41 മെഗാപിക്‌സലുമായി നോക്കിയ വീണ്ടും; ഇത്തവണ ലൂമിയ ഹാന്‍ഡ്‌സെറ്റ്

Posted By: Super

41 മെഗാപിക്‌സലുമായി നോക്കിയ വീണ്ടും; ഇത്തവണ ലൂമിയ ഹാന്‍ഡ്‌സെറ്റ്

ഇക്കഴിഞ്ഞ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ ഏറ്റവും അധികം ചര്‍ച്ച ചെയ്യപ്പെട്ട നോക്കിയയുടെ 808 പ്യുവര്‍വ്യൂ ഹാന്‍ഡ്‌സെറ്റിനെ ഓര്‍മ്മയില്ലേ? 41 മെഗാപിക്‌സല്‍ ക്യാമറയുള്ള ആ ഉത്പന്നത്തെ പെട്ടെന്ന് മറക്കാന്‍ ടെക് പ്രേമികള്‍ക്ക് സാധിക്കില്ലെന്നുറപ്പ്.

എന്തായാലും നോക്കിയ ചരിത്രം ആവര്‍ത്തിക്കുകയാണ്. പ്യുവര്‍വ്യൂ ക്യാമറ ടെക്‌നോളജിയെ ലൂമിയ ഹാന്‍ഡ്‌സെറ്റിലേക്ക് കൊണ്ടുവരാനുള്ള പദ്ധതിയാണ് കമ്പനി ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

നോക്കിയ സ്മാര്‍ട് ഡിവൈസസ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോ ഹാര്‍ലോയാണ് ലൂമിയയില്‍ പ്യുവര്‍വ്യൂ ക്യാമറ ടെക്‌നോളജി ഉള്‍പ്പെടുത്താന്‍ ആലോചിക്കുന്നതായി വെളിപ്പെടുത്തിയത്. പ്യുവര്‍വ്യൂ ഇമേജിംഗ് ടെക്‌നോളജിയാണ് ഉപയോഗിക്കുകയെങ്കിലും അത് പ്യുവര്‍വ്യൂ 808 മോഡലിലേത് പോലെ 41 മെഗാപിക്‌സല്‍ തന്നെയായിരിക്കുമോ എന്ന് വ്യക്തമല്ല.

പ്യുവര്‍വ്യൂ ഉള്‍പ്പെടുന്ന ലൂമിയ ഫോണ്‍ എന്ന് ഇറക്കുമെന്ന് ജോ വ്യക്തതമായി പറഞ്ഞില്ലെങ്കിലും ഏറെ കാലതാമസം വരുത്തില്ല എന്ന് അറിയിച്ചു. മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് അപ്‌ഡേറ്റായ അപ്പോളോ അവതരിപ്പിച്ചതിന് പിറകെയാകും ലൂമിയയില്‍ പ്യുവര്‍വ്യൂ ടെക്‌നോളജി ഉപയോഗിക്കുകയെന്നാണ് അനുമാനം.

കാരണം നോക്കിയയുടെ പ്യുവര്‍വ്യൂ 808 മോഡലില്‍ മൈക്രോസോഫ്റ്റ് സോഫ്റ്റ്‌വെയര്‍ അല്ലെങ്കിലും വിന്‍ഡോസ് പ്ലാറ്റ്‌ഫോമിലാണ് ലൂമിയ വന്നത്. അതിനാല്‍ തന്നെ പ്യുവര്‍വ്യൂ ലൂമിയയില്‍ വിന്‍ഡോസ് തന്നെയാകും ഉള്‍പ്പെടുക. അപ്പോളോ അപ്‌ഡേറ്റ് ഈ വര്‍ഷാവസാനത്തോട് കൂടി പുറത്തിറങ്ങുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.

41 മെഗാപിക്‌സല്‍ 808 പ്യുവര്‍വ്യൂ പ്രത്യേകതകള്‍ ഇവിടെ വായിക്കാം

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot