

തികച്ചും വ്യത്യസ്തവും, പ്രൊഫഷണല്‍ ലുക്കും നല്‍കുന്ന ഈ സ്മാര്‍ട്ട്‌ഫോണിന്റെ ഡിസൈന്‍ വളരെയധികം ആകര്‍ഷണീയമാണ്. ഡിസിപ്ലേ ഒരു ടച്ച് സ്‌ക്രീന്‍ ആയ ഈ ഫോണില്‍ ആക്‌സലറോമീറ്ററും, പ്രോക്‌സിമിറ്റി സെന്‍സറും ഉണ്ട്.

116 എംഎം നീളവും, 62 എംഎം വീതിയും, 14 എംഎം കട്ടിയു ഉള്ള ഈ നോക്കിയ സ്മാര്‍ട്ട്‌ഫോണിന്റെ ഭാരം 135 ഗ്രാം ആണ് എന്നത് താരതമ്യേന ഭാരം കുറഞ്ഞതാണ്. ആന്‍ഡ്രോയിഡ് ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ ഹാന്‍ഡ്‌സെറ്റിന് 600 മെഗാഹെര്‍ഡ്‌സ് പ്രോസസ്സറിന്റെ സപ്പോര്‍ട്ടും ഉണ്ട്.

ഓട്ടോ ഫോക്കസോടു കൂടിയ 3.2 മെഗാപിക്‌സല്‍ ക്യാമറയാണ് ഉഈ നോക്കിയ സ്മാര്‍ട്ട്‌ഫോണിനുള്ളത്. മികച്ച് ശ്രവണ അനുഭവം നല്‍കുന്ന 3.5 എംഎം ഓഡിയോ ജാക്കും ഉണ്ട് ഈ ഫോണില്‍. ജിപിഎസ് കണക്ഷന്‍, എംഎംഎസ്, ഇമെയില്‍ സൗകര്യങ്ങള്‍, ട്വിറ്റര്‍, ഫെയ്‌സ്ബുക്ക് ആപ്ലിക്കേഷനുകള്‍ എന്നിവയും ഈ സ്മാര്‍ട്ട്‌ഫോണിനു സ്വന്തം.

512 എംബി റാം, 32 ജിബി വരെ മെമ്മറി ഉയര്‍ത്താന്‍ സഹായിക്കുന്ന മൈക്രോ എസ്ഡി കാര്‍ഡ്, എംപി4, എംപി3 ഫോര്‍മാറ്റുകളിലുള്ള ഓഡിയോ, വീഡിയോ ഫയലുകള്‍ സപ്പോര്‍ട്ട് ചെയ്യുന്നു, ഇന്‍-ബില്‍ട്ട് ഗെയിമുകള്‍, 5 മണിക്കൂര്‍ ടോക്ക് ടൈമും, 250 മണിക്കൂര്‍ സ്റ്റാന്റ്‌ബൈ സമയവും നല്‍കുന്ന ലിഥിയം അയണ്‍ ബാറ്ററി തുടങ്ങിയവയും ലോക്കിയ എന്‍12ന്റെ സവിശേഷതകളാണ്.

35,000 രൂപയാണ് നോക്കിയ എന്‍12 സ്മാര്‍ട്ട്‌ഫോണിന്റെ വില. ഇതിന്റെ ഗുണമേന്‍മയും പ്രവര്‍ത്തനക്ഷമതയും കണക്കിലെടുക്കുമ്പോള്‍ ഈ വില തികച്ചും ന്യായമാണെന്നു കാണാം.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot