സ്‌നാപ്ഡ്രാഗണ്‍ 710 ചിപ്‌സെറ്റുമായി എത്തുന്നു നോക്കിയ, ഇനി പ്രകടനത്തെ കുറിച്ച് പറയണോ?

|

നോക്കിയ തങ്ങളുടെ പുതിയ ഫോണ്‍ അവതരിപ്പിക്കാന്‍ പോകുന്നു. ഏവര്‍ക്കും അറിയാം ക്വല്‍കോം ഏറ്റവും പുതുതായി പ്രഖ്യാപിച്ച ചിപ്‌സെറ്റാണ് സ്‌നാപ്ഡ്രാഗണ്‍ 710 എന്ന്. എന്നാല്‍ എത്താന്‍ പോകുന്ന നോക്കിയയുടെ പുതിയ ഫോണിന് ഈ ചിപ്‌സെറ്റായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

സ്‌നാപ്ഡ്രാഗണ്‍ 710 ചിപ്‌സെറ്റുമായി എത്തുന്നു നോക്കിയ, ഇനി പ്രകടനത്തെ

എന്നാല്‍ അടുത്തിടെ നമ്മള്‍ മറ്റൊരു വാര്‍ത്ത കേട്ടിരുന്നു, ഗൂഗിളിന്റെ മിഡ്‌റേഞ്ച് പിക്‌സല്‍ ഫോണും സ്‌നാപ്ഡ്രാഗണ്‍ 710 അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുമെന്ന്. 2019ല്‍ ആയിരിക്കും പിക്‌സല്‍ ഫോണ്‍ എത്തുന്നത്.

ലോകത്തിലെ ആദ്യത്തെ സ്‌നാപ്ഡ്രാഗണ്‍ 710 പ്രോസസറില്‍ എത്തിയ ഫോണാണ് മീ 8 എസ്ഇ. ഒട്ടനേകം സവിശേഷതകളോടെ എത്തിയ ഈ ഫോണിനെ ലക്ഷ്യം വച്ചാകുമോ നോക്കിയയുടെ പുതിയ ഫോണിന്റെ വരവിനു പിന്നിലെ രഹസ്യം.

ഗൂഗിളിന്റെ സ്‌നാപ്ഡ്രാഗണ്‍ 710 അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന നോക്കിയയുടെ എത്താന്‍ പോകുന്ന ഈ ഫോണിന്റെ രഹസ്യനാമം 'Bonito' എന്നാണ്. നേരത്തെയുളള റിപ്പോര്‍ട്ടില്‍ നോക്കിയയുടെ ഈ ഫോണ്‍ 2019 ആദ്യ ഘട്ടത്തില്‍ എത്തുമെന്നാണ്. കൂടാതെ ഗൂഗിളിന്റെ മിഡ്‌റേഞ്ച് ഫോണിനോടൊപ്പം എത്തുന്നതാണ് പിക്‌സല്‍ബുക്ക് ലാപ്‌ടോപ്പ്, ഗൂഗിള്‍ ഹോം സ്മാര്‍ട്ട് സ്പീക്കര്‍, സ്മാര്‍ട്ട് ഹോം ഓട്ടോമേഷന്‍ ഉത്പന്നങ്ങള്‍. ഇവയെല്ലാം ഈ വര്‍ഷം ഓഗസ്റ്റില്‍ എത്തുമെന്നായിരുന്നു നേരത്തെയുളള റിപ്പോര്‍ട്ട്.

സ്‌നാപ്ഡ്രാഗണ്‍ 710ന് 10nm ഒക്ടാകോര്‍ പ്രോസസറാണ്. അതില്‍ രണ്ട് Kryo 360 Cortex-A75 കോര്‍സ് ക്ലോക്ഡ് 2.2GHz ഉും ആറ് Kryo 360 Cortex-A55 കോര്‍സ് ക്ലോക്ഡ് 1.7GHz ഉും ഉള്‍പ്പെടുന്നു. കൂടാതെ അഡ്രിനോ GPU ഉും ഉള്‍പ്പെടുത്തിയിരിക്കുന്നു, ഇത് സ്‌നാപ്ഡ്രാഗണ്‍ 660 SoCയെ വച്ചു താരതമ്യം ചെയ്യുമ്പോള്‍ 35 ശതമാനം മെച്ചപ്പെടുത്തലുകള്‍ ഉണ്ടെന്നും പറയുന്നു.

സ്‌നാപ്ഡ്രാഗണ്‍ 710 സംബന്ധിച്ചിടത്തോളം, പുതിയ 700 ടയര്‍ പോര്‍ട്ട്‌ഫോളിയോയിലെ കമ്പനിയുടെ ആദ്യത്തെ പ്രോസസറാണ് ഇത്. കൂടാതെ കമ്പനിയുടെ 600 ടയര്‍ പോര്‍ട്ട്‌ഫോളിയോയില്‍ ഗണ്യമായ പുരോഗതിയും കാണുന്നുണ്ട്. SDM710ല്‍ 10nm ടെക്‌നോളജിയാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് സ്‌നാപ്ഡ്രാഗണ്‍ 660 പ്രോസസറിനേക്കാള്‍ 20 ശതമാനം കൂടുതല്‍ ഊര്‍ജ്ജവും കൂടാതെ 25 ശതമാനം വേഗതയുമാണ്.

നിങ്ങളുടെ ഫോണിലെ അക്ഷരങ്ങൾ വലുപ്പമുള്ളത് ആക്കുന്നത് എങ്ങനെ?നിങ്ങളുടെ ഫോണിലെ അക്ഷരങ്ങൾ വലുപ്പമുള്ളത് ആക്കുന്നത് എങ്ങനെ?

വരാനിരിക്കുന്ന നോക്കിയഫോണിന്റെ മറ്റു ഫീച്ചറുകളാണ് 18:9 ഇഞ്ച് ഡിസ്‌പ്ലേയും 4ജിബി റാമും. കൂടാതെ ഈ ഫോണ്‍ ആന്‍ഡ്രോയിഡ് 8.1 ഓറിയോ ഒഎസില്‍ റണ്‍ ചെയ്യുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

Best Mobiles in India

English summary
Nokia smartphone featuring Snapdragon 710 chipset to launch later this year

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X