നോക്കിയ എന്‍9 സ്മാര്‍ട്‌ഫോണില്‍ ജെല്ലി ബീന്‍ (വീഡിയോ)

Posted By: Super

നോക്കിയ എന്‍9 സ്മാര്‍ട്‌ഫോണില്‍ ജെല്ലി ബീന്‍ (വീഡിയോ)

2011ലെ നോക്കിയ വേള്‍ഡ് ഇവന്റില്‍ വെച്ച് കമ്പനി അവതരിപ്പിച്ച സ്മാര്‍ട്‌ഫോണായിരുന്നു നോക്കിയ എന്‍9. ലിനക്‌സ് മീഗോ ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്മാര്‍ട്‌ഫോണിന് മികച്ച പ്രതികരണമായിരുന്നു വിപണിയില്‍ ലഭിച്ചതും. ഡെവലപര്‍മാര്‍ ഈ ഫോണില്‍ ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ വേര്‍ഷനായ ജെല്ലി ബീന്‍ ഉള്‍പ്പെടുത്തിയതാണ് ഇപ്പോള്‍ പുതിയ വാര്‍ത്ത. സ്വതന്ത്ര ഡെവലപര്‍ ഫോറമായ എന്‍ഐടിഡ്രോയിഡ് പ്രോജക്റ്റിലെ ഡെവലപര്‍മാരാണ് ഈ നീക്കം നടത്തിയത്. ആന്‍ഡ്രോയിഡിന്റെ വൈദഗ്ധ്യം വ്യക്തമാക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യം.

നോക്കിയ എന്‍9ല്‍ ജെല്ലി ബീനിന്റെ പ്രവര്‍ത്തനം എങ്ങനെയെന്ന് കാണിക്കുന്ന വീഡിയോയും ഇവര്‍ പുറത്തുവിട്ടിട്ടുണ്ട്. ഈ സ്മാര്‍ട്‌ഫോണും ഓപറേറ്റിംഗ് സിസ്റ്റവും പരസ്പരം മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നതായാണ് ഇത് നല്‍കുന്ന സൂചന. ജെല്ലി ബീനിന്റെ ഒരു സ്ഥിരം അപ്‌ഡേറ്റ് എന്‍9ന് എപ്പോള്‍ ലഭിക്കുമെന്ന് വ്യക്തമല്ല.


മീഗോ ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ സ്മാര്‍ട്‌ഫോണാണ് എന്‍9. 3.9 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലെയുള്ള ഇതില്‍ 1 ജിഗാഹെര്‍ട്‌സ് കോര്‍ടക്‌സ് എ8 പ്രോസസര്‍, 1 ജിബി റാം, പവര്‍വിആര്‍ എസ്ജിഎക്‌സ്530 ജിപിയു എന്നിവയാണ് ഉള്‍പ്പെടുന്നത്. 8 മെഗാപിക്‌സല്‍ ക്യാമറയുമായി എത്തുന്ന ഇതിന് ഒരു ഫ്രന്റ് ഫേസിംഗ് ക്യാമറയും ഉണ്ട്. വൈഫൈ, എച്ച്എസ്ഡിപിഎ, ബ്ലൂടൂത്ത്, വൈഫൈ, എന്‍എഫ്‌സി കണക്റ്റിവിറ്റികളും ഇതിലുണ്ട്.

ഇതിന് മുമ്പ് ആന്‍ഡ്രോയിഡ് ഐസിഎസ് ഓപറേറ്റിംഗ് സിസ്റ്റമായിരുന്നു എന്‍9ല്‍ എന്‍ഐടിഡ്രോയിഡ് പരീക്ഷിച്ചത്. ഇത് വിജയം കാണുകയും ചെയ്തിരുന്നു. ഈ വര്‍ഷാദ്യത്തിലായിരുന്നു ഇത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot