4,400 രൂപയില്‍ തുടങ്ങുന്ന നോക്കിയ ആശ ടച്ച്‌സ്‌ക്രീന്‍ ഫോണുകള്‍ (വീഡിയോ)

Posted By: Super
<ul id="pagination-digg"><li class="next"><a href="/mobile/nokia-unveils-3-touchscreen-asha-phones-video-2.html">Next »</a></li></ul>

4,400 രൂപയില്‍ തുടങ്ങുന്ന നോക്കിയ ആശ ടച്ച്‌സ്‌ക്രീന്‍ ഫോണുകള്‍ (വീഡിയോ)

വില കുറഞ്ഞതും ടച്ച്‌സ്‌ക്രീന്‍ സൗകര്യമുള്ളതുമായ മൂന്ന് ഫോണുകളെ നോക്കിയ പുറത്തിറക്കിയിരിക്കുന്നു. ആശ 305, 306, 311 എന്നീ മോഡലുകള്‍ ടച്ച്‌സ്‌ക്രീനുമായെത്തുന്ന നോക്കിയയുടെ ആദ്യ ബേസിക് ഫോണുകളാണ്. ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളില്‍ ഈ ഫോണ്‍ മോഡലുകള്‍ക്ക് മികച്ച പ്രതികരണമാണ് പ്രതീക്ഷിക്കുന്നത്.

ആഗോളതലത്തില്‍ 10.5 കോടി ലോ-എന്‍ഡ് ടച്ച്‌സ്‌ക്രീന്‍ മോഡലുകള്‍ വിറ്റതായി സ്ട്രാറ്റജിക് അനലിറ്റിക്‌സിന്റെ റിപ്പോര്‍ട്ടുണ്ട്. ആശ 305 ഈ മാസം വില്പനക്കെത്തുമെങ്കിലും ആശ 306, 311 എന്നിവ വരും പാദത്തിലാണ് വില്പന ആരംഭിക്കുക. ഈ മൂന്ന് ഫോണുകളുടേയും പ്രവര്‍ത്തന രീതി വിവരിക്കുന്ന വീഡിയോകളും ഇവിടെ കാണാം.

നോക്കിയ ആശ 305

3 ഇഞ്ച് റസിസ്റ്റീവ് ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലെ സഹിതമെത്തുന്ന ഡ്യുവല്‍ സിം ഹാന്‍ഡ്‌സെറ്റാണ് ആശ 305. ഇതിലെ ഈസി സ്വാപ് സവിശേഷത ഉപയോഗിച്ച്  ഫോണ്‍ ഓഫ് ചെയ്യാതെ തന്നെ സിം കാര്‍ഡുകള്‍ എടുക്കാനാകും. ബ്ലൂടൂത്ത്, ഡ്യുവല്‍ ബാന്‍ഡ് കണക്റ്റിവിറ്റി സൗകര്യങ്ങളും ഇതില്‍ വരുന്നുണ്ട്. 2 മെഗാപിക്‌സല്‍ ക്യാമറയിലെത്തുന്ന ആശ 305ന് ഇന്ത്യയില്‍ 4,400 രൂപയ്ക്കടുത്താകും വില.

 


<ul id="pagination-digg"><li class="next"><a href="/mobile/nokia-unveils-3-touchscreen-asha-phones-video-2.html">Next »</a></li></ul>

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot