നോകിയയുടെ അടുത്ത ആന്‍ഡ്രോയ്ഡ് സ്മാര്‍ട്‌ഫോണ്‍ ജൂണ്‍ 24-ന്??

Posted By:

ഈ വര്‍ഷം ആദ്യം നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് നോകിയ ആദ്യമായി ആന്‍ഡ്രോയ്ഡ് സ്മാര്‍ട്‌ഫോണ്‍ അവതരിപ്പിച്ചത്. നോകിയ X, നോകിയ X+, നോകിയ XL എന്നിങ്ങനെ മൂന്ന് ഫോണുകളാണ് പുറത്തിറക്കിയത്.

നോകിയയുടെ അടുത്ത ആന്‍ഡ്രോയ്ഡ് സ്മാര്‍ട്‌ഫോണ്‍ ജൂണ്‍ 24-ന്??

വിപണിയില്‍ വലിയ 'ഹിറ്റ്' ആയില്ലെങ്കിലും ആദ്യ നോകിയ X-ന്റെ കുറവുകള്‍ പരിഹരിച്ച് അടുത്ത തലമുറ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് നോകിയ. ജൂണ്‍ 24-ന് പുതിയ ഫോണ്‍ പ്രഖ്യാപിക്കും എന്നാണ് കരുതുന്നത്.

24-ന് നടക്കുന്ന പ്രഖ്യാപനത്തെ സംബന്ധിച്ച് നോകിയ പരസ്യം നല്‍കിയിട്ടുണ്ടെങ്കിലും അത് പുതിയ ആന്‍ഡ്രോയ്ഡ് ഫോണ്‍ ലോഞ്ചിംഗ് ആണോ എന്ന് വ്യക്തമാക്കിയിട്ടില്ല. 'ഗ്രീന്‍ വിത് എന്‍വി' എന്ന ടാഗ്‌ലൈനിലാണ് പരസ്യം

നോകിയ X2-വിന് ഉണ്ടായിരിക്കുമെന്ന് കരുതുന്ന പ്രത്യേകതകള്‍

800-480 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 4.3 ഇഞ്ച് ഡിസ്‌പ്ലെ, 1.3 GHz ഡ്യുവല്‍ കോര്‍ സ്‌നാപ്ഡ്രാഗണ്‍ 200 പ്രൊസസര്‍, 1 ജി.ബി. റാം, 5 എം.പി. പ്രൈമറി ക്യാമറ, VGA ഫ്രണ്ട് ക്യാമറ.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot