സെബര്‍, നോക്കിയയുടെ സ്മാര്‍ട്ട്‌ഫോണ്‍

Posted By: Staff

സെബര്‍, നോക്കിയയുടെ സ്മാര്‍ട്ട്‌ഫോണ്‍

എന്നും മൊബൈല്‍ വിപണിയില്‍ നോക്കിയയ്ക്ക് നോക്കിയയുടേതായ ഉപഭോക്താക്കളുണ്ട്്. അതത്ര പെട്ടന്ന് തകര്‍ക്കാവുന്ന ഒരു ആധിപത്യം അല്ല താനും. ഏറ്റവും പുതിയതായി നോക്കിയ പുറത്തിറക്കുന്ന സ്മാര്‍ട്ട്‌ഫോണാണ് നോക്കിയ സെബര്‍.

വിന്‍ഡോസ് 7.5 ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന നോക്കിയ സെബറിന്റേത് 1.4 ജിഗാഹെര്‍ഡ്‌സ് സിപിയു പ്രോസസ്സറാണ്.

ഈ പുതിയ സ്മാര്‍ട്ട്‌ഫോണിന്റെ വിജയം നിര്‍ണ്ണയിക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുമെന്നു കരുതപ്പെടുന്ന പ്രത്യേകത, ഇതിന്റെ 3.7 ഇഞ്ച് എല്‍സിഡി ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേയാണ്. ഓട്ടോ ഫോക്കസോടു കൂടിയ 5 മെഗാ പിക്‌സല്‍ ക്യാമറയാണിതിന്റെ മറ്റൊരു പ്രത്യേകത.

ഹൈ ഡെഫനിഷന്‍ വീഡിയോ റെക്കോര്‍ഡിംഗ് സൗകര്യം ഉള്ള ഇത് മികച്ച വീഡിയോ ഗ്രാഫിക്‌സ് ഒരുക്കുന്നു. 8 ജിബി ഇന്‍ബില്‍ട്ട് മെമ്മറി കപ്പാസിറ്റിയുള്ള സെബറിന് 25 ജിബി ക്ലൗഡ് സ്റ്റോറേജ് ക്കപാസിറ്റിയുമുണ്ട്.

വൈഫൈ, ബ്ലൂടൂത്ത്, എഫ്എം റേഡിയോ പ്രതീക്ഷിത സൗകര്യങ്ങളും സെബറിലുണ്ട്. യുഎസ്ബി 2.0 പോര്‍ട്ട്, ഒരു മൈക്രോ എസ്ഡി കാര്‍ഡ്, ലയണ്‍ ബാറ്ററി തുടങ്ങിയ പ്രത്യേകതകള്‍ ഉള്ള സെബര്‍ തല്‍ക്കാലം കറുപ്പ് നിറകത്തില്‍ മാത്രമേ ലഭ്യമാകൂ.

നോക്കിയ സെബറിനെ കുറിച്ച് ഇത്രയൊക്കെ വിവരങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാണെങ്കിലും ഇതിന്റെ വിലയെ കുറിച്ച് ഒരു സൂചനയും ഇതുവരെ ലഭിച്ചിട്ടില്ല.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot