പരസ്പരം മത്സരത്തിനൊരുങ്ങി സെബറും, സീറേയും

Posted By: Super

പരസ്പരം മത്സരത്തിനൊരുങ്ങി സെബറും, സീറേയും

നോക്കിയ തന്റെ വിജയഗാഥ തുടരുകയാണ്. പുതുതായി നോക്കിയ വിപണിയിലെത്തിച്ച രണ്ടു ഹാന്‍ഡ്‌സെറ്റുകളാണ് നോക്കിയ സെബര്‍ 710, നോക്കിയ സീറേ 703 എന്നിവ. നിരവധി പ്രത്യേകതകളോടെയാണ് ഇരു സ്മാര്‍ട്ട്‌ഫോണുകളുടേയും കടന്നു വരവ്.

1400 മെഗാഹെര്‍ഡ്‌സ് ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ എംഎസ്എം8255ടി പ്രോസസ്സറിന്റെ സപ്പോര്‍ട്ടോടെ വിന്‍ഡോസ് ഫോണ്‍ 7.5 ഓപറേറ്റിംഗ് സിസ്റ്റത്തിലായിരിക്കും നോക്കിയ സെബര്‍ പ്രവര്‍ത്തിക്കുക. അതേ സമയം നോക്കിയ സീറേ പ്രവര്‍ത്തിക്കുക വിന്‍ഡോസ് ഫോണ്‍ 7ല്‍ ആയിരിക്കും. കൂടെ 1 ജിഗാഹെര്‍ഡ്‌സ് പ്രോസസ്സറിന്റെ സപ്പോര്‍ട്ടും.

119 എംഎം നീളം, 62.4 എംഎം വീതി, 12.48 എംഎം കട്ടി എന്നിങ്ങനെയാണ് 125.5 ഗ്രാം ഭാരമുള്ള നോക്കിയ സെബറിന്റേതെങ്കില്‍ 114 ഗ്രാം ഭാരമുള്ള നോക്കിയ സീറേയുടെ നീളം 117 എംഎം, വീതി 65 എംഎം, കട്ടി 12 എംഎം എന്നിങ്ങനെയാണ്.

ഇരു ഹാന്‍ഡ്‌സെറ്റുകളുടേയും റാം കപ്പാസിറ്റി 512 എംബി വീതമാണ്. അതുപോലെ തന്നെ ഇരു ഫോണുകളിലും സുരക്ഷാ സംവിധാനങ്ങളായ പ്രോക്‌സിമിറ്റി സെന്‍സര്‍, ആക്‌സലറോമീറ്റര്‍ എന്നിവയുണ്ട്. 8 ജിബി ഇന്റേണല്‍ മെമ്മറിയുടെ കാര്യത്തിലും ഇരു മൊബൈലുകളും തുല്യത പുലര്‍ത്തുന്നു.

480 x 800 പിക്‌സല്‍ റെസൊലൂഷനുള്ള 3.7 ഇഞ്ച് കളര്‍ ഐപിഎസ്-ടിഎഫ്ടി സ്‌ക്രീന്‍ ഡിസ്‌പ്ലേയാണ് ഇരു നോക്കിയ ഫോണുകള്‍ക്കും. 3.5 ഓഡിയോ ജാക്ക്, മള്‍ട്ടി ടച്ച് സ്‌കരീന്‍ സംവിധാനം എന്നിവയും ഇരു ഹാന്‍ഡ്‌സെറ്റുകളിലും ഉണ്ട്.

ബ്ലൂടൂത്ത്, വൈഫൈ, ലാന്‍ കണക്റ്റിവിറ്റികള്‍, എഫ്എം റേഡിയോ, എ-ജിപിഎസ് സാറ്റലൈറ്റ് നാവിഗേഷന്‍ തുടങ്ങിയവയുടെ കാര്യത്തിലും സെബറും സീറേയും സമാനത പുലര്‍ത്തുന്നു.

സിയാന്‍, കറുപ്പ്, മഞ്ഞ എന്നീ മൂന്നു വ്യത്യസ്ത നിറങ്ങളില്‍ സെബര്‍ ലഭ്യമാണ്. എന്നാല്‍ സീറേ കറുപ്പ് നിറത്തില്‍ മാത്രമേ ലഭിക്കുകയുള്ളൂ. സ്‌ക്രാച്ച് റെസിസ്റ്റന്റ് ഗ്ലാസ് ഉണ്ടെന്നൊരു അധിക ഗുണം സീറേയ്ക്കുണ്ട്.

എല്‍ഇഡി മൊബൈല്‍ ലൈറ്റ്, ഓട്ടോ ഫോക്കസ് എന്നീ സൗകര്യങ്ങളുള്ള 2592 x 1944 പിക്‌സല്‍ റെസൊലൂഷനുള്ള 5 മെഗാപിക്‌സല്‍ ക്യാമറയാണ് നോക്കിയ സെബറിന്റേത്. സീറേയുടേതും 2592 x 1944 പിക്‌സല്‍ റെസൊലൂഷനുള്ള 5 മെഗാപിക്‌സല്‍ ക്യാമറ തന്നെയാണ്. എന്നാല്‍ കുറച്ചു കൂടി മികച്ച ഫോട്ടോകള്‍ സാധ്യമാക്കും വിധം ഇതില്‍ ഡ്യുവല്‍ എല്‍ഇഡി ഫ്ലാഷ് ഉണ്ട്.

റിമൂവബിള്‍ ലിഥിയം അയണ്‍ ബാറ്ററി ഉപയോഗപ്പെടുത്തിയിരിക്കുന്ന ഇരു ഹാന്‍ഡ്‌സെറ്റുകളിലും 32 ജിബി വരെ ഉയര്‍ത്താവുന്ന മെമ്മറി സ്ലോട്ടുകളുണ്ട്.

20,000 രൂപയിലധികമാണ് നോക്കിയ സെബര്‍ 710ന് പ്രതീക്ഷിക്കപ്പെടുന്ന വില. അതേ സമയം നോക്കിയ സീറേ 703ന്റെ വിലയെ കുറിച്ചിതു വരെ ഒരു സൂചനയും ലഭിച്ചിട്ടില്ല.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot