900 എയ്‌സിലൂടെ നോക്കിയക്ക് സീസണ്‍ എന്റ് സ്‌റ്റൈലിഷ്

Posted By:

900 എയ്‌സിലൂടെ നോക്കിയക്ക് സീസണ്‍ എന്റ് സ്‌റ്റൈലിഷ്

സ്‌റ്റൈലിഷ് ആയിതന്നെ ഈ സീസണ്‍ അവസാനിപ്പിക്കാനാണ് നോക്കിയ തീരുമാനിച്ചതെന്നു തോന്നുന്നു.  പുതുമയും, വ്യത്യസ്തവുമായ ഹാന്‍ഡ്‌സെറ്റുകളാണ് നോക്കിയ ഇപ്പോള്‍ ഇറക്കുന്നത്.  നോക്കിയ ജെം എന്ന പേരില്‍ ഒരു കണ്‍സെപ്റ്റ് ഫോണ്‍ ഇറക്കുന്നതായി നോക്കിയ ഈയിടെയാണ് പ്രഖ്യാപിച്ചത്.

ഏറ്റവും പുതുതായി നോക്കിയ പുരത്തിറക്കുന്നത് നോക്കിയ 900 എയ്‌സ് ആണ്.  ഒരു പ്രമോ വീഡിയോയിലാണ് നോക്കിയ 900 എയ്‌സിനെ കുറിച്ച് സൂചന നല്‍കിയിരിക്കുന്നത്.  എന്നാല്‍ ഈ പുതിയ ഹാന്‍ഡ്‌സെറ്റിനെ കുറിച്ച് കൂടുതലെന്തെങ്കിലും വിവരം നല്‍കാന്‍ നോക്കിയ ഇതുവരെ തയ്യാറായിട്ടില്ല.

എങ്കിലും ഏറ്റവും മികച്ച ഒരു അവസരം വരുമ്പോള്‍ ഈ പുതിയ സ്മാര്‍ട്ട്‌ഫോണിനെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം നോക്കിയ നടത്തുമായിരിക്കും.  വിന്‍ഡോസ് പ്ലാറ്റ്‌ഫോമിലായിരിക്കും ഈ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ പ്രവര്‍ത്തിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.  കൃത്യമായി പറഞ്ഞാല്‍ മൈക്രോസോഫ്റ്റ് വിന്‍ഡോസ് 7.5 മാന്‍ഗോ ഓപറേറ്റിംഗ് സിസ്റ്റമായിരിക്കും.

ഓപറേറ്റിംഗ് സിസ്റ്റത്തിനെ സപ്പോര്‍ട്ട് ചെയ്യാനും, പ്രവര്‍ത്തന മികവ് ഉറപ്പു വരുത്താനും ഒരു ചിപ്പ്‌സെറ്റും ഒരുക്കിയിരുന്നു.  1.4 ജിഗാഹെര്‍ഡ്‌സ് സിപിയു സ്‌നാപ്ഡ്രാഗണ്‍ ചിപ്‌സെറ്റ് ആണിത്.  ഇതിന്റെ റാം 1 ജിബിയുമാണ്.

4.3 ഇഞ്ച് AMOLED ഡിസ്‌പ്ലേയാണ് ഈ സ്മാര്‍ട്ട്‌ഫോണിന്റേത്.  ഡിസ്‌പ്ലേയുടെ ക്ലിയര്‍ബാക്ക് ഉപയോക്താവിന് മികച്ച അനുഭവം നല്‍കും എന്നതാല്‍ യാതൊരു സംശയവുമില്ല.  ലഭ്യമായതനുസരിച്ച് ഇതിലെ ബ്ലൂടൂത്ത്, വൈഫൈ കണക്റ്റിവിറ്റികളെല്ലാം ഏറ്റവും പുതിയ വേര്‍ഷനുകളാണ്.

16 ജിബി, 32 ജിബി എന്നിങ്ങനെ രണ്ടു വ്യത്യസ്ത മോഡലുകള്‍ ഇറങ്ങുന്നുണ്ട് നോക്കിയ 900ന്റേതായി.  എന്‍എഫ്‌സി ടെക്‌നോളജി, മികച്ച ബാറ്ററി ലൈഫ് എന്നിവയാണ് ഈ നോക്കിയ സ്മാര്‍ട്ട്‌ഫോണിന്റെ എടുത്തു പറയത്തക്ക മറ്റു രണ്ടു പ്രത്യേകതകള്‍.

വിവിധ ബില്ലുകളും മര്രു വളരെ എളുപ്പത്തില്‍ അടയ്ക്കാന്‍ സഹായിക്കുന്ന ഒരു ആപ്ലിക്കേഷനാണ് എന്‍ഡഎഫ്‌സി.  1800 mAhആണിതില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്ന ബാറ്ററി.  അറിവായിട്ടുള്ള മറ്റൊരു പ്രധാന കാര്യം ഇതിന് 8 മെഗാപിക്‌സല്‍ ആണെന്നതാണ്.  ഡ്യുവല്‍ എല്‍ഇഡി, എഎഫ് സൗകര്യം എന്നിവ ഈ ഹൈ റെസൊലൂഷന്‍ ക്യാമറയുടെ പ്രത്യേകതകളാണ്.

നോക്കിയ 900 എയ്‌സിന്റെ വിലയെ കുറിച്ച് ഇപ്പോഴൊന്നും പറയാറായിട്ടില്ല.  പെട്ടെന്നു തന്നെ ഈ വിന്‍ഡഡോസ് സ്മാര്‍ട്ട്‌ഫോണ്‍ നോക്കിയ വിപണിയിലെത്തിക്കും എന്നു കരുതാം.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot