2000 രൂപയ്ക്ക് നോക്കിയയുടെ പുതിയ കാമറാ ഫോണ്‍

Posted By:

2000 രൂപയില്‍ താഴെ വിലവരുന്ന പുതിയ കാമറാഫോണ്‍ നോക്കിയ അവതരിപ്പിച്ചു. നോകിയ 108 എന്ന പുതിയ ഫോണ്‍ സിംഗിള്‍ സിം, ഡ്യുവല്‍ സിം എന്നിങ്ങനെ രണ്ടു വേരിയന്റുകളില്‍ ലഭിക്കും.

ഇരുഫോണുകളും നോകിയയുടെ ഇന്ത്യന്‍ സൈറ്റില്‍ ലിസ്റ്റ്‌ചെയ്യപ്പെട്ടുകഴിഞ്ഞു. എന്നു മുതലാണ് വില്‍പനയ്‌ക്കെത്തുക എന്ന് വ്യക്തമാക്കിയിട്ടില്ല. രണ്ട് വേരിയന്റുകളും ഡിസൈനിലും മറ്റു സാങ്കേതിക കാര്യങ്ങളിലും ഒരുപോലെതന്നെയാണ്.

1.8 ഇഞ്ച് QQVGA (128-160) ഡിസ്‌പ്ലെ, 4 എം.ബി. റാം എന്നിവയുള്ള ഫോണ്‍ മെമ്മറി മൈക്രോ എസ്.ഡി. കാര്‍ഡ് ഉപയോഗിച്ച് വികസിപ്പിക്കാന്‍ സാധിക്കും. നോകിയയുടെ സീരീസ് 30 + സോഫ്റ്റ്‌വെയര്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഫോണില്‍ VGA പിന്‍കാമറയുമുണ്ട്.

നോകിയ സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

ഡ്യുവല്‍ സിം ഫോണില്‍ 950 mAh വരുന്ന ബാറ്ററിയാണ് ഉള്ളത്. 14 മണിക്കൂര്‍ സംസാരസമയവും 600 മണിക്കൂര്‍ സ്റ്റാന്‍ഡ്‌ബൈ സമയവും ഇത് നല്‍കും. കറുപ്പ്്, സിയാന്‍, ചുവപ്പ്, വെള്ള, മഞ്ഞ എന്നീ നിറങ്ങളിലാണ് ഫോണ്‍ ലഭ്യമാവുക.

ഗാഡ്ജറ്റ്് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

ലോകത്ത് ഇന്നും സ്വന്തമായി മൊബൈല്‍ ഫോണ്‍ ഇല്ലാത്ത നിരവധി പേരുണ്ടെന്നും അവരിലേക്ക് ഫോണ്‍ എത്തിക്കുക എന്നതാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും ലോഞ്ചിങ്ങിനോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ നോകിയ മൊബൈല്‍സ് വൈസ് പ്രസിഡന്റ് പറഞ്ഞു.

നോകിയ 108 -ന്റെ കൂടുതല്‍ ചിത്രങ്ങള്‍ കാണുന്നതിനായി താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Nokia 108

നോകിയ 108

Nokia 108

നോകിയ 108

Nokia 108

നോകിയ 108

Nokia 108

നോകിയ 108

Nokia 108

നോകിയ 108

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
2000 രൂപയ്ക്ക് നോക്കിയയുടെ പുതിയ കാമറാ ഫോണ്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot