വിലക്കുറവുമായി 808 പ്യുവര്‍വ്യൂ ഓണ്‍ലൈനില്‍

Posted By: Super

വിലക്കുറവുമായി 808 പ്യുവര്‍വ്യൂ ഓണ്‍ലൈനില്‍

നോക്കിയ 808 പ്യുവര്‍വ്യൂ സ്മാര്‍ട്‌ഫോണ്‍ 33,899 രൂപയ്ക്ക് അടുത്തിടെയാണ് ഇന്ത്യന്‍ വിപണിയിലേക്ക് എത്തിയത്. ക്യാമറ സെന്‍സറിനേക്കാള്‍ ശേഷിയേറിയ ഇമേജ് സെന്‍സറാണ് 808 പ്യുവര്‍വ്യൂവിനെ ശ്രദ്ധേയമാക്കിയത്. 33,899 രൂപ അല്പം കൂടിയ വിലയാണ്. എന്നാല്‍ ചില ഓണ്‍ലൈന്‍ റീട്ടെയിലര്‍മാര്‍ ഈ വിലയില്‍ അല്പം ഇളവ് വരുത്തി 808 പ്യുവര്‍വ്യൂവിനെ വില്പനക്കെത്തിച്ചിട്ടുണ്ട്. കൂടുതല്‍ ഓണ്‍ലൈന്‍ സ്‌റ്റോറുകള്‍ കൂടുതല്‍ ആകര്‍ഷകമായ ഡിസ്‌കൗണ്ടുമായി എത്തുന്നുമുണ്ട്. നോക്കിയ ഇന്ത്യയുടെ 1 വര്‍ഷത്തെ വാറന്റിയും മറ്റ് അനുബന്ധ ബില്ലും വാഗ്ദാനം ചെയ്താണ് ഈ ഓണ്‍ലൈന്‍ ഡീലുകള്‍.

പ്യുവര്‍വ്യൂവിന്റെ കൂടുതല്‍ സവിശേഷതകള്‍

ട്രാഡസ്

പ്രമുഖ ഇ-കൊമേഴ്‌സ് പോര്‍ട്ടലായ ട്രാഡസ് ഡോട്ട് ഇന്‍ 30,995 രൂപയ്ക്കാണ് 808 പ്യുവര്‍വ്യൂ വില്പനക്കെത്തിച്ചിട്ടുള്ളത്. അതായത് യഥാര്‍ത്ഥ വിലയേക്കാള്‍ 2,800 രൂപ കുറവ്. ഇഎംഐ സൗകര്യം ഉപയോഗിച്ചും ഈ ഫോണ്‍ ട്രാഡസിലൂടെ വാങ്ങാം. ഇന്ത്യയിലൊട്ടാകെ സൗജന്യ ഹോം ഡെലിവറിയും വാഗ്ദാനം ചെയ്യുന്നുണ്ട്.

റെഡിഫ്

31,800 രൂപയ്ക്കാണ് റെഡിഫ് ഷോപ്പിംഗ് 808 പ്യുവര്‍വ്യൂ അവതരിപ്പിക്കുന്നത്. സൗജന്യ ഹോം ഡെലിവറി, ഇഎംഐ സൗകര്യങ്ങളാണ് ഈ സൈറ്റും വാഗ്ദാനം ചെയ്യുന്നത്.

ബൈദപ്രൈസ്

32,000 രൂപയ്ക്കാണ് 808 പ്യുവര്‍വ്യൂവിന്റെ ബൈദപ്രൈസ് വില. 3 മുതല്‍ 6 മാസം വരെയുള്ള ഇഎംഐ സൗകര്യമാണ് ഇതിലുള്ളത്.

സഹോലിക്‌

32,499 രൂപയാണ് സഹോലിക്‌ 808 പ്യുവര്‍വ്യൂവിന് നിശ്ചയിച്ച വില. സൗജന്യ ഹോം ഡെലവറിയിലൂടെ ഉത്പന്നം സ്വന്തമാക്കാം.

ഇന്ത്യപ്ലാസ

32,990 രൂപയാണ് ഈ ഫോണിന്റെ ഇന്ത്യപ്ലാസയിലെ വില. ഇഎംഐ സംവിധാനത്തില്‍ ഇന്ത്യപ്ലാസയില്‍ നിന്ന് ഫോണ്‍ വാങ്ങാം.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot