2017ല്‍ വരുന്ന നോക്കിയ ആന്‍ഡ്രോയിഡ് ഫോണുകളുടെ സവിശേഷതകള്‍!

Written By:

നോക്കിയ വിപണിയില്‍ വീണ്ടും സ്ഥാനം പിടിക്കാന്‍ പോകുന്നുളളതിന് ഒരു സംശയവും വേണ്ട. നോക്കിയയുടെ ഏറ്റവും ഒടുവില്‍ ഇറങ്ങിയ സ്മാര്‍ട്ട്‌ഫോണാണ്‌ നോക്കിയ 6.

2017ല്‍ വരുന്ന നോക്കിയ ആന്‍ഡ്രോയിഡ് ഫോണുകളുടെ സവിശേഷതകള്‍!

റിയല്‍-ടൈം ലൊക്കേഷന്‍ ട്രാക്ക് ചെയ്യാം: വാട്ട്‌സാപ്പില്‍ പുതിയ സവിശേഷത!

എന്നാല്‍ ഈ ഫോണ്‍ വിപണിയില്‍ നല്ലൊരു സ്ഥാനം പിടിച്ചെടുത്തു എന്ന് എല്ലാവര്‍ക്കും അറിയാവുന്ന ഒരു കാര്യമാണ്. ഈ വര്‍ഷം അതായത് 2017ല്‍ നോക്കിയ ഇനിയും പല ആന്‍ഡ്രോയിഡ് ഫോണുകള്‍ ഇറക്കാന്‍ പോകുന്നു.

വരാന്‍ പോകുന്ന ആന്‍ഡ്രോയിഡ് ഫോണുകളുടെ സവിശേഷതകള്‍ നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നോക്കിയ 8

രണ്ട് വേരിയന്റുകളില്‍ ഈ ഫോണ്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഒന്ന് 6ജിബി റാം, സ്‌നാപ്ഡ്രാഗണ്‍ 835SoC, 64ജിബി ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 128ജിബി എക്‌സ്പാന്‍ഡബിള്‍, 24എംബി ക്യാമറ.

മറ്റൊരു വേരിയന്റ് 4ജിബി റാം, സ്‌നാപ്ഡ്രാഗണ്‍ 821 പ്രോസസറുമാണ്.

 

നോക്കിയ പി1

ഈ ഫോണിന്റെ ഡിസൈന്‍ വളരെയേറെ ആകര്‍ഷണീയമാണ്. 6ജിബി റാം, 256 ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 22.3എംബി ക്യാമറ, ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട് എന്നിവയാണ്.

നോക്കിയ ഡി1സി

നോക്കിയ ഡി1സി യെ കുറിച്ച് പല റൂമറുകളും ഇതിനിടെ ഇറങ്ങിയിട്ടുണ്ട്. അതു പ്രകാരം സ്‌നാപ്ഡ്രാഗണ്‍ 430 പ്രോസസര്‍, 3ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 128ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍, 5.5ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ, 16എംബി പിന്‍ ക്യാമറ, 8എംബി മുന്‍ ക്യാമറ, ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട് എന്നിവയാണ്.

നോക്കിയ ഹാര്‍ട്ട്

നോക്കിയ ഹാര്‍ട്ട് ആന്‍ഡ്രോയിഡ് ഫോണിന്റെ സവിശേഷതകള്‍ ഇങ്ങനെയാണ് റിപ്പോര്‍ട്ടുകളില്‍. 5.2 ഇഞ്ച് എച്ച്ഡി 720p ഡിസ്‌പ്ലേ, ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 430 പ്രോസസര്‍, 2ജിബി റാം, 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 13എംബി പിന്‍ ക്യാമറ, 8എംബി മുന്‍ ക്യാമറ.

നോക്കിയ എഡ്ജ്

ബട്ടണ്‍ ഇല്ലാത്ത ഡിസൈനാണ് നോക്കിയ എഡ്ജിന് എന്നാണ് പറയുന്നത്. ഈ ഫോണിന് സെക്കന്‍ഡറി ഡിസ്‌പ്ലേയും ഉണ്ട്. 23എംബി ക്യാമറയില്‍ കാള്‍ സീയൂസ് ലെന്‍സാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ ഫിങ്കര്‍പ്രിന്റ് സെന്‍സറും ഐറിസ് സ്‌കാനറും ഉണ്ട്.

നോക്കിയ Z2 പ്ലസ്

നോക്കിയ Z2 പ്ലസിന് സ്‌നാപ്ഡ്രാഗണ്‍ 820 ചിപ്‌സെറ്റ്, 4ജിബി റാം, ആന്‍ഡ്രോയിഡ് 6.0.1 മാര്‍ഷ്മലോ ഒഎസ് എന്നിവയാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Following the launch of the Nokia 6, HMD Global seems to be all set to announce an array of phones at the MWC 2017 that is slated to happen later this month in Barcelona.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot