മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ 6 പുതിയ നോക്കിയ ഫോണുകള്‍

Posted By:

മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ 6 പുതിയ നോക്കിയ ഫോണുകള്‍

ഈ മാസം അവസാനത്തോടെ നടക്കാനിരിക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ ആറു മൊബൈല്‍ ഹാന്‍ഡ്‌സെറ്റുകളാണ് നോക്കിയ അവതരിപ്പിക്കാന്‍ പോകുന്നത്.  നോക്കിയ ലുമിയ 900, ലുമിയ 610, നോക്കിയ 808 പ്യൂര്‍വ്യൂ, ആഷ 202, ആഷ 203, ആഷ 302 എന്നിവയാണ് ഈ പുതിയ നോക്കിയ ഫോണുകള്‍.

ഈ വര്‍ഷം നോക്കിയയുടെ ഏറ്റവും വലിയ പരിപാടിയായിരിക്കും ഇത്.  പുറത്തിറങ്ങാനിരിക്കുന്ന നോക്കിയ ഉല്‍പന്നങ്ങളില്‍ മൊബൈല്‍ വിപണി ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഫോണ്‍ ആണ് നോക്കിയ ലുമിയ 900.

ഒരു വിന്‍ഡോസ് ഫോണ്‍ ആണ് നോക്കിയ ലുമിയ 610.  ആന്‍ഡ്രോയിഡിന്റെ അതിപ്രസരത്തില്‍ അല്‍പം ക്ഷീണം ബാധിച്ചിരുന്ന നോക്കിയ മൊബൈല്‍ ബിസിനസിന് ഉയിര്‍ത്തെഴിന്നേല്‍പ് ഉണ്ടായത് ലുമിയ സീരീസ് ഹാന്‍ഡ്‌സെറ്റുകളിലൂടെയാണ്.

ഹൈ എന്റ് ക്യാമറയുള്ള നോക്കിയ ഉല്‍പന്നമാണ് നോക്കിയ 808 പ്യൂര്‍വ്യൂ.  എന്‍8 ഹാന്‍ഡ്‌സെറ്റിന്റെ പിന്‍ഗാമിയാണ് നോക്കിയ 808 പ്യൂര്‍വ്യൂ.  നോക്കിയ ബെല്ലെ ഓപറേറ്റിംഗ് സിസ്റ്റത്തിലായിരിക്കും ഇത് പ്രവര്‍ത്തിക്കുക എന്നത് ചെറിയൊരു നിരാശയ്ക്ക് കാരണമായേക്കാം.

ഫെബ്രുവരി 27ന് നടക്കാനിരിക്കുന്ന പ്രെസ് റിലീസില്‍ എസ്40 സീരീസില്‍ പെട്ട ആഷ 202, ആഷ 203, ആഷ 302 എന്നീ ഫോണുകളെ കുറിച്ച ഔദ്യോഗിക പ്രഖ്യാപനം നടക്കും.  ഇവയില്‍ ആഷ 302 ഫോണിനെ കുറിച്ച് ചില വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്.

2012നെ നോക്കിയ എത്രത്തോളം പ്രതീക്ഷയോടെയാണ് കാണുന്നത് എന്ന് ഈ ആറു ഹാന്‍ഡ്‌സെറ്റുകള്‍ വര്‍ഷാദ്യത്തില്‍ തന്നെ പുറത്തിറക്കുന്നതിലൂടെ പ്രതിഫലിക്കുന്നു.  ഇവയുടെ വില, കൂടുതല്‍ വിവരങ്ങള്‍ എന്നിവ വരും ദിവസങ്ങളില്‍ പുറത്താവും എന്നു പ്രതീക്ഷിക്കാം.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot