നോകിയ എയര്‍ടെല്ലുമായി കൈകോര്‍ക്കുന്നു; ആന്‍ഡ്രോയ്ഡ് ആപുകള്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം

Posted By:

നോകിയ എയര്‍ടെല്ലുമായി ചേര്‍ന്ന് ഉപഭോക്താക്കള്‍ക്ക് പ്രത്യേക പാക്കേജ് അവതരിപ്പിക്കുന്നു. അടുത്തിടെ ലോഞ്ച് ചെയ്ത നോകിയയുടെ ആന്‍ഡ്രോയ്ഡ് ഫോണായ നോകിയ XL-ല്‍ ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനുകള്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാന്‍ സഹായിക്കുന്ന പദ്ധതിയാണ് അവതരിപ്പിക്കുന്നത്.

നോകിയ എയര്‍ടെല്ലുമായി കൈകോര്‍ക്കുന്നു; ആപുകള്‍ സൗജന്യമായി ഡൗണ്‍ലോഡ്

ഇതുപ്രകാരം എയര്‍ടെല്‍ ഉപയോക്താക്കള്‍ക്ക് നോകിയ XL ഫോണിലെ നോകിയ സ്‌റ്റോറില്‍ നിന്നു ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനുകള്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും. തേര്‍ഡ് പാര്‍ടി ആപ്ലിക്കേഷനുകളും ഇത്തരത്തില്‍ ഡൗണ്‍ലോഡ് ചെയ്യാം. എന്നാല്‍ 500 എം.ബി വരെമാത്രമെ സൗജന്യം ലഭിക്കു.

11,489 രൂപയാണ് നോകിയ Xl ഡ്യുവല്‍ സിം ഫോണിന് വില. ആന്‍ഡ്രോയ്ഡിന്റെ ഓപ്പണ്‍ വേര്‍ഷന്‍ ആണ് ഉപയോഗിച്ചിരിക്കുന്നത് എന്നതിനാല്‍തന്നെ ഗൂഗിള്‍ പ്ലേ സ്‌റ്റോര്‍ ഫോണില്‍ ലഭിക്കില്ല. ഈ സാഹചര്യത്തിലാണ് പുതിയ ഓഫര്‍ അവതരിപ്പിച്ചിരിക്കുന്നത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot