നോക്കിയ പി1 ആന്‍ഡ്രോയിഡ് ഫോണ്‍: വില,ഇറങ്ങുന്ന തീയതി,സവിശേഷതകള്‍.....

Written By:

2016 മുതലാണ് നോക്കിയ പി1 ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍ എത്തുമെന്നു പറഞ്ഞു തുടങ്ങിയത്. അതിനു ശേഷം ഈ ഫോണിനെ സംബന്ധിച്ച് പല വിശദാശങ്ങളും വന്നിരുന്നു.

എന്നാല്‍ ഇപ്പോള്‍ അവസാമനായി നോക്കിയ പ1 നെ കുറിച്ച് വിശദമായ റിപ്പോര്‍ട്ടുകള്‍ വന്നു. അതില്‍ ഫോണ്‍ സവിശേഷത, വില, വിപണിയില്‍ എത്തുന്ന തീയതി എല്ലാം തന്നെ അടങ്ങിയിട്ടുണ്ട്. ഇതിനു മുന്‍പുളള ലേഖനത്തില്‍ നോക്കിയ പി1 ന്റെ വീഡിയോ കൊടുത്തിരുന്നു.

ഭീം ആപ്പ് ഐഒഎസില്‍ എങ്ങനെ ഉപയോഗിക്കാം?

എന്തൊക്കെയാണ് നോക്കിയ പി1 ന്റെ സവിശേഷതകള്‍ എന്നു നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നോക്കിയ പി1 ന് പ്രീമിയം ഡിസൈന്‍

നോക്കിയ പി1ന്റെ വീഡിയോ പ്രീമിയം ഡിസൈന്‍ കാണിക്കുന്നു. മെറ്റല്‍ ഫ്രയിം നല്‍കിയതിനാലാണ് കാഴ്ചയില്‍ പ്രീമിയം ലുക്ക് നല്‍കുന്നത്. മുന്നില്‍ ഹോം ബട്ടണില്‍ തന്നെയാണ് ഫിങ്കര്‍ പ്രിന്റ് സെന്‍സര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നോക്കിയ പി1 റോസ് ഗോള്‍ഡ്, ബ്ലാക്ക്, സില്‍വര്‍ എന്നീ നിറങ്ങളിലാണ് എത്തുന്നതെന്നാണ് പറയുന്നത്.

ഇന്ത്യയിലെ ജിയോ ഡിറ്റിഎച്ച് പ്ലാന്‍ വിലകള്‍ : 2017

ഹൈ എന്‍ഡ് സ്‌പെസഫിക്കേഷന്‍

നോക്കിയ പി1 ന്റെ സ്‌പെസഫിക്കേഷനെ കുറിച്ചു പറയുകയാണെങ്കില്‍ 5.3ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ, 1080X1440 റിസൊല്യൂഷന്‍, കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷന്‍, സ്‌നാപ്ഡ്രാഗണ്‍ 835 പ്രോസസര്‍, 6ജിബി റാം, 128/256ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിവയാണ്.

നോക്കിയയുടെ എന്‍ സീരീസ് ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകള്‍ എത്തുന്നു!

പ്രത്യേകതയുളള ക്യാമറ

22എംബി കാള്‍ സീയൂസ് ക്യാമറയാണ് നോക്കിയ പി1 ന്. IP57 സര്‍ട്ടിഫൈ ചെയ്ത് വാട്ടര്‍ പ്രൂഫ് ഡെസ്റ്റ് റെസിസ്റ്റന്റ് ആയിരിക്കും എന്ന് അവകാശപ്പെടുന്നു. കൂടാതെ ഈ ഫോണിന് 3500എംഎഎച്ച് ബാറ്ററിയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

വാട്ട്‌സാപ്പ് ഇപ്പോള്‍ പുതിയ അപ്‌ഡേറ്റുമായി: ശ്രദ്ധിക്കുക!

ഫോണിലെ മറ്റു സവിശേഷതകള്‍

കൂടാതെ ഈ ഫോണിലെ മറ്റു സവിശേഷതയാണ് റിയര്‍ ക്യാമറയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന കാള്‍ സീയൂസ് ലെന്‍സ്. യുഎസ്ബി പോര്‍ട്ട്-സിയും 3.5എംഎം ഓഡിയോ ജാക്കും ഇതിന്റെ അടിത്തട്ടില്‍ തന്നെ ഉണ്ട്.

നിങ്ങള്‍ അറസ്റ്റിലാകുന്ന ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍!

നോക്കിയ പി1 ന്റെ വില

മുകളില്‍ പറഞ്ഞതു പോലെ നോക്കിയ പി1 രണ്ട് വേരിയന്റിലാണ് ഇറങ്ങുന്നത്. 128ജിബി, വില $800 (ഏകദേശം 54,000 രൂപ), 256ജിബി, വില $959 (ഏകദേശം 64,500 രൂപ).

നിങ്ങളുടെ ഇന്റര്‍നെറ്റ് കണക്ഷന്റെ സ്പീഡ് എങ്ങനെ അറിയാം?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
There are hints about the specifications, pricing and launch date of the Nokia P1.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot