നോകിയ X ഡ്യുവല്‍ സിം സ്മാര്‍ട്‌ഫോണ്‍; മികച്ച 10 ഓണ്‍ലൈന്‍ ഡീലുകള്‍

Posted By:

കഴിഞ്ഞമാസം ടെക്‌ലോകത്തെ പ്രധാന സംഭവങ്ങളിലൊന്ന് നോകിയയുടെ ആന്‍ഡ്രോയ്ഡ് ഫോണുകള്‍ ലോഞ്ച് ചെയ്തതായിരുന്നു. വിന്‍ഡോസ് ഫോണുമായി സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ സ്വന്തം ഇടം നേടിയ നോകിയ ആന്‍ഡ്രോയ്ഡ് ഫോണ്‍ ഇറക്കുന്നു എന്നത് ഏറെ പ്രതീക്ഷയോടെതന്നെയാണ് ടെക്‌ലോകം കാത്തിരുന്നതും.

എന്തായാലും മൂന്ന് ആന്‍ഡ്രോയ്ഡ് ഫോണുകള്‍ ഒരുമിച്ചിറക്കിക്കൊണ്ടാണ് നോകിയ ആന്‍ഡ്രോയ്ഡ് രംഗപ്രവേശം നര്‍വഹിച്ചത്. നോകിയ X, നോകിയ X+, നോകിയ XL എന്നിവയായിരുന്നു ഈ മൂന്ന് ഫോണുകള്‍.

ഇതില്‍ നോകിയ X ഡ്യുവല്‍ സിം കഴിഞ്ഞ ദിവസം ഇന്ത്യയില്‍ ലോഞ്ച് ചെയ്യുകയും ചെയ്തു. 8500 രൂപയാണ് ഫോണിന് വില. നിലവില്‍ ഇന്ത്യയിലെ പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളിലൂടെയെല്ലാം നോകിയ X ലഭ്യമാണ്. അതേതെല്ലാം എന്ന് ചുവടെ കൊടുക്കുന്നു. അതിനു മുമ്പ് നോകിയ X-ന്റെ പ്രത്യേകതകള്‍ നോക്കാം.

4 ഇഞ്ച് WVGA ഡിസ്‌പ്ലെ, 800-480 പിക്‌സല്‍ റെസല്യൂഷന്‍, 1 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍, 512 എം.ബി. റാം, 4 ജി.ബി. ഇന്റേണല്‍ മെമ്മറി, 3 എം.പി. പ്രൈമറി ക്യാമറ, ആന്‍ഡ്രോയ്ഡ് 4.1 ജെല്ലിബീന്‍ ഒ.എസ് എന്നിവയുള്ള ഫോണില്‍ 3 ജി, വൈ-ഫൈ, ബ്ലുടൂത്ത്, ജി.പി.എസ് കണക്റ്റിവിറ്റിയുമുണ്ട്.

ഓണ്‍ലൈന്‍ ഡീലുകള്‍ ചുവടെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot